Widgets Magazine
07
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാലിയേക്കര ടോള്‍ പ്ലാസയില്‍ മണിക്കൂറുകളോളം നീണ്ട കടുത്ത ഗതാഗതക്കുരുക്ക്..നേരിട്ടിറങ്ങി ടോള്‍ ബൂത്തുകള്‍ തുറന്നുകൊടുത്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി..കയ്യടിച്ച് ജനം..


കേരളം അസാധാരണമായ ചൂടിന്റെ പിടിയില്‍..താപനില 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നതോടെ ഇന്നും നാളെയും കനത്ത ചൂട്.. പകല്‍ 11 മുതല്‍ വൈകിട്ട് 3 വരെയുള്ള സമയം സൂക്ഷിക്കുക..


നടുക്കുന്ന കൊലപാതക വാർത്ത...ഭവാനിപ്പുഴയിൽ യുവതിയുടെയും പെൺകുട്ടിയുടെയും ഉടലുകളും തലകളും.. മൂന്നു പ്ലാസ്റ്റിക് ചാക്കുകളിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി..


തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ഭാഗ്യം തെളിയുന്ന രാശികൾ!


പ്രശസ്‌ത ചലച്ചിത്ര സംവിധായകൻ ആർ ശരത് അന്തരിച്ചു.... തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം, അനുശോചനവുമായി സിനിമാലോകം

ഇതിനെ മാധ്യമപ്രവര്‍ത്തനം എന്ന് വിളിക്കാനാകില്ല... യൂണിവേഴ്‌സിറ്റി കോളേജിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് മാതൃഭൂമി നല്‍കിയ വാര്‍ത്തയ്‌ക്കൊപ്പം വ്യജചിത്രങ്ങള്‍: വിമര്‍ശനവുമായി ജോമോള്‍ ജോസഫ്

16 JULY 2019 07:48 PM IST
മലയാളി വാര്‍ത്ത

More Stories...

കയ്പമംഗലം ദുരന്തം: അപകടത്തിന് തൊട്ടുമുമ്പ് വിദ്യാർഥികൾ ഹോട്ടലിൽ വെച്ച് നാട്ടുകാരുമായി തർക്കത്തിലേർപ്പെട്ടതായി പോലീസ്; ഭയന്നോടി, മിനിറ്റുകൾക്കകം അപകടം...

ശശിയുടെ കാലൻ സാക്ഷാൽ വിജയൻ തന്നെ ഇനി, അധിക നാളില്ല..!തെളിവുസഹിതം വലിച്ച് കീറും, പിണറായിക്ക് മുന്നറിയിപ്പ്

പാലിയേക്കര ടോള്‍ പ്ലാസയില്‍ മണിക്കൂറുകളോളം നീണ്ട കടുത്ത ഗതാഗതക്കുരുക്ക്..നേരിട്ടിറങ്ങി ടോള്‍ ബൂത്തുകള്‍ തുറന്നുകൊടുത്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി..കയ്യടിച്ച് ജനം..

TWIST, 8 പേരുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഞെട്ടിച്ച് ആ വിവരം ലഹരിയിൽ ആറാടിയിരുന്നു..! മരിക്കുന്നതിന് മുൻപ് ഹോട്ടലിൽ അടി..!

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ജോസ് കുറ്റിയാനി അന്തരിച്ചു...

മാധ്യമ സ്ഥാപനങ്ങളേ, നിങ്ങളുടെ അജണ്ട നടപ്പിലാക്കാനായി നിങ്ങള്‍ ഉപയോഗിക്കുന്നത് അഭിമാനബോധമുള്ള ജേര്‍ണലിസ്റ്റുകളുടെ നട്ടെല്ല് റബറാക്കിയാണ് നിങ്ങള്‍ ഈ നെറികേടിന്റെ പ്രവര്‍ത്തനം കാഴ്ചവെക്കുന്നത്, ഇതിനെ മാധ്യമപ്രവര്‍ത്തനം എന്ന് വിളിക്കാനാകില്ല.

