Widgets Magazine
07
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അട്ടപ്പാടിയെ നടുക്കിയ ക്രൂരത: ഭവാനിപ്പുഴയിൽ കണ്ടെത്തിയത് അമ്മയുടെയും അഞ്ചുവയസ്സുകാരിയുടെയും മൃതദേഹങ്ങൾ: കൃത്യം നടപ്പിലാക്കിയ ഭർത്താവിനായി തെരച്ചിൽ...


കലിഫോർണിയ ഇരട്ടക്കൊലപാതകം: ആൻ മേരിക്ക് കണ്ണീരോടെ വിടചൊല്ലി പ്രവാസ ലോകം; തകർന്ന കുടുംബങ്ങൾക്ക് താങ്ങായി പ്രവാസികളുടെ കൈത്താങ്ങ്‌...


കയ്പമംഗലം ദുരന്തം: അപകടത്തിന് തൊട്ടുമുമ്പ് വിദ്യാർഥികൾ ഹോട്ടലിൽ വെച്ച് നാട്ടുകാരുമായി തർക്കത്തിലേർപ്പെട്ടതായി പോലീസ്; ഭയന്നോടി, മിനിറ്റുകൾക്കകം അപകടം...


പാലിയേക്കര ടോള്‍ പ്ലാസയില്‍ മണിക്കൂറുകളോളം നീണ്ട കടുത്ത ഗതാഗതക്കുരുക്ക്..നേരിട്ടിറങ്ങി ടോള്‍ ബൂത്തുകള്‍ തുറന്നുകൊടുത്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി..കയ്യടിച്ച് ജനം..


കേരളം അസാധാരണമായ ചൂടിന്റെ പിടിയില്‍..താപനില 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നതോടെ ഇന്നും നാളെയും കനത്ത ചൂട്.. പകല്‍ 11 മുതല്‍ വൈകിട്ട് 3 വരെയുള്ള സമയം സൂക്ഷിക്കുക..

യൂണിവേഴ്‌സിറ്റി കോളജിലെ എസ്.എഫ്.ഐ അതിക്രമങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധം ഭരണസിരാകേന്ദ്രം വരെ നീളുന്നു, പ്രവര്‍ത്തകര്‍ പൊലീസ് സുരക്ഷവലയം ചാടി മറികടന്ന് സെക്രട്ടറിയേറ്റിലെത്തിയത്

17 JULY 2019 02:33 PM IST
മലയാളി വാര്‍ത്ത

More Stories...

ഹോണടിച്ചതിന് കാർ തടഞ്ഞ് വധഭീഷണി; കൊച്ചിയിലെ 'വഴിതടയൽ വീരൻ' അൻസാറിനെതിരെ തൃക്കാക്കര പോലീസും കേസെടുത്തു; എ.എസ്.ഐയുടെ മുഖത്തടിച്ച പ്രതിയെ നിസ്സാര വകുപ്പുകൾ ചുമത്തി വിട്ടയച്ചതായി ആരോപണം...

അട്ടപ്പാടിയെ നടുക്കിയ ക്രൂരത: ഭവാനിപ്പുഴയിൽ കണ്ടെത്തിയത് അമ്മയുടെയും അഞ്ചുവയസ്സുകാരിയുടെയും മൃതദേഹങ്ങൾ: കൃത്യം നടപ്പിലാക്കിയ ഭർത്താവിനായി തെരച്ചിൽ...

കയ്പമംഗലം ദുരന്തം: അപകടത്തിന് തൊട്ടുമുമ്പ് വിദ്യാർഥികൾ ഹോട്ടലിൽ വെച്ച് നാട്ടുകാരുമായി തർക്കത്തിലേർപ്പെട്ടതായി പോലീസ്; ഭയന്നോടി, മിനിറ്റുകൾക്കകം അപകടം...

ശശിയുടെ കാലൻ സാക്ഷാൽ വിജയൻ തന്നെ ഇനി, അധിക നാളില്ല..!തെളിവുസഹിതം വലിച്ച് കീറും, പിണറായിക്ക് മുന്നറിയിപ്പ്

പാലിയേക്കര ടോള്‍ പ്ലാസയില്‍ മണിക്കൂറുകളോളം നീണ്ട കടുത്ത ഗതാഗതക്കുരുക്ക്..നേരിട്ടിറങ്ങി ടോള്‍ ബൂത്തുകള്‍ തുറന്നുകൊടുത്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി..കയ്യടിച്ച് ജനം..

