ഭാര്യയുടെ മൃതദേഹത്തിനായ് മോര്‍ച്ചറിക്കുമുമ്പില്‍ നിന്നത് നാലു ദിവസം

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിക്കുമുമ്പില്‍ ഭാര്യയുടെ മൃതദേഹം വിട്ടുകിട്ടാനായി തമിഴ്‌നാട് സ്വദേശിക്ക് കാത്തുനില്‍ക്കേണ്ടിവന്നത് നാലുനാള്‍. ഒടുവില്‍ മന്ത്രിതന്നെ ഇടപെടേണ്ടിവന്നു. കഴിഞ്ഞ വെള്ളിയാഴിചയാണ് ശക്‌തിവേലിന്റെ ഭാര്യ യോഗറാണി മരിച്ചത്. ഗര്‍ഭിണിയായിരുന്ന യോഗറാണി പനിയെ തുടര്‍ന്ന് കൂടംകുളത്തെയും നാഗര്‍കോവിലിലെയും സ്വകാര്യ ആശുപത്രികളില്‍ ചികില്‍സ തേടിയിരുന്നു. ഇതിനിടെ നാഗര്‍കോവിലിലെ ആശുപത്രിയില്‍ വച്ച് ശസ്‌ത്രക്രിയ നടത്തി കുഞ്ഞിനെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. അമ്മയുടെ നില ഗുരുതരമായതിനെ തുടര്‍ന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളോജിലെത്തിച്ചത്. എന്നാല്‍ യോഗറാണിയും മരണത്തിന് കീഴടങ്ങുകയായിരുന്നു. എന്നാല്‍ പോസ്‌റ്‌മോര്‍ട്ടം ചെയ്യാനോ മൃതദേഹം വിട്ടുകൊടുക്കാനോ ആശുപത്രി അധികൃതര്‍ തയ്യാറായില്ല.
പോസ്‌റ്റ്‌മോര്‍ട്ടം നടത്താന്‍ ബന്ധുക്കള്‍ വിസമ്മതിച്ചതും തമിഴ്‌നാട് പോലീസിന്റെ കത്ത് കിട്ടാത്തതുമാണ് നടപടികള്‍ വൈകിപ്പിച്ചതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. എന്നാല്‍ ശക്‌തിവേലും ബന്ധുക്കളും ഇത് നിഷേധിച്ചു. കൂടംകുളം പോലീസ് സ്‌റ്റേഷനില്‍നിന്നും കോണ്‍സ്‌റ്റബിള്‍ ഇന്നലെ ആശുപത്രിയിലെത്തിയെങ്കിലും ഒന്നും നടന്നില്ല. തുടര്‍ന്നാണ് മന്ത്രി വിഷയത്തില്‍ ഇടപെട്ടത്. ഒടുവില്‍ ആരോഗ്യമന്ത്രി വി.എസ് ശിവകുമാര്‍ ഇടപെട്ടതോടെയാണ് പോസ്‌റ്റ് മോര്‍ട്ടം നടത്തി മൃതദേഹം വിട്ടുകൊടുക്കാന്‍ അധികൃതര്‍ തയാറായത്.
https://www.facebook.com/Malayalivartha