യൂണിവേഴ്‌സിറ്റി കോളേജിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് മാതൃഭൂമി നല്‍കിയത് വ്യജചിത്രങ്ങളാണ് നല്‍കിയതെന്ന് വ്യക്തമാക്കി മോഡല്‍ ജോമോള്‍ ജോസഫ്. ഫേസ്ബുക്കിലൂടെയാണ് ജോമോള്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. എത്രത്തോളം തെറ്റായ വാര്‍ത്തകളാണ് മാധ്യമങ്ങള്‍ ഓരോ ദിവസവും പടച്ചു വിടുന്നതെന്നും ഇത് കേവലം കയ്യബദ്ധമോ പിശകോ മാത്രമാണോയെന്നും ജോമോള്‍ വ്യക്തമാക്കുന്നു. വാര്‍ത്ത എഴുതിയ റിപ്പോര്‍ട്ടര്‍ക്കും, വാര്‍ത്ത കമ്‌ബോസ് ചെയ്ത ആളുകള്‍ക്കും, വാര്‍ത്ത എഡിറ്റ് ചെയ്ത ന്യൂസ് എഡിറ്റര്‍ക്കും ഒക്കെ ഇത് കാണുമ്‌ബോള്‍ തന്നെ അറിയാം തെറ്റായ വാര്‍ത്തയാണ് എന്ന്. എന്നിട്ടും ഈ വാര്‍ത്തകള്‍ എങ്ങനെ ഫ്രണ്ട് പേജില്‍ ഇടം പിടിച്ചു?

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

വീണ്ടും മാധ്യമങ്ങളെ കുറിച്ചും അവരുടെ പിതൃശൂന്യതകളെ കുറിച്ചും തന്നെയാണ് പറയാനുള്ളത്..

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് യൂണിവേഴ്‌സിറ്റി കോളജില്‍, ഒരു വിദ്യാര്‍ത്ഥിയെ കുത്തി പരിക്കേല്‍പ്പിക്കുന്നു. പ്രതികള്‍ എസ്എഫ്‌ഐ നേതാക്കള്‍. അക്രമം നടത്തിയ പ്രതികള്‍ വൈകുന്നേരം സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ റൂമില്‍ അഭയം തേടി, രാത്രി അവിടെ നിന്നും ഒളിവില്‍ പോയി, പോലീസിന് ഇതുവരെ പ്രതികളെ പിടിക്കാനായിട്ടില്ല. അവരെ സംരക്ഷിച്ചത് എസ്എഫ്‌ഐ നേതൃത്വമാണ് എന്നതില്‍ യാതൊരു സംശയവും ആര്‍ക്കും വേണ്ട. ക്രൂരതയുടെ നേര്‍ക്കാഴ്ചയും, മനുഷ്യത്വം തൊട്ടു തീണ്ടിയിട്ടില്ലാത്ത മറ്റൊന്നിനോടും ഉപമിക്കാനാകാത്ത സംഭവും തന്നെയാണിത്. ആരും ആ സംഭവത്തെ ന്യായീകരിച്ച് വിഷമിക്കേണ്ടതില്ല.

എന്നാല്‍ രണ്ട് ദിവസമായി ദൃശ്യ പത്ര മാധ്യമങ്ങളില്‍ വായിക്കുകയും നമ്മള്‍ കേള്‍ക്കുകയും, കാണുകയും, വായിക്കുകയും ചെയ്യുന്ന വാര്‍ത്തകളുടെ സത്യാവസ്ഥ എന്താണ്? എത്രത്തോളം തെറ്റായ വാര്‍ത്തകളാണ് മാധ്യമങ്ങള്‍ ഓരോ ദിവസവും പടച്ചു വിടുന്നത്? ഇത് കേവലം കയ്യബദ്ധമോ പിശകോ മാത്രമാണോ? അതോ കൃത്യമായ അജണ്ടയും ഗൂഢാലോചനയും ഇതിന് പിന്നിലുണ്ടോ? ഇന്നത്തെ ദിവസം മലയാളത്തിലെ മുന്‍നിരയിലുള്ള ദിനപ്പത്രത്തില്‍ വന്ന ചിത്രസഹിതമുള്ള രണ്ട് വാര്‍ത്തകള്‍ നമുക്ക് നോക്കാം.

