മൂന്നാമത് കാക്കനാടന് പുരസ്കാരം ഡോ.എം.രാജീവ് കുമാറിന് സമ്മാനിച്ചു; മലയാളത്തിന് ആധുനികതയുടെ മുഖം നല്‍കിയത് കാക്കനാടന്: ബാബു കുഴിമറ്റം
വര്‍ക്കല:മലയാള സാഹിത്യത്തിന് ആധുനികതയുടെ മുഖം നല്‍കിയത് കാക്കനാടനായിരുന്നെന്ന് ബാബു കുഴിമറ്റം.മലയാള സാംസ്കാരിക വേദി സംഘടിപ്പിച്ച കാക്കനാടന് സ്മൃതിദിന സമ്മേളനം വര്‍ക്കലയില്‍ ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എഴുത്തുകാരനെക്കൊണ്ട് സമൂഹത്തിന് പ്രയോജനമുണ്ടായിരുന്ന ഒരു സുവര്‍ണകാലം മലയാളത്തിനുണ്ടായിരുന്നു.ഇന്ന് ബഹുഭൂരിപക്ഷം എഴുത്തുകാരും അവനവനിലേക്ക് സ്വയം ചുരുങ്ങുന്നു.പ്രശസ്തിയും പദവികളുമാണ് ഇന്ന് എഴുത്തുകാരെ മോഹിപ്പിക്കുന്നത്.അതുകൊണ്ടാണ് ചാവേര്‍ മനസ്സുള്ള എഴുത്തുകാര്‍ ഇല്ലാതെ പോകുന്നത്.കാക്കനാടന് സ്നേഹത്തിന്റെ പ്രവാചകനും ചാവേര്‍ മനസ്സുള്ള എഴുത്തുകാരനുമായിരുന്നു.ബാബു കുഴിമറ്റം പറഞ്ഞു.
മലയാള സാംസ്കാരിക വേദി ചെയര്മാന് അന്‍സാര്‍ വര്‍ണന അധ്യക്ഷത വഹിച്ചു. 11,111രൂപയും ഫലകവും കീര്‍ത്തിപത്രവും അടങ്ങുന്ന മൂന്നാമത് കാക്കനാടന് പുരസ്കാരം ഡോ.എം.രാജീവ് കുമാറിന് സമ്മാനിച്ചു.രണ്ടാമത് അഖില കേരള കാക്കനാടന് കഥോല്സവത്തില് വീജയികളായ പോളി കെ.പി(തൃശൂര്‍),രാജീവ് ജി.ഇടവ(കൊല്ലം),ഷെഫീര്‍ പരപ്പത്ത്(എറണാകുളം)എന്നിവര്ക്കുംമെമൊന്റോയും സര്‍ട്ടിഫിക്കറ്റും സമ്മാനിച്ചു. ഡോ.നിത്യ പി.വിശ്വം,ബിജു നെട്ടറ,അഡ്വ.സിദ്ധാര്ത്ഥന്,അജിത്ത് പനവിള,സാബു സീലി,കാപ്പില്‍ ഷെഫി എന്നിവര്‍ സംസാരിച്ചു
https://www.facebook.com/Malayalivartha