Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

പോലീസ് ചെലവിൽ ക്രിമിനൽ സഖാക്കൾക്ക് കായികക്ഷമതാ പരീക്ഷ; യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളായ നസീമിനും ശിവരഞ്ജിത്തിനും എതിരെയുള്ള ആരോപണങ്ങൾ കൂടുതൽ ശക്തമാകുന്നു

16 JULY 2019 05:10 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളായ നസീമിനും ശിവരഞ്ജിത്തിനും എതിരെയുള്ള ആരോപണങ്ങൾ കൂടുതൽ ശക്തമാകുന്നു. മാസങ്ങൾക്ക് മുമ്പ് കണ്ണൂരിൽ പൊലീസ് കോൺസ്റ്റബിൾ കായികക്ഷമതാ പരീക്ഷക്കായി ഇരുവരും ഗ്രൗണ്ടിലെത്തിയത് പൊലീസ് ജീപ്പിൽ. നാലാം സായുധ ബറ്റാലിയനിലെ അംഗമായ സംഘടനാ നേതാവാണ് കായിക പരിശോധനയ്ക്ക് മുമ്പും ശേഷവും ഇവർക്ക് എല്ലാവിധ സൗകര്യങ്ങളും ചെയ്ത് കൊടുത്തത്. നഗരത്തിൽ ചുറ്റാനും താമസിക്കുന്ന ഹോട്ടലിലെത്താനും ഭക്ഷണം കഴിക്കാൻ പുറത്തുപോകാനും ഇവർക്ക് ഡിപ്പാർട്ട് മെന്റ് വക ജീപ്പും സൗകര്യങ്ങളും സംഘടനാ നേതാവ് ഒരുക്കികൊടുത്തു. കായികക്ഷമതാ പരീക്ഷയിലും പ്രതികൾക്കായി നേതാവ് ശുപാർശ നടത്തിയതായും ആരോപണം ഉയരുന്നു.

തിരുവനന്തപുരത്ത് ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ ആക്രമിച്ച കേസിൽ നസിം പ്രതിയായ ശേഷമായിരുന്നു കണ്ണൂരിൽ കോൺസ്റ്റബിൾ കായികക്ഷമതാ പരീക്ഷക്കായി എത്തിയതെന്നതും അതിശയമുളവാക്കുന്നു. യൂണിവേഴ്സിറ്റി കോളേജിലെ വധശ്രമക്കേസിൽ ഒന്നാം പ്രതിയായ ശിവരഞ്ജിത്തിന് പുറമേ എസ്.എഫ്.ഐ യൂണിറ്റംഗമായ മറ്റൊരു വിദ്യാർത്ഥിയും ഇവർക്കൊപ്പം കായികക്ഷമതാ പരീക്ഷയ്ക്കെത്തിയിരുന്നു. തലസ്ഥാന പൊലീസ് സേനയിലെ വമ്പൻമാരായ ചിലരുടെ സ്വാധീനമാണ് കായികക്ഷമതാപരിശോധനയ്ക്ക് കണ്ണൂരിലെത്തിയ ഇവർക്ക് ലഭിച്ച വരവേൽപ്പിന്റെ പിന്നിലെന്നാണ് പറയപ്പെടുന്നത്.

യൂണിവേഴ്സിറ്റി കോളജിൽ സഹപാഠിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നസിമിന്റെ പേരുവിവരങ്ങൾ പുറത്തായതോടെയാണ് കണ്ണൂരിലെ സ്വീകരണം പൊലീസ് സേനാംഗങ്ങൾക്കിടയിൽ നിന്ന് തന്നെ പുറത്തുവന്നത്. പൊലീസുകാരനെ ആക്രമിച്ച കേസിൽ പ്രതിയായിരിക്കെയാണ് പി.എസ്.സിയുടെ ബറ്റാലിയൻ ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. യൂണിവേഴ്സിറ്റി കോളേജിൽ എസ്.എഫ്.ഐ നേതാവായ നസീമിന് വിദ്യാർത്ഥി നേതാവെന്നതിലുപരി പൊലീസിലും ഭരണത്തിലുമുള്ള സ്വാധീനത്തിന് തെളിവാണിത്.

ട്രാഫിക് പൊലീസുകാരനെ അക്രമിച്ച കേസിൽ രണ്ടുമാസത്തോളം മുങ്ങി നടന്ന നസീമിനെ ഏറെ വിവാദങ്ങൾക്കൊടുവിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്. യൂണിവേഴ്സിറ്റി കോളേജിൽ സഹപാഠിയെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച കേസിലും രണ്ട് ദിവസത്തിനു ശേഷമാണ് നസിമിന്റെയും ശിവരഞ്ജിത്തിന്റെയും അറസ്റ്റ് രേഖപ്പെടുത്തിയത്. ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്ന് ഫിസിക്കൽ എഡ്യുക്കേഷൻ ഡയറക്ടറുടെ ഓഫീസിന്റെ വ്യാജസീലും യൂണിവേഴ്സിറ്റിയിലെ ഉത്തരക്കടലാസുകളും കണ്ടെത്തുകയും ചെയ്തതോടെ ശിവരഞ്ജിത്ത് റാങ്ക് ലിസ്റ്റിലുൾപ്പെട്ടതും വിവാദമായിട്ടുണ്ട്.

അതേസമയംശിവരഞ്ജിത്തിന്റെ കായിക സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമല്ലെന്ന് കേരള സര്‍വകലാശാല വ്യക്തമാക്കി. ഭൂവനേശ്വറില്‍ നടന്ന അന്തഃസര്‍വകലാശാല അമ്ബെയ്ത്ത് , സര്‍വകലാശാല ഹാന്‍ഡ്ബോള്‍ മത്സരം തുടങ്ങിയവയില്‍ ശിവരഞ്ജിത് പങ്കെടുത്തിട്ടുണ്ട്. രേഖകള്‍ പരിശോധിച്ച്‌ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമല്ലെന്ന് ബോധ്യപ്പെട്ടിട്ടു. സര്‍വകലാശാല കായിക വിഭാഗം മേധാവി ജയരാജ് ഡേവിഡ് ആണ് ഇക്കാര്യം അറിയിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (1 hour ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (1 hour ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (3 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (4 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (4 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (4 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (5 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (5 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (5 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (8 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (8 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (9 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (9 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (9 hours ago)

Malayali Vartha Recommends