1. യൂണിവേഴ്‌സിറ്റി കോളജ് യൂണിയന്‍ ഓഫീസില്‍ നിന്ന് കണ്ടെടുത്ത ഉത്തരക്കടലാസ്സുകള്‍ എന്നുപറഞ്ഞ് ചിത്രം സഹിതം മാതൃഭൂമിയുടെ മുന്‍പേജില്‍ വന്ന വാര്‍ത്തയാണ് ഒന്നാമത്തെ ചിത്രത്തില്‍. യൂണിവേഴ്‌സിറ്റി പരീക്ഷയുടെ ഉത്തരക്കടലാസ്സിന്റെ ഫ്രണ്ട് പേജിലോ എവിടെയെങ്കിലുമോ കാന്‍ഡിഡേറ്റിന്റെ പേര് എഴുതാന്‍ പാടില്ല എന്നതാണ് നിയമം. ഇവിടെ പേരിനായി പ്രത്യേക കോളം കൊടുത്തിരിക്കുന്നു!! കോളത്തില്‍ പേരും എഴുതിയിരിക്കുന്നു. അടുത്ത കോളത്തില്‍ ഐറ്റം എന്ന് കാണാം, അതിന് നേരേ ഘശഴവ േങ എന്നും കാണുന്നു. ബാക്കി മറച്ചിരിക്കുകയാണ്. എനിക്ക് മനസ്സിലാക്കാനാകുന്നത് ലൈറ്റ് മ്യൂസിക് എന്നാണ് എഴുതിയിരിക്കുന്നത് എന്നതാണ്. തൊട്ടു മുകളിലെ കോളത്തില്‍ ഡിപ്പാര്‍ട്ട്‌മെന്റ് എന്ന് കാണാം, അതിന് നേരേ ഹിന്ദിയെന്നും രേഖപ്പെടുത്തിയിരിക്കുന്നു. അവസാന കോളമാണ് രസകരം, സോളോ ഓര്‍ നമ്ബര്‍ ഓഫ് പാര്‍ട്ടിസിപ്പന്റ്‌സ് എന്നാണ് കോളത്തില്‍, അതിന് നേരേ സോളോ എന്ന് രേഖപ്പെടുത്തിയിരിക്കുന്നതും കാണാം. മുകളില്‍ സെക്ഷനെന്നതിന് നേരേ മ്യൂസിക് എന്ന് എഴുതിയിരിക്കുന്നതും, വെണ്ടക്കാ അക്ഷരത്തില്‍ രജിസ്‌ട്രേഷന്‍ ഫോം എന്ന് പ്രിന്റ് ചെയ്തിരിക്കുന്നതും വ്യക്തമായി കാണാം.

അല്ല മാതൃഭൂമീ, യൂണിവേഴ്‌സിറ്റി ഉത്തരകടലാസ്സില്‍ റെജിസ്‌ട്രേഷന്‍ ഫേം എന്നാണോ പ്രിന്റ് ചെയ്യാര്‍? കേരളത്തിലെ ഏതെങ്കിലും കോളജില്‍ ഹിന്ദി ഡിപ്പാര്‍ട്ട്‌മെന്റിന് കീഴില്‍ ലൈറ്റ് മ്യൂസികിന് എഴുത്ത് പരീക്ഷ നടത്തുന്നുണ്ടോ? ഒരു കാന്‍ഡിഡേറ്റിന് ഒറ്റക്ക് എഴുത്തു പരീക്ഷ എഴുതാനാകും, എന്നാല്‍ ഏതെങ്കിലും യൂണിവേഴിസിറ്റിയിലോ സ്‌കൂളിലോ ഗ്രൂപ്പായി എഴുത്തു പരീക്ഷ എഴുതാനാകുമോ? കോളജിന്റെ പടി കയറിയിട്ടുള്ളവക്ക് കൃത്യമായി അറിയാവുന്ന കാര്യമാണ് ഇതെല്ലാം, ഇത് കൃത്യമായി വായിച്ച് നോക്കുന്ന ഒരാളും വിശ്വസിക്കുകയുമില്ല.

2. അടുത്തതായി ചിത്രം സഹിതം കൊടുത്തിരിക്കുന്ന വാര്‍ത്തയാണ് വകുപ്പുമേധാവിയുടെ സീല്‍ ഇടിമുറിയെന്നറിയപ്പെടുന്ന കോളജ് യൂണിയന്‍ ഓഫീസില്‍ നിന്ന് കണ്ടെത്തിയന്ന്!!

