Widgets Magazine
07
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അട്ടപ്പാടിയെ നടുക്കിയ ക്രൂരത: ഭവാനിപ്പുഴയിൽ കണ്ടെത്തിയത് അമ്മയുടെയും അഞ്ചുവയസ്സുകാരിയുടെയും മൃതദേഹങ്ങൾ: കൃത്യം നടപ്പിലാക്കിയ ഭർത്താവിനായി തെരച്ചിൽ...


കലിഫോർണിയ ഇരട്ടക്കൊലപാതകം: ആൻ മേരിക്ക് കണ്ണീരോടെ വിടചൊല്ലി പ്രവാസ ലോകം; തകർന്ന കുടുംബങ്ങൾക്ക് താങ്ങായി പ്രവാസികളുടെ കൈത്താങ്ങ്‌...


കയ്പമംഗലം ദുരന്തം: അപകടത്തിന് തൊട്ടുമുമ്പ് വിദ്യാർഥികൾ ഹോട്ടലിൽ വെച്ച് നാട്ടുകാരുമായി തർക്കത്തിലേർപ്പെട്ടതായി പോലീസ്; ഭയന്നോടി, മിനിറ്റുകൾക്കകം അപകടം...


പാലിയേക്കര ടോള്‍ പ്ലാസയില്‍ മണിക്കൂറുകളോളം നീണ്ട കടുത്ത ഗതാഗതക്കുരുക്ക്..നേരിട്ടിറങ്ങി ടോള്‍ ബൂത്തുകള്‍ തുറന്നുകൊടുത്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി..കയ്യടിച്ച് ജനം..


കേരളം അസാധാരണമായ ചൂടിന്റെ പിടിയില്‍..താപനില 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നതോടെ ഇന്നും നാളെയും കനത്ത ചൂട്.. പകല്‍ 11 മുതല്‍ വൈകിട്ട് 3 വരെയുള്ള സമയം സൂക്ഷിക്കുക..

മൂകമുരുകുന്ന ഞാനാണ് മൂഢന്‍... ശബരിമലയുടെ പേരില്‍ തോറ്റ് തുന്നം പാടിയിട്ടും നിലപാട് മാറ്റാതെ സര്‍ക്കാര്‍; ആദ്യ ഘട്ടത്തില്‍ നല്ല നിലയില്‍ പ്രവര്‍ത്തിച്ചെങ്കിലും തമിഴ്‌നാട്ടിലെ മനിതി സംഘം വന്നപ്പോള്‍ നാറാണത്തു ഭ്രാന്തനെപ്പോലെയായി പൊലീസ്; രഹസ്യയോഗം പരസ്യമായി

17 JULY 2019 09:43 AM IST
മലയാളി വാര്‍ത്ത

More Stories...

ഹോണടിച്ചതിന് കാർ തടഞ്ഞ് വധഭീഷണി; കൊച്ചിയിലെ 'വഴിതടയൽ വീരൻ' അൻസാറിനെതിരെ തൃക്കാക്കര പോലീസും കേസെടുത്തു; എ.എസ്.ഐയുടെ മുഖത്തടിച്ച പ്രതിയെ നിസ്സാര വകുപ്പുകൾ ചുമത്തി വിട്ടയച്ചതായി ആരോപണം...

അട്ടപ്പാടിയെ നടുക്കിയ ക്രൂരത: ഭവാനിപ്പുഴയിൽ കണ്ടെത്തിയത് അമ്മയുടെയും അഞ്ചുവയസ്സുകാരിയുടെയും മൃതദേഹങ്ങൾ: കൃത്യം നടപ്പിലാക്കിയ ഭർത്താവിനായി തെരച്ചിൽ...

കയ്പമംഗലം ദുരന്തം: അപകടത്തിന് തൊട്ടുമുമ്പ് വിദ്യാർഥികൾ ഹോട്ടലിൽ വെച്ച് നാട്ടുകാരുമായി തർക്കത്തിലേർപ്പെട്ടതായി പോലീസ്; ഭയന്നോടി, മിനിറ്റുകൾക്കകം അപകടം...

ശശിയുടെ കാലൻ സാക്ഷാൽ വിജയൻ തന്നെ ഇനി, അധിക നാളില്ല..!തെളിവുസഹിതം വലിച്ച് കീറും, പിണറായിക്ക് മുന്നറിയിപ്പ്

പാലിയേക്കര ടോള്‍ പ്ലാസയില്‍ മണിക്കൂറുകളോളം നീണ്ട കടുത്ത ഗതാഗതക്കുരുക്ക്..നേരിട്ടിറങ്ങി ടോള്‍ ബൂത്തുകള്‍ തുറന്നുകൊടുത്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി..കയ്യടിച്ച് ജനം..

നാല് വോട്ട് പോയാലും വേണ്ടില്ല ശബരിമലയില്‍ നിലപാട് മാറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പലവട്ടം പറഞ്ഞതാണ്. എന്നാല്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എട്ടുനിലയില്‍ പൊട്ടിയതോടെ പിന്നെ മിണ്ടാട്ടം ഇല്ലാതായി. അതേസമയം സിപിഎം യോഗങ്ങളില്‍ ശബരിമല ശക്തമായി ചര്‍ച്ചയാകുകയും പരാജയത്തിന് കാരണം ഭക്തരുടെ മനമാറ്റമാണെന്ന് കണ്ടെത്തുകയുമായിരുന്നു. അതിനാല്‍ തന്നെ ഇടഞ്ഞു നില്‍ക്കുന്ന ഭക്തരെ വീട്ടില്‍ പോയി കണ്ട് തിരികെ കൊണ്ടു വരാന്‍ പാര്‍ട്ടി തീരുമാനിച്ചിരിക്കുകയാണ്. ഇതിനിടയില്‍ ശബരമലയില്‍ തന്റെ നിലപാട് ഒരിക്കല്‍ കൂടി ആവര്‍ത്തിച്ച് പിണറായി വിജയന്‍ രംഗത്തെത്തി. ക്രമസമാധാന ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ രഹസ്യ യോഗമാണ് നടന്നത്. അതിനാല്‍ തന്നെ പോലീസുകാര്‍ പറയാതെ ഒന്നും പുറത്തറിയില്ല. അങ്ങനെ രഹസ്യമായി രഹസ്യ യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞത് അങ്ങാടി പാട്ടായി. അതും പാര്‍ട്ടി തെറ്റിപ്പോയെന്ന് പറഞ്ഞ ശബരിമല വിഷയത്തില്‍.

ശബരിമലയില്‍ സര്‍ക്കാരിനെ പൊലീസ് ആര്‍എസ്എസിന് ഒറ്റു കൊടുത്തെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. യോഗത്തിലാണു മുഖ്യമന്ത്രി ആഞ്ഞടിച്ചത്. ആദ്യ ഘട്ടത്തില്‍ നല്ല നിലയില്‍ പ്രവര്‍ത്തിച്ചെങ്കിലും തമിഴ്‌നാട്ടിലെ മനിതി സംഘം വന്നപ്പോള്‍ നാറാണത്തു ഭ്രാന്തനെപ്പോലെയായി പൊലീസ്. യുവതികള്‍ വരുന്നത് ആര്‍എസ്എസിനു ചിലര്‍ കൃത്യമായി ചോര്‍ത്തി നല്‍കി. കൊണ്ടു പോയതും നീയേ ചാപ്പാ, കൊല്ലിച്ചതും നീയേ ചാപ്പാ എന്ന സമീപനം. ആര്‍എസ്എസ് നേതാവിനു മൈക്ക് പിടിച്ചു കൊടുക്കാനായി താല്‍പര്യം. ഇതുകൊണ്ടാണു സുപ്രീം കോടതി വിധി വേണ്ട വിധത്തില്‍ നടപ്പാക്കാന്‍ സര്‍ക്കാരിനു കഴിയാതിരുന്നത്. സത്യസന്ധമായി ജോലി ചെയ്‌തെന്നു നെഞ്ചില്‍ കൈവച്ചുപറയാന്‍ എത്രപേര്‍ക്കു പറ്റുമെന്നു പരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കസ്റ്റഡി കൊലയ്ക്ക് ഉത്തരവാദികളായ പൊലീസുകാരെ 3 മാസത്തിനുള്ളില്‍ പിരിച്ചുവിടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കസ്റ്റഡിയില്‍ മര്‍ദിക്കാന്‍ പൊലീസിന് അധികാരമില്ല. കാര്യങ്ങള്‍ മനസ്സിലാക്കി പെരുമാറുകയാണു പൊലീസിനു നല്ലതെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. 

