Widgets Magazine
07
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഹോണടിച്ചതിന് കാർ തടഞ്ഞ് വധഭീഷണി; കൊച്ചിയിലെ 'വഴിതടയൽ വീരൻ' അൻസാറിനെതിരെ തൃക്കാക്കര പോലീസും കേസെടുത്തു; എ.എസ്.ഐയുടെ മുഖത്തടിച്ച പ്രതിയെ നിസ്സാര വകുപ്പുകൾ ചുമത്തി വിട്ടയച്ചതായി ആരോപണം...


അട്ടപ്പാടിയെ നടുക്കിയ ക്രൂരത: ഭവാനിപ്പുഴയിൽ കണ്ടെത്തിയത് അമ്മയുടെയും അഞ്ചുവയസ്സുകാരിയുടെയും മൃതദേഹങ്ങൾ: കൃത്യം നടപ്പിലാക്കിയ ഭർത്താവിനായി തെരച്ചിൽ...


കലിഫോർണിയ ഇരട്ടക്കൊലപാതകം: ആൻ മേരിക്ക് കണ്ണീരോടെ വിടചൊല്ലി പ്രവാസ ലോകം; തകർന്ന കുടുംബങ്ങൾക്ക് താങ്ങായി പ്രവാസികളുടെ കൈത്താങ്ങ്‌...


കയ്പമംഗലം ദുരന്തം: അപകടത്തിന് തൊട്ടുമുമ്പ് വിദ്യാർഥികൾ ഹോട്ടലിൽ വെച്ച് നാട്ടുകാരുമായി തർക്കത്തിലേർപ്പെട്ടതായി പോലീസ്; ഭയന്നോടി, മിനിറ്റുകൾക്കകം അപകടം...


പാലിയേക്കര ടോള്‍ പ്ലാസയില്‍ മണിക്കൂറുകളോളം നീണ്ട കടുത്ത ഗതാഗതക്കുരുക്ക്..നേരിട്ടിറങ്ങി ടോള്‍ ബൂത്തുകള്‍ തുറന്നുകൊടുത്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി..കയ്യടിച്ച് ജനം..

സര്‍ക്കാര്‍ മൂന്നാറില്‍ കയ്യേറ്റങ്ങള്‍ പ്രോത്സാഹിപ്പിക്കുകയാണ്, ഇത് പൊതുജന വഞ്ചനയാണ്, കയ്യേറ്റ സ്ഥലങ്ങളിലെ നിര്‍മാണങ്ങള്‍ക്ക് വെള്ളവും വൈദ്യുതിയും നല്‍കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി

17 JULY 2019 03:08 PM IST
മലയാളി വാര്‍ത്ത

More Stories...

ഹോണടിച്ചതിന് കാർ തടഞ്ഞ് വധഭീഷണി; കൊച്ചിയിലെ 'വഴിതടയൽ വീരൻ' അൻസാറിനെതിരെ തൃക്കാക്കര പോലീസും കേസെടുത്തു; എ.എസ്.ഐയുടെ മുഖത്തടിച്ച പ്രതിയെ നിസ്സാര വകുപ്പുകൾ ചുമത്തി വിട്ടയച്ചതായി ആരോപണം...

അട്ടപ്പാടിയെ നടുക്കിയ ക്രൂരത: ഭവാനിപ്പുഴയിൽ കണ്ടെത്തിയത് അമ്മയുടെയും അഞ്ചുവയസ്സുകാരിയുടെയും മൃതദേഹങ്ങൾ: കൃത്യം നടപ്പിലാക്കിയ ഭർത്താവിനായി തെരച്ചിൽ...

കയ്പമംഗലം ദുരന്തം: അപകടത്തിന് തൊട്ടുമുമ്പ് വിദ്യാർഥികൾ ഹോട്ടലിൽ വെച്ച് നാട്ടുകാരുമായി തർക്കത്തിലേർപ്പെട്ടതായി പോലീസ്; ഭയന്നോടി, മിനിറ്റുകൾക്കകം അപകടം...

ശശിയുടെ കാലൻ സാക്ഷാൽ വിജയൻ തന്നെ ഇനി, അധിക നാളില്ല..!തെളിവുസഹിതം വലിച്ച് കീറും, പിണറായിക്ക് മുന്നറിയിപ്പ്

പാലിയേക്കര ടോള്‍ പ്ലാസയില്‍ മണിക്കൂറുകളോളം നീണ്ട കടുത്ത ഗതാഗതക്കുരുക്ക്..നേരിട്ടിറങ്ങി ടോള്‍ ബൂത്തുകള്‍ തുറന്നുകൊടുത്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി..കയ്യടിച്ച് ജനം..

പിണറായി സര്‍ക്കാര്‍ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി ചീഫ് ജസ്റ്റിസ്. സര്‍ക്കാര്‍ മൂന്നാറില്‍ കയ്യേറ്റങ്ങള്‍ പ്രോത്സാഹിപ്പിക്കുകയാണ്. ഇത് പൊതുജന വഞ്ചനയാണ്. കയ്യേറ്റ സ്ഥലങ്ങളിലെ നിര്‍മാണങ്ങള്‍ക്ക് വെള്ളവും വൈദ്യുതിയും നല്‍കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. കയ്യേറ്റങ്ങള്‍ക്കെതിരെ പരിസ്ഥിതി സംരക്ഷണ സമിതി നല്‍കിയ ഹര്‍ജി പരിഗണിക്കവെയായിരുന്നു വിമര്‍ശനം. റവന്യൂ വകുപ്പിന്റെ അനുമതിയില്ലാതെ മൂന്നാറില്‍ നിര്‍മാണം പാടില്ലെന്ന ഹൈക്കോടതി ഈവര്‍ഷം ആദ്യം ഉത്തരവിട്ടത്. തുടര്‍ന്ന് സബ്കളക്ടര്‍ രേണുരാജ് സത്യവാങ്മൂലം നല്‍കിയിരുന്നു. മൂന്നാറിലെ പഞ്ചായത്തിന്റെ അനