സംസ്ഥാനത്ത് പ്രളയവുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണനയില്‍

സംസ്ഥാനത്തെ പ്രളയവുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച വിവിധ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഡാം മാനേജ്‌മെന്റിലെ പിഴവില്‍ ജുഡിഷ്യല്‍ അന്വേഷണം വേണം, പ്രളയപുരനരധിവാസം വേഗത്തിലാക്കണം, പ്രളയം മനുഷ്യ നിര്‍മ്മിതമാണോ എന്ന് പരിശോധിക്കണം തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ജികള്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഈ ഹര്‍ജികളാണ് ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കുന്നത്.
പ്രളയ ധനസഹായത്തിനുള്ള അപ്പീല്‍ അപേക്ഷകളില്‍ തീര്‍പ്പുണ്ടാക്കുന്നത് വൈകുമെന്ന് കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. നിലവില്‍ 2,60,269 അപേക്ഷകളാണ് സര്‍ക്കാറിന് ലഭിച്ചത്.
https://www.facebook.com/Malayalivartha

