രണ്ടാമത്തെ ചിത്രം എല്ലാവരും നോക്കുക, അതിലുള്ളത് സീലാണോ അതോ പ്രിന്റഡ് നെയിം കാര്‍ഡോ? സീലില്‍ അക്ഷരങ്ങള്‍ മുദ്ര ചെയ്യുന്നത് നമുക്ക് നേരേ നോക്കിയാല്‍ വായിക്കാനാകുന്ന രീതിയിലാണൊ? മിറര്‍ ടൈപ്പിലല്ലേ അക്ഷരങ്ങളുടെ ഇമേജിങ് സീലിലേക്ക് നടത്തുക? ഇതൊക്കെ നിങ്ങള്‍ക്കറിയാഞ്ഞിട്ടാണോ മാധ്യമ പ്രവര്‍ത്തകരേ? നിങ്ങള്‍ ആരെയാണ് പറ്റിക്കാന്‍ നോക്കുന്നത്?

ഇവിടെ കാര്യങ്ങള്‍ വ്യക്തമാണ്. ഈ വാര്‍ത്ത എഴുതിയ റിപ്പോര്‍ട്ടര്‍ക്കും, വാര്‍ത്ത കമ്‌ബോസ് ചെയ്ത ആളുകള്‍ക്കും, വാര്‍ത്ത എഡിറ്റ് ചെയ്ത ന്യൂസ് എഡിറ്റര്‍ക്കും ഒക്കെ ഇത് കാണുമ്‌ബോള്‍ തന്നെ അറിയാം തെറ്റായ വാര്‍ത്തയാണ് എന്ന്. എന്നിട്ടും ഈ വാര്‍ത്തകള്‍ എങ്ങനെ ഫ്രണ്ട് പേജില്‍ ഇടം പിടിച്ചു? ഇവിടെയാണ് മാധ്യമങ്ങളുടെ അജണ്ട വ്യക്തമാകുന്നത്. ആ അജണ്ട സിപിഎം വിരോധമാണ്. ആ അജണ്ട നടപ്പിലാക്കാനായി അവര്‍ ഏതറ്റം വരെയും പോകും. പ്രമുഖയായ മാധ്യമ പ്രവര്‍ത്തക മാസങ്ങള്‍ക്ക് മുമ്ബ് മാതൃഭൂമിയില്‍ നിന്ന് രാജിവെച്ചിറങ്ങിയതിന് കാരണം, സംഘപരിവാര്‍ അനുകൂല വാര്‍ത്തകള്‍ പബ്ലിഷ് ചെയ്ത് വരുന്നതിനായി മാനേജ്‌മെന്റ് നിര്‍ബന്ധിക്കുന്നു എന്ന കാരണം പറഞ്ഞായിരുന്നു. അതിനായി തെറ്റായ വാര്‍ത്തകള്‍ കൊടുക്കാനായി മാനേജ്‌മെന്റ് നിഴബന്ധിക്കുകയും, അതിന് വഴങ്ങാതിരുന്നപ്പോള്‍ അവര്‍ നിരവധി മാനസീക പീഢനങ്ങള്‍ നേരിട്ടതായും, അവരുടെ സീനിയോരിറ്റിയെ പോലും നോക്കുകുത്തിയാക്കി തീരുമാനങ്ങള്‍ പിന്നാമ്ബുറത്തു കൂടി നടക്കുന്നതിനാല്‍, റബര്‍സ്റ്റാമ്ബാകാന്‍ അഭിമാനമുള്ള തനിക്ക് സാധിക്കില്ല എന്ന് മാതൃഭൂമിക്ക് തുറന്ന കത്തെഴുതിയാണ് അവര്‍ രാജിവെച്ചിറങ്ങിയത്!!

