ഭാര്യാഭര്‍ത്താക്കന്മാരായി കുടുംബം മുന്നോട്ട് പോകുന്നതിനിടയിൽ മേഴ്സിക്ക് പുരുഷനാവാന്‍ ആഗ്രഹം; ലിംഗ മാറ്റത്തിന് വര്‍ഷങ്ങളുടെ ചികിത്സ വേണ്ടിവരുമെന്നും ലക്ഷങ്ങള്‍ ഇതിന് ചെലവ് വരുമെന്നും അറിഞ്ഞതോടെ പിന്നെ മറ്റൊന്നും നോക്കിയില്ല; കോട്ടയം മെഡിക്കല്‍ കോളേജിൽ ഡോക്ടറായി ആണ്‍വേഷം കെട്ടി തട്ടിപ്പിനിറങ്ങിയ യുവതി അറസ്റ്റിലായതോടെ പുറത്ത് വരുന്നത് ആരെയും ഞെട്ടിപ്പിക്കുന്നത്

കോട്ടയത്തെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന വണ്ടിപ്പെരിയാര്‍ സ്വദേശിയുമായി ആലപ്പുഴ സ്വദേശിനി മേഴ്സി ജോര്‍ജ് (30)അടുപ്പത്തിലായി. ഇതോടെ കോണ്‍വന്റിലെ താമസം മതിയാക്കി കോട്ടയത്ത് എത്തിയ മേഴ്സി, ഇയാളോടൊപ്പം കാരാപ്പുഴയില്‍ ഒരു വീട് വാടകക്ക് എടുത്ത് ഭാര്യാഭര്‍ത്താക്കന്മാരായി താമസിക്കുകയായിരുന്നു. ഇതിനിടയിലാണ് മേഴ്സിക്ക് പുരുഷനാവാന്‍ ആഗ്രഹം തോന്നിയത്. ആലപ്പുഴയിലെ ഒരു കോണ്‍വന്റിലാണ് മേഴ്സി താമസിച്ചിരുന്നത്. ഇതോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി ഡോക്ടര്‍മാരെ കണ്ടു. ലിംഗ മാറ്റത്തിന് വര്‍ഷങ്ങളുടെ ചികിത്സ വേണ്ടിവരുമെന്നും ലക്ഷങ്ങള്‍ ഇതിന് ചെലവ് വരുമെന്നും അവര്‍ പറഞ്ഞതോടെ പണം കണ്ടെത്താന്‍ തട്ടിപ്പ് മാര്‍ഗമാക്കുകയായിരുന്നു മേഴ്സി. ആദ്യം എത്തിയത് വയസ്കരക്കുന്നിലെ ആയുര്‍വ്വേദ ആശുപത്രിയിലാണ്. ആണ്‍വേഷം കെട്ടിയായിരുന്നു രംഗപ്രവേശനം.
തിരിച്ചറിയല്‍ കാര്‍ഡ് സ്വയം നിര്‍മ്മിച്ചു. ഒപ്പം സ്റ്റെതസ്കോപ്പും വാങ്ങി. രണ്ടും കഴുത്തില്‍ തൂക്കിയാണ് ആശുപത്രിയില്‍ എത്തിയത്. കുറെ രോഗികളെ കണ്ട് നല്ല ചികിത്സ നല്കാമെന്ന് പറഞ്ഞ് ആയിരങ്ങള്‍ കൈപ്പറ്റിയ മേഴ്സിക്ക് അധികദിവസം അവിടെ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. രോഗികളുടെ പരാതിയെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ കോട്ടയം വെസ്റ്റ് പൊലീസില്‍ പരാതി നല്കി. എന്നാല്‍ മേഴ്സി കളം മാറ്റി ബിസിനസ് കൊഴുപ്പിക്കുകയായിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു പിന്നീടുള്ള വിലസല്‍. അവിടെയും തിരിച്ചറിയല്‍ കാര്‍ഡ് കഴുത്തില്‍ അണിഞ്ഞ് ആശുപത്രിയില്‍ റോന്തുചുറ്റി. കൂട്ടിരുപ്പുകാരില്‍ നിന്ന് മറ്റുമാണ് പണം പ്രധാനമായും തട്ടിയെടുത്തത്. ഇതിനിടയിലാണ് തട്ടിപ്പിന് വിധേയനായ ഒരാള്‍ ഇന്നലെ ഉച്ചയോടെ കോട്ടയം ടൗണില്‍ മേഴ്സിയെ കണ്ടത്. മേഴ്സിതന്നെയെന്ന് ഉറപ്പിച്ചതോടെ ഇയാള്‍ കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha

