പല ഉന്നത ഉദ്യോഗസ്ഥരും ശബരിമല ഡ്യൂട്ടിയില്‍നിന്ന് ഒഴിഞ്ഞുമാറി. ചിലര്‍ അവധിയെടുത്തു മുങ്ങി. സര്‍ക്കാര്‍ ശമ്പളം വാങ്ങുന്നവര്‍ സര്‍ക്കാരിന്റെ നയങ്ങളോടൊപ്പം നില്‍ക്കണം. അങ്ങനെ എത്ര പേര്‍ പ്രവര്‍ത്തിച്ചു? പല ഉദ്യോഗസ്ഥരും സ്വന്തം താല്‍പര്യപ്രകാരം പ്രവര്‍ത്തിച്ചു. വ്യക്തിപരമായ അജന്‍ഡ പൊലീസില്‍ പാടില്ല. പൊലീസ് ആസ്ഥാനത്തുനിന്നു പോലും വിവരങ്ങള്‍ ചോരുന്നു. അവിടെനിന്നു ഫയല്‍ ആഭ്യന്തര വകുപ്പിലെത്തും മുന്‍പേ പലര്‍ക്കും പകര്‍പ്പ് ലഭിക്കുന്നു. ഒരു ഉദ്യോഗസ്ഥന്‍ ഇത്തരത്തില്‍ സ്വന്തം സ്ഥാനക്കയറ്റ ശുപാര്‍ശയുടെ ഫയലുമായി തന്റെ മുന്‍പിലെത്തിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 


അതേസമയം ഇതിനൊന്നും ഒരു പോലീസ് ഉദ്യോഗസ്ഥനും മറുപടി പറഞ്ഞതുമില്ല. ക്രമസമാധാനച്ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മുഖ്യമന്ത്രിയുടെ പ്രസംഗത്തിനു ശേഷം ആശയവിനിമയവും നിശ്ചയിച്ചിരുന്നു. എന്നാല്‍ ശബരിമല വിഷയത്തിലും മറ്റുമായി പൊലീസിനെ രൂക്ഷമായി വിമര്‍ശിക്കുന്ന മുഖ്യമന്ത്രിയുടെ പ്രസംഗത്തിനു ശേഷം ഒരാള്‍ പോലും അഭിപ്രായം പറയാനോ സംശയം ചോദിക്കാനോ തുനിഞ്ഞില്ല. ഡിജിപി ലോക്‌നാഥ് ബെഹ്‌റ മുതല്‍ ക്രമസമാധാനച്ചുമതലയിലുള്ള ഡിവൈഎസ്പിമാര്‍ വരെ യോഗത്തിനെത്തിയിരുന്നു. എങ്കിലും പോലീസിനെ മാത്രം കുറ്റപ്പെടുത്തിയത് പലര്‍ക്കും നീരസമുണ്ടായിരുന്നു. തങ്ങളുടെ മേലുള്ള രാഷ്ട്രീയക്കാരുടെ അമിത സമ്മര്‍ദം പറയാന്‍ പോലും ആരും തുനിഞ്ഞില്ല. മാത്രമല്ല രഹസ്യ യോഗം പരസ്യമാകുകയും ചെയ്തു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡൽഹിയിലേക്ക് മുങ്ങിയ രമ്യ പാലക്കാട് പൊങ്ങി; KCയെ സോപ്പിട്ട് വീടെത്തും മുമ്പ് അടുത്ത ബോംബ് ‌ പൊട്ടിച്ച് പാളയം പ്രദീപ്  (5 minutes ago)

ഹോണടിച്ചതിന് കാർ തടഞ്ഞ് വധഭീഷണി; കൊച്ചിയിലെ 'വഴിതടയൽ വീരൻ' അൻസാറിനെതിരെ തൃക്കാക്കര പോലീസും കേസെടുത്തു; എ.എസ്.ഐയുടെ മുഖത്തടിച്ച പ്രതിയെ നിസ്സാര വകുപ്പുകൾ ചുമത്തി വിട്ടയച്ചതായി ആരോപണം...  (18 minutes ago)

അട്ടപ്പാടിയെ നടുക്കിയ ക്രൂരത: ഭവാനിപ്പുഴയിൽ കണ്ടെത്തിയത് അമ്മയുടെയും അഞ്ചുവയസ്സുകാരിയുടെയും മൃതദേഹങ്ങൾ: കൃത്യം നടപ്പിലാക്കിയ ഭർത്താവിനായി തെരച്ചിൽ...  (26 minutes ago)

കലിഫോർണിയ ഇരട്ടക്കൊലപാതകം: ആൻ മേരിക്ക് കണ്ണീരോടെ വിടചൊല്ലി പ്രവാസ ലോകം; തകർന്ന കുടുംബങ്ങൾക്ക് താങ്ങായി പ്രവാസികളുടെ കൈത്താങ്ങ്‌...  (36 minutes ago)

കയ്പമംഗലം ദുരന്തം: അപകടത്തിന് തൊട്ടുമുമ്പ് വിദ്യാർഥികൾ ഹോട്ടലിൽ വെച്ച് നാട്ടുകാരുമായി തർക്കത്തിലേർപ്പെട്ടതായി പോലീസ്; ഭയന്നോടി, മിനിറ്റുകൾക്കകം അപകടം...  (46 minutes ago)

ശശിയുടെ കാലൻ സാക്ഷാൽ വിജയൻ തന്നെ ഇനി, അധിക നാളില്ല..!തെളിവുസഹിതം വലിച്ച് കീറും, പിണറായിക്ക് മുന്നറിയിപ്പ്  (53 minutes ago)

SURESH GOPI കയ്യടിച്ച് ജനം  (1 hour ago)

TWIST, 8 പേരുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഞെട്ടിച്ച് ആ വിവരം ലഹരിയിൽ ആറാടിയിരുന്നു..! മരിക്കുന്നതിന് മുൻപ് ഹോട്ടലിൽ അടി..!  (1 hour ago)

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ജോസ് കുറ്റിയാനി അന്തരിച്ചു...  (2 hours ago)

സൗദിയിൽ വാഹനപകടത്തിൽ മലയാളിക്ക് ദാരുണാന്ത്യം  (3 hours ago)

പ്രശസ്ത ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമായ ആർ ശരതിന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അനുശോചിച്ചു  (3 hours ago)

കോണ്‍ഗ്രസ് നേതാവും ചിറ്റൂര്‍ മുന്‍ എംഎല്‍എയുമായ കെ അച്യുതന്‍ അന്തരിച്ചു... വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം  (3 hours ago)

രാജസ്ഥാൻ ഹൈക്കോടതിയുടെ 44-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജയ് കെ അഗർവാൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു  (3 hours ago)

അവധിക്കായി നാട്ടിൽ പോയ ബഹ്‌റൈൻ പ്രവാസി കുഴഞ്ഞുവീണു മരിച്ചു  (4 hours ago)

ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം... സെൻസെക്സ് 115.37 പോയിന്റ് ഇടിഞ്ഞു‌  (4 hours ago)

Malayali Vartha Recommends