മാധ്യമ സ്ഥാപനങ്ങളേ, നിങ്ങളുടെ അജണ്ട നടപ്പിലാക്കാനായി നിങ്ങള്‍ ഉപയോഗിക്കുന്നത് അഭിമാനബോധമുള്ള ജേര്‍ണലിസ്റ്റുകളുടെ നട്ടെല്ല് റബറാക്കിയാണ് നിങ്ങള്‍ ഈ നെറികേടിന്റെ പ്രവര്‍ത്തനം കാഴ്ചവെക്കുന്നത്, ഇതിനെ മാധ്യമപ്രവര്‍ത്തനം എന്ന് വിളിക്കാനാകില്ല.

ഞാനടക്കമുള്ള ഓരോ വായനക്കാരനും അറിയാനായി ആഗ്രഹിക്കുന്നത് സത്യസന്ധമായ വിവരങ്ങളാണ്. അതായിരിക്കണം വാര്‍ത്തകളെന്ന പേരില്‍ അച്ചടിച്ചോ ദൃശ്യമാധ്യമങ്ങളിലോ വരേണ്ടത്. അല്ലാതെ നിങ്ങളുടെ അജണ്ട നടപ്പിലാക്കാനായി ഞങ്ങള്‍ വായനക്കാരെ ഉപയോഗിക്കരുത്.

നബി ഞാനൊരു മുന്‍ എസ്എഫ്‌ഐക്കാരിയോ, എസ്എഫ്‌ഐക്കാരിയോ അല്ല എന്ന് വിനയപൂര്‍വ്വം അറിയിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കയ്പമംഗലം ദുരന്തം: അപകടത്തിന് തൊട്ടുമുമ്പ് വിദ്യാർഥികൾ ഹോട്ടലിൽ വെച്ച് നാട്ടുകാരുമായി തർക്കത്തിലേർപ്പെട്ടതായി പോലീസ്; ഭയന്നോടി, മിനിറ്റുകൾക്കകം അപകടം...  (2 minutes ago)

ശശിയുടെ കാലൻ സാക്ഷാൽ വിജയൻ തന്നെ ഇനി, അധിക നാളില്ല..!തെളിവുസഹിതം വലിച്ച് കീറും, പിണറായിക്ക് മുന്നറിയിപ്പ്  (9 minutes ago)

SURESH GOPI കയ്യടിച്ച് ജനം  (20 minutes ago)

TWIST, 8 പേരുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഞെട്ടിച്ച് ആ വിവരം ലഹരിയിൽ ആറാടിയിരുന്നു..! മരിക്കുന്നതിന് മുൻപ് ഹോട്ടലിൽ അടി..!  (24 minutes ago)

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ജോസ് കുറ്റിയാനി അന്തരിച്ചു...  (1 hour ago)

സൗദിയിൽ വാഹനപകടത്തിൽ മലയാളിക്ക് ദാരുണാന്ത്യം  (2 hours ago)

പ്രശസ്ത ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമായ ആർ ശരതിന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അനുശോചിച്ചു  (2 hours ago)

കോണ്‍ഗ്രസ് നേതാവും ചിറ്റൂര്‍ മുന്‍ എംഎല്‍എയുമായ കെ അച്യുതന്‍ അന്തരിച്ചു... വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം  (3 hours ago)

രാജസ്ഥാൻ ഹൈക്കോടതിയുടെ 44-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജയ് കെ അഗർവാൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു  (3 hours ago)

അവധിക്കായി നാട്ടിൽ പോയ ബഹ്‌റൈൻ പ്രവാസി കുഴഞ്ഞുവീണു മരിച്ചു  (3 hours ago)

ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം... സെൻസെക്സ് 115.37 പോയിന്റ് ഇടിഞ്ഞു‌  (3 hours ago)

Heat temperature rising കേരളത്തില്‍ ചൂട് കനക്കുന്നു;  (3 hours ago)

ഹോക്കി ലോകകപ്പിൽ അഞ്ചാം സ്ഥാനത്തെത്തിയ ഇന്ത്യൻ വനിതാ ഹോക്കി ടീം ഏഷ്യൻ ഗെയിംസിനൊരുങ്ങുന്നു...  (4 hours ago)

Attapadi-agali-bhavani-river പാലക്കാട് ഞെട്ടിക്കുന്ന കൊലപാതകം..?  (4 hours ago)

സത്യ നികേതനിൽ കെട്ടിടം തകർന്ന ദുരന്തം ദുഃഖകരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...  (4 hours ago)

Malayali Vartha Recommends