യൂണിവേഴ്‌സിറ്റി കോളജിലെ എസ്.എഫ്.ഐ അതിക്രമങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധം ഭരണസിരാകേന്ദ്രം വരെ നീളുന്നു. കോളജിലെ സംഘര്‍ഷവും എസ്.എഫ്.ഐയുടെ ഗുണ്ടാവിളയാട്ടവും പരീക്ഷാക്രമക്കേടും അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു നടത്തിയ സെക്രട്ടറിയേറ്റ് പ്രതിഷേധത്തിനിടെയാണ് പ്രവര്‍ത്തകര്‍ പൊലീസ് സുരക്ഷവലയം ചാടി മറികടന്ന് സെക്രട്ടറിയേറ്റിലെത്തിയത്. മുഖ്യമന്ത്രിയുടെ ഓഫീസിന് താഴത്തെ നിലയില്‍ എത്തിയ കെ.എസ്.യു സംസ്ഥാന സെക്രട്ടറി ശില്‍പ്പയെ തടയാന്‍ വനിതാ പൊലീസുകാര്‍ ഉണ്ടായിരുന്നില്ല. നിസ്സഹായരായ പൊലീസുകാര്‍ മഫ്തിയിലുള്ള പൊലീസുകാരിയുടെ സഹായം തേടി. നടക്കാന്‍ പോലും കഴിയാത്ത, നല്ലപോലെ തടിച്ച പൊലീസുകാരി പ്രവര്‍ത്തകയെ പിടികൂടാനും നിലത്ത് നിന്ന് എഴുന്നേല്‍പ്പിക്കാനും നന്നേ പാടുപെട്ടു. കരിങ്കൊടിയുമായാണ് ഈ വിദ്യാര്‍ത്ഥിനി സെക്രട്ടറിയേറ്റിനുള്ളില്‍ പ്രവേശിപ്പിച്ചത്. ഒടുവില്‍ വനിതാ പൊലീസ് എത്തിയാണ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കിയത്. ശില്‍പ്പയെ കൂടാതെ മറ്റ് രണ്ട് വിദ്യാര്‍ത്ഥിനികളും ഉണ്ടായിരുന്നു. 

സെക്രട്ടറിയേറ്റ് കോമ്പൗണ്ടില്‍ പ്രവേശിച്ച വിദ്യാര്‍ത്ഥിനികള്‍ സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചു. യൂണിവേഴ്!സിറ്റി കോളജിലെ സംഭവങ്ങളുടെ പശ്്ചാത്തലത്തില്‍ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അഭിജിത്തിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധ സമരം തുടരുകയാണ്. സമരക്കാര്‍ സെക്രട്ടേറിയറ്റിനകത്തേക്ക് കടന്നേക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടും ഉണ്ടായിരുന്നു. അതിനാല്‍ കര്‍ശന സുരക്ഷായാണ് സെക്രട്ടേറിയറ്റിനകത്തും പുറത്തും ഒരുക്കിയിരുന്നത്. പക്ഷെ, വനിതാ പ്രവര്‍ത്തകര്‍ ഇറങ്ങിയതോടെ പൊലീസിന്റെ കയ്യില്‍ കാര്യങ്ങള്‍ നിന്നില്ല. സുരക്ഷാ ജീവനക്കാരെ വെട്ടിച്ചാണ് മൂന്ന് വനിതാ നേതാക്കള്‍ സെക്രട്ടേറിയറ്റിന്റെ മതില് ചാടി കടന്നത്. രണ്ട് പേരെ സുരക്ഷാ ജീവനക്കാരും പൊലീസും പിടികൂടി. പക്ഷെ, ശില്‍പ്പ നോര്‍ത്ത് ബ്ലോക്കിലെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിന് താഴത്തെ നിലയിലെത്തി മുദ്രാവാക്യം വിളിച്ചു. അവരുടെ കയ്യില്‍ കെ.എസ്.യുവിന്റെ പതാക ഉണ്ടായിരുന്നു. 

വിദ്യാര്‍ത്ഥിനികള്‍ എത്തുമെന്ന് മുന്‍കൂട്ടി കാണാന്‍ പൊലീസിന് കഴിയാതിരുന്നത് സുരക്ഷാവീഴ്ചയാണെന്ന് ആക്ഷേപമുണ്ട്. സെക്രട്ടറിയേറ്റിന്റെ മതില്‍ ചാടി കടന്ന വിദ്യാര്‍ത്ഥികളെ പൊലീസ് നീക്കിയെങ്കിലും വനിതാ പൊലീസ് ഇല്ലാത്തതിനാല്‍ ശില്‍പ്പയെ കസ്റ്റഡിയില്‍ എടുക്കാനാകാതെ നോക്കുകുത്തിയായി നില്‍ക്കേണ്ടിവന്നു. അതിനിടെ സെക്യൂരിറ്റി ജീവനക്കാര്‍ ഗ്രില്ല് പൂട്ടിയത് കൊണ്ട് മാത്രമാണ് ശില്‍പ്പയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലേക്കുള്ള ലിഫ്റ്റില്‍ കയറാന്‍ കഴിയാതിരുന്നത്. അതോടെ ശില്‍പ്പ പുറത്ത് നിന്നു മുദ്രാവാക്യം വിളിക്കുകയായിരുന്നു. കന്റോണ്‍മെന്റ് സ്‌റ്റേഷനില്‍ നിന്നു വനിതാ പൊലീസ് എത്തിയയാണ് ശില്‍പ്പയെ അറസ്റ്റ് ചെയ്തത്. 

