പെണ്‍കുട്ടി വൈറലാകുന്നു... മതതീവ്ര വാദവുമായി ബന്ധപ്പെട്ടു സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ച 19 വയസുകാരിക്ക് കോടതിയുടെ വിചിത്ര ശിക്ഷ

ഇന്ത്യ ഒരു മതേതര രാജ്യമാണ്. എല്ലാവര്‍ക്കും അവരുടേതായ വിശ്വാസമുണ്ട്. എന്നാല്‍ ആ വിശ്വാസങ്ങളില്‍ മേല്‍ മറ്റുള്ളവര്‍ കൈകടത്തരുത്. അത് മത വിദ്വേഷം വളര്‍ത്തുന്നതാകും. കടുത്ത ശിക്ഷയും വരും. അതിനാല്‍ തന്നെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുമ്പോള്‍ വളരെയേറം ശ്രദ്ധിക്കേണ്ടതുണ്ട്. അറിയാതെയാണെങ്കിലും ഷെയര്‍ ചെയ്താല്‍ അതിന്റെ ഫലം ഗുരുതരമായിരിക്കും. ഇപ്പോള്‍ ഝാര്‍ഖണ്ഡിലെ റാഞ്ചിയിലെ സംഭവമാണ് വാര്‍ത്തയാകുന്നത്.
മതതീവ്രവാദവുമായി ബന്ധപ്പെട്ടു സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ച 19 വയസുകാരിക്ക് റാഞ്ചി മജിസ്‌ട്രേറ്റ് കോടതിയുടെ വിചിത്ര ശിക്ഷ. ജാമ്യവ്യവസ്ഥയായി അഞ്ചു ഖുറാന്‍ വിതരണം ചെയ്യാനാണ് കോടതി നിര്‍ദേശിച്ചത്. എന്നാല്‍, അതു ഭരണഘടനാ വിരുദ്ധമാണെന്നും താന്‍ അംഗീകരിക്കുന്നില്ലെന്നും കേസില്‍ പ്രതിയായ ഒന്നാം വര്‍ഷ ബരുദ വിദ്യാര്‍ഥിയായ റിച്ച ഭാരതി വ്യക്തമാക്കി.
പ്രതികാരം ചെയ്യാനാണെങ്കില്‍പ്പോലും ഒരു മതവിഭാഗത്തിലെ ആളുകള്‍ മാത്രം എന്തുകൊണ്ടാണു തീവ്രവാദികളായി മാറുന്നത് എന്നായിരുന്നു റിച്ച ഭാരതിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ്. ജമ്മു കശ്മീരില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ട ഹിന്ദുക്കളും പണ്ഡിറ്റുകളും എന്തുകൊണ്ടു ഭീകരവാദികളായി മാറുന്നില്ല എന്നും റിച്ച ചോദിച്ചു. ഇതു മതവിദ്വേഷം പ്രചരിപ്പിക്കുന്നതാണെന്നു കാട്ടി റിച്ചയെ ഝാര്‍ഖണ്ഡിലെ പിതോറിയ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിനെതിരേ വിവധ ഹൈന്ദവ സംഘടനകള്‍ രംഗത്തുവന്നിരുന്നു.
ജാമ്യഹര്‍ജിയില്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മനീഷ് കുമാറാണ് അഞ്ചു ഖുറാനുകള്‍ വിതരണം ചെയ്യണമെന്ന് റിച്ചയോടു നിര്‍ദേശിച്ചത്. പ്രദേശത്തെ സദര്‍ അഞ്ജുമാന്‍ ഇസ്‌ലാമിയ കമ്മിറ്റിക്ക് ഒരു ഖുറാന്‍ അധികാരികളുടെ സാന്നിധ്യത്തില്‍ നല്‍കണം. ഇതിന്റെ രസീത് വാങ്ങണം. പ്രാദേശിക പൊലീസ് സ്‌റ്റേഷനുകളിലൂടെ നാലു കോപ്പികള്‍ സ്‌കൂളുകള്‍ക്കും കോളെജുകള്‍ക്കും നല്‍കണം. അവയുടെ രസീതുകളും വാങ്ങണം. അടുത്ത 15 ദിവസത്തിനുള്ളില്‍ അവ ഹാജരാക്കണമെന്നും മജിസ്‌ട്രേറ്റ് ചൂണ്ടിക്കാട്ടി.
എന്നാല്‍ വിചിത്രമായ നിബന്ധനയാണിതെന്നു റിച്ച ചൂണ്ടിക്കാട്ടി. ഞാന്‍ അതു പാലിക്കാന്‍ പോകുന്നില്ല. ഇന്ന് എന്നോടു ഖുറാന്‍ വിതരണം ചെയ്യാന്‍ ആവശ്യപ്പെടുന്നു. നാളെ എന്നോടു മുസ്‌ലിമാകാനോ നമാസ് ചെയ്യാനോ പറയില്ലെന്ന് ആരുകണ്ടു എന്നും റിച്ച ചോദിച്ചു. എന്തായാലും പെണ്‍കുട്ടി ഇത് നിരസിച്ച സ്ഥിതിയ്ക്ക് കോടതിയുടെ അടുത്ത വിധി എന്താണെന്ന് കാണാന്‍ ആകാക്ഷയോടെയിരിക്കുകയാണ് ജനങ്ങള്‍.
https://www.facebook.com/Malayalivartha
























