Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

കര്‍ക്കിടകം ഒന്ന് ... രാമായണമാസാചരണത്തിന് തുടക്കമായി... ഭക്തിയുടേയും, തീര്‍ത്ഥാടനത്തിന്റേയും പുണ്യമാസം ... ഹൈന്ദവഭവനങ്ങളും ക്ഷേത്രങ്ങളും രാമായണ പാരായണത്താല്‍ മുഖരിതമാകും

17 JULY 2019 08:24 AM IST
മലയാളി വാര്‍ത്ത

ഇന്ന് കര്‍ക്കടകം ഒന്ന്. കേരളത്തില്‍ ഇന്ന് രാമായണമാസാചരണത്തിന്റെ തുടക്കം കൂടിയാണ്. ഭക്തിയുടേയും, തീര്‍ത്ഥാടനത്തിന്റേയും പുണ്യമാസം ഇന്ന് ആരംഭിക്കുകയാണ്. ഹൈന്ദവഭവനങ്ങളും ക്ഷേത്രങ്ങളും രാമായണ പാരായണത്താല്‍ മുഖരിതമാകും. കര്‍ക്കിടക മാസത്തിലെ എല്ലാ ദിവസവും ഹൈന്ദവ വീടുകളില്‍ രാമായണപാരായണം നടക്കും.

കാര്‍ഷികമേഖലയെ സംബന്ധിച്ചിടത്തോളം വരുമാനമൊന്നുമില്ലാത്ത കാലമായതിനാല്‍ 'പഞ്ഞമാസം' എന്നും വിളിക്കപ്പെടുന്നു. വേദങ്ങളിലും വേദാംഗങ്ങളിലും കര്‍ക്കിടകമാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ദുര്‍ഘടം നിറഞ്ഞ മാസം എന്നു വിളിക്കുമെങ്കിലും കര്‍ക്കിടകം പുണ്യമാസമാണ്. കര്‍ക്കിടകം രാശിയുടെ ആദ്യബിന്ദുവിലൂടെ സൂര്യന്‍ കടന്നു പോകാന്‍ എടുക്കുന്ന സമയമാണ് കര്‍ക്കിടക സംക്രാന്തി. കര്‍ക്കിടകം രാശിയില്‍ നിന്നും ചിങ്ങം രാശിയിലേക്കു സൂര്യന്‍ മാറുന്ന സമയം വരെയുള്ള ഒരു മാസം കര്‍ക്കിടകത്തിന്റെ പുണ്യകാലമാവുന്നു. ഉത്തരായന ഋതുവില്‍ നിന്നും ദക്ഷിണായനത്തിലേക്കു (വടക്കു നിന്നും തെക്കോട്ട്) സൂര്യന്‍ സഞ്ചരിക്കുന്ന ഈ കാലത്ത് ശാരീരികമായ പ്രത്യേകതകള്‍, അസ്വസ്ഥതകള്‍ എന്നിവ മനുഷ്യരില്‍ ഉണ്ടാകാമെന്ന് ആയ്യുര്‍വ്വേദം പറയുന്നു.

കര്‍ക്കിടകം ഒന്നു മുതല്‍ മാസം തീരും വരെ കേരളത്തിലെ എല്ലാ വീട്ടിലും ശ്രീഭഗവതിയെ വരവേല്‍ക്കാനായി ശീവോതിക്കു (ശ്രീഭഗവതി) വെക്കല്‍ എന്ന ചടങ്ങ് അനുഷ്ഠിക്കും. മച്ചില്‍ നിലവിളക്കു കൊളുത്തി അതിന്റെ പിന്നിലാണ് ശീവോതിക്കു വയ്ക്കുന്നത്. ചിലര്‍ പൂമുഖത്താണ് വിളക്ക് വയ്ക്കുക. ശ്രീഭഗവതിയെ വീട്ടിലേക്ക് സ്വീകരിക്കാനായാണ് ഈ ചടങ്ങ് നടത്തുന്നത്.

രാവിലെ കുളിച്ച് പലകയിലോ പീഠത്തിലോ ഭസ്മം തൊടുവിത്ത് നാക്കില വച്ച് അതില്‍ രാമായണം, കണ്ണാടി, കണ്‍മഷി, കുങ്കുമം, വസ്ത്രം, പണം, തുളസി, അഷ്ടമംഗല്യം, നിറപറ, നിറനാഴി, ദശപുഷ്പം, വെറ്റില, അടക്ക എന്നിവ വയ്ക്കുന്നു. പൂമുഖത്ത് കത്തിച്ചുവയ്ക്കുന്ന വിളക്ക് വൈകീട്ടേ മാറ്റാറുള്ളു. രാത്രിയായാല്‍ മുടങ്ങാതെ രാമായണം വായിക്കുകയും ചെയ്യും. എങ്ങും ചന്ദനത്തിന്റേയും മട്ടപ്പശയുടേയും ഗന്ധം പരക്കും.

ശ്രീഭഗവതി വീട്ടില്‍ എഴുന്നള്ളി ചന്ദനം കുറിയിട്ട് കണ്ണെഴുതി ദശപുഷ്പം ചൂടി പോകുന്നുവെന്നാണ് വിശ്വാസം ശീവോതിക്കു വച്ചു കഴിഞ്ഞു വെളി നടണം. കര്‍ക്കിടക മാസം ഒന്നാം തിയ്യതി ശീവോതിക്കു വച്ച ശേഷം നടത്തുന്ന ഒരു ചടങ്ങ്.


ദശപുഷ്പങ്ങളായ നിലപ്പന, കൃഷ്ണക്രാന്തി, മുക്കുറ്റി, പൂവ്വാങ്കുറുന്നില, ഉഴിഞ്ഞ, മോഷമി, കഞ്ഞുണ്ണി, തിരുതാളി, കറുക, ചെറൂള ഇവ വേരോടെ പറിച്ചെടുത്ത് കഴുകി വയ്ക്കുന്നു. വേരിന്റെ ഭാഗം മണ്ണുരുളകൊണ്ട് പൊതിയുന്നു. ഇതെല്ലാം കൂടി നടുന്നതിനാണ് വെളിനടലെന്നു പറയുന്നത്. പുരപ്പുറത്തും, ഉമ്മറമുറ്റത്തും തൊഴുത്തിന്റെ മുകളിലും നടും. കുട്ടികള്‍ ആര്‍പ്പു വിളിക്കും. മറ്റുള്ളവര്‍ ഏറ്റു വിളിക്കും. ചെടികള്‍ കാലക്രമേണ തഴച്ചു വളരും.

വ്രതനിഷ്ഠകളാല്‍ സമ്പന്നമാണ് കര്‍ക്കിടകം. ആദ്യ ഏഴു ദിവസങ്ങളില്‍ ഏഴു തരം സസ്യങ്ങള്‍ കൊണ്ടുള്ള കറികള്‍ ഭക്ഷിക്കുന്ന രീതി പണ്ടേയുണ്ട്. കര്‍ക്കിടകത്തിലെ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ് കര്‍ക്കിടകവാവ്. വാസ്തുശാസ്ത്രപരമായും കര്‍ക്കിടകത്തിനു പ്രാധാന്യമുണ്ട്. കാക്ക പോലും കൂടുകൂട്ടാത്ത കര്‍ക്കിടകത്തില്‍ ഗൃഹനിര്‍മ്മാണവുമായി ബന്ധപ്പെട്ട ഒരു പ്രവര്‍ത്തനവും പാടില്ല.

മലയാള വര്‍ഷത്തിന്റെ അവസാന മാസമായ കര്‍ക്കിടകത്തിനെ വൃത്തിയോടേയും, ശുദ്ധിയോടേയും കാത്തു സൂക്ഷിക്കണം. രാമശബ്ദം പരബ്രഹ്മത്തിന്റെ പര്യായവും, രാമനാമജപം ഹൃദയങ്ങളെ വേണ്ടവിധം ശുദ്ധീകരിക്കുകയും മനുഷ്യരെ മോക്ഷപ്രാപ്തിക്ക് അര്‍ഹരാക്കുകയും ചെയ്യുന്നു. അജ്ഞാതമാകുന്ന അന്ധകാരം നീക്കി വിജ്ഞാനമാകുന്ന പ്രകാശം പരത്തണം. അതിനു വേണ്ടിയാണ് രാമായണ പാരായണവും രാമായണ ശ്രവണവും കര്‍ക്കിടകത്തില്‍ നിര്‍ബന്ധമാക്കുന്നത്. അതിലേറെ പ്രാധാന്യമര്‍ഹിക്കുന്നതാണ് നാലമ്പലദര്‍ശനം.

രാമായണ മാസമായ കര്‍ക്കിടകത്തില്‍ പ്രസിദ്ധമായി നടന്നു വരുന്നതാണ് നാലമ്പല തീര്‍ത്ഥാടനയാത്ര. തൃപ്രയാര്‍ ശ്രീരാമക്ഷേത്രം, ഇരിങ്ങാലക്കുട ഭരതക്ഷേത്രം, മൂഴിക്കുളം ലക്ഷ്മണക്ഷേത്രം, പായമ്മല്‍ ശത്രുഘ്‌നക്ഷേത്രം എന്നീ നാലമ്പലങ്ങളില്‍ ഒരേ ദിവസം ദര്‍ശനം നടത്തുന്നത് ശ്രേയസ്‌ക്കരമെന്നാണ് വിശ്വാസം. ഓരോ വര്‍ഷവും നാലമ്പല ദര്‍ശനം നടത്തുന്ന വിശ്വാസികളുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണ്. <

ശരീരപുഷ്ടിക്കുള്ള ചികിത്സകള്‍ക്ക് അനുയോജ്യമാണ് കര്‍ക്കിടകം. കഴിക്കുന്ന മരുന്നുകളും ചെയ്യുന്ന ചികിത്സകളും ശരീരത്തില്‍ പിടിക്കും. അതുകൊണ്ടു തന്നെ സുഖചികിത്സയ്ക്കു ഉത്തമമാണു കര്‍ക്കിടകം. മരുന്നു കഞ്ഞി കുടിച്ച് ദഹനശേഷി വര്‍ദ്ധിപ്പിച്ച് ശരീരത്തെ കാലാവസ്ഥയുമായി പൊരുത്തപ്പെടാന്‍ പ്രാപ്തമാക്കാം. ഔഷധകഞ്ഞി കുടിക്കുമ്പോള്‍ ദഹനം വര്‍ദ്ദിക്കും. ആന്തരീകാവയവങ്ങളുടെ പ്രതിരോധ ശേഷി കൂട്ടാനും മരുന്നുകഞ്ഞി സഹായിക്കും


ദശപുഷ്പം, വാതക്കൊടിയില, കരിങ്കുറിഞ്ഞി, പനികൂര്‍ക്കയില, ചങ്ങലംപരണ്ട എന്നിവയാണ് മരുന്നുകഞ്ഞിയിലെ ഔഷധച്ചേരുവകള്‍. ഇത്രയും ഔഷധ വസ്തുക്കള്‍ നന്നായി ചതച്ച് അവയുടെ നീര് പിഴിഞ്ഞെടുക്കണം. ഉണക്കലരി കഴുകിയെടുത്ത് ജീരകപ്പൊടി, നെയ്യ്, ഉപ്പ് എന്നിവ ചേര്‍ത്ത് അതിലേക്ക് നാളികേരം അരച്ചു ചേര്‍ക്കുക (നെയ്യ് നിര്‍ന്ധമില്ല). ചേരുവകളും അരിയും കുഴച്ച് അതിലേക്ക് ഔഷധകൂട്ടുകളുടെ നീരൊഴിച്ച് അടുപ്പത്തു വച്ച് നന്നായി വേവിച്ചെടുക്കുന്നതോടെ മരുന്നു കഞ്ഞി തയ്യാര്‍. ആയ്യുര്‍വ്വേദ മരുന്നുകടകളില്‍ ഈ ഔഷധങ്ങള്‍ വെവ്വേറെ കിട്ടും. ഔഷധക്കഞ്ഞിക്കുള്ള മരുന്നു കൂട്ടുകള്‍ അരിയുള്‍പ്പെടെ ഇപ്പോള്‍ കടകളില്‍ ലഭ്യം. കര്‍ക്കിടകം ഒന്നു മുതല്‍ പതിനാലു ദിവസമോ മാസം മുഴുവനുമോ മരുന്നു കഞ്ഞി കുടിക്കുന്നത് നല്ലതാണ്. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (6 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (6 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (6 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (7 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (7 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (8 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (8 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (9 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (9 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (11 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (12 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (12 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (12 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (12 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (12 hours ago)

Malayali Vartha Recommends