പ്രണയം നടിച്ച് യുവതിയെ കൊണ്ടുപോയി കാറില്‍ ബലാത്സംഗം ചെയ്ത കേസില്‍ യുവാക്കള്‍ക്ക് പത്തുവര്‍ഷം കഠിനതടവ്

പ്രണയം നടിച്ച് യുവതിയെ കൊണ്ടുപോയി കാറില്‍ ബലാത്സംഗം ചെയ്ത കേസില്‍ യുവാക്കള്‍ക്ക് പത്തുവര്‍ഷം കഠിനതടവ് . തളിക്കുളം തമ്പാന്‍ കടവില്‍ തൈവളപ്പില്‍ ബിനേഷ് (ബിനു35), സുഹൃത്ത് വാടാനപ്പള്ളി ഫാറൂഖ് നഗര്‍ ഒല്ലേക്കാട്ടില്‍ അനുദര്‍ശ് (അനൂപ്32) എന്നിവരെയാണ് ചാവക്കാട് അസിസ്റ്റന്റ് സെഷന്‍സ് കോടതി ശിക്ഷിച്ചത്. ഇരുവര്‍ക്കും 50,000 രൂപ വീതം പിഴ ചുമത്തി. പിഴത്തുക നഷ്ടപരിഹാരമായി ഇരയ്ക്ക് നല്‍കണം.
2011 ജൂലായ് 27നാണ് കേസിന് കാരണമായ സംഭവം. ആശുപത്രിയില്‍ ലാബ് ടെക്‌നീഷ്യനായിരുന്ന യുവതിയെ രക്തം ദാനം ചെയ്യാന്‍ വന്നപ്പോഴാണ് ഒന്നാം പ്രതി ബിനേഷ് പരിചയപ്പെടുന്നത്. ഇയാള്‍ ഫോണിലൂടെ ബന്ധം തുടരുകയും പ്രണയം നടിച്ച് വിവാഹാഭ്യര്‍ഥന നടത്തുകയും ചെയ്തു. പിന്നീട് ഒരു ദിവസം അനുദര്‍ശ് ഓടിച്ച കാറില്‍ യുവതിയുമായി പോയ ബിനേഷ് ആര്യംപാടഞ്ഞെ ആളൊഴിഞ്ഞ സ്ഥലത്ത് റോഡിനരികില്‍ കാര്‍ നിര്‍ത്തി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് കേസ്. അതിനുശേഷം അനുദര്‍ശിനോട് യുവതിയെ കാറില്‍ യുവതിയുടെ വീടിനടുത്ത് ഇറക്കിവിടാന്‍ പറഞ്ഞ് ബിനേഷ് സ്ഥലം വിട്ടു.
അനുദര്‍ശ് യുവതിയെയും കൂട്ടി പോകുമ്പോള്‍ ഫോണ്‍ചെയ്ത് പ്രതികളുടെ സുഹൃത്തായ മറ്റൊരാളോട് വരാന്‍ പറയുകയും തുടര്‍ന്ന് അയാള്‍ കാര്‍ ഓടിക്കുകയും ചെയ്തു. കാര്‍ ഓടിക്കൊണ്ടിരിക്കേ അനുദര്‍ശ് പിന്‍സീറ്റിലിരുന്നിരുന്ന യുവതിയെ ബലാത്സംഗത്തിനിരയാക്കി. അവശയായ യുവതി വീട്ടില്‍ പോകാതെ ആളൊഴിഞ്ഞ സ്ഥലത്ത് രാത്രി കഴിച്ചുകൂട്ടി. യുവതിയുടെ മൊബൈലിലെ സിം പ്രതികള്‍ എടുത്തുമാറ്റിയിരുന്നു. മകള്‍ രാത്രി എത്താത്തതിനെത്തുടര്‍ന്ന് യുവതിയുടെ പിതാവ് പോലീസില്‍ പരാതി നല്‍കി.
പിറ്റേന്ന് പുലര്‍ച്ചെ യുവതിയെ പ്രതികള്‍ തൃശൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ കൊണ്ടുവിട്ടു. തുടര്‍ന്ന് യുവതി വാടാനപ്പള്ളി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ബലാത്സംഗത്തെ തുടര്‍ന്ന് യുവതിക്ക് പരിക്കേറ്റതായി തൃശൂര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ കണ്ടെത്തി. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 14 സാക്ഷികളെ വിസ്തരിച്ചു. 24 രേഖകള്‍ ഹാജരാക്കി. ബിനേഷും അനുദര്‍ശും ഒത്തുചേര്‍ന്ന് തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന യുവതിയുടെ മൊഴിയും തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ സീനയുടെ മൊഴിയും നിര്‍ണായകമായി. പ്രോസിക്യൂഷനു വേണ്ടി കെ.ബി. സുനില്‍കുമാര്‍, കെ.ആര്‍. രജിത് കുമാര്‍ എന്നിവര്‍ ഹാജരായി
"
https://www.facebook.com/Malayalivartha

