യൂണിവേഴ്‌സിറ്റി കോളജിലെ സംഭവങ്ങളെ തുടര്‍ന്ന് കെ.എസ്.യു ഇന്നലെ കേരള സര്‍വ്വകലാശാല ആസ്ഥാനത്തേക്ക് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. വിസിയെ ഉപരോധിച്ചതിനു പിന്നാലെ പ്രവര്‍ത്തകര്‍ സെനറ്റ് ഹാളിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. ശില്‍പ്പ അടക്കമുള്ള വനിതാ നേതാക്കളാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. യൂണിവേഴ്‌സിറ്റി കോളജ് പ്രിന്‍സിപ്പലിനെ പുറത്താക്കുക, കുത്തുകേസ് പ്രതി ശിവരഞ്ജിത്തിന്റെ വീട്ടിലും കോളജ് യൂണിറ്റ് മുറിയിലും പരീക്ഷയ്ക്കുള്ള ഉത്തരക്കടലാസ് കണ്ടെത്തിയ സംഭവത്തില്‍ അധ്യാപകര്‍ക്കെതിരെ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഉപരോധം. പൊലീസ് പാടുപെട്ടാണ് ഇവരെ താഴെയിറക്കിയത്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡൽഹിയിലേക്ക് മുങ്ങിയ രമ്യ പാലക്കാട് പൊങ്ങി; KCയെ സോപ്പിട്ട് വീടെത്തും മുമ്പ് അടുത്ത ബോംബ് ‌ പൊട്ടിച്ച് പാളയം പ്രദീപ്  (4 minutes ago)

ഹോണടിച്ചതിന് കാർ തടഞ്ഞ് വധഭീഷണി; കൊച്ചിയിലെ 'വഴിതടയൽ വീരൻ' അൻസാറിനെതിരെ തൃക്കാക്കര പോലീസും കേസെടുത്തു; എ.എസ്.ഐയുടെ മുഖത്തടിച്ച പ്രതിയെ നിസ്സാര വകുപ്പുകൾ ചുമത്തി വിട്ടയച്ചതായി ആരോപണം...  (17 minutes ago)

അട്ടപ്പാടിയെ നടുക്കിയ ക്രൂരത: ഭവാനിപ്പുഴയിൽ കണ്ടെത്തിയത് അമ്മയുടെയും അഞ്ചുവയസ്സുകാരിയുടെയും മൃതദേഹങ്ങൾ: കൃത്യം നടപ്പിലാക്കിയ ഭർത്താവിനായി തെരച്ചിൽ...  (25 minutes ago)

കലിഫോർണിയ ഇരട്ടക്കൊലപാതകം: ആൻ മേരിക്ക് കണ്ണീരോടെ വിടചൊല്ലി പ്രവാസ ലോകം; തകർന്ന കുടുംബങ്ങൾക്ക് താങ്ങായി പ്രവാസികളുടെ കൈത്താങ്ങ്‌...  (35 minutes ago)

കയ്പമംഗലം ദുരന്തം: അപകടത്തിന് തൊട്ടുമുമ്പ് വിദ്യാർഥികൾ ഹോട്ടലിൽ വെച്ച് നാട്ടുകാരുമായി തർക്കത്തിലേർപ്പെട്ടതായി പോലീസ്; ഭയന്നോടി, മിനിറ്റുകൾക്കകം അപകടം...  (45 minutes ago)

ശശിയുടെ കാലൻ സാക്ഷാൽ വിജയൻ തന്നെ ഇനി, അധിക നാളില്ല..!തെളിവുസഹിതം വലിച്ച് കീറും, പിണറായിക്ക് മുന്നറിയിപ്പ്  (52 minutes ago)

SURESH GOPI കയ്യടിച്ച് ജനം  (1 hour ago)

TWIST, 8 പേരുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഞെട്ടിച്ച് ആ വിവരം ലഹരിയിൽ ആറാടിയിരുന്നു..! മരിക്കുന്നതിന് മുൻപ് ഹോട്ടലിൽ അടി..!  (1 hour ago)

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ജോസ് കുറ്റിയാനി അന്തരിച്ചു...  (2 hours ago)

സൗദിയിൽ വാഹനപകടത്തിൽ മലയാളിക്ക് ദാരുണാന്ത്യം  (3 hours ago)

പ്രശസ്ത ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമായ ആർ ശരതിന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അനുശോചിച്ചു  (3 hours ago)

കോണ്‍ഗ്രസ് നേതാവും ചിറ്റൂര്‍ മുന്‍ എംഎല്‍എയുമായ കെ അച്യുതന്‍ അന്തരിച്ചു... വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം  (3 hours ago)

രാജസ്ഥാൻ ഹൈക്കോടതിയുടെ 44-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജയ് കെ അഗർവാൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു  (3 hours ago)

അവധിക്കായി നാട്ടിൽ പോയ ബഹ്‌റൈൻ പ്രവാസി കുഴഞ്ഞുവീണു മരിച്ചു  (4 hours ago)

ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം... സെൻസെക്സ് 115.37 പോയിന്റ് ഇടിഞ്ഞു‌  (4 hours ago)

Malayali Vartha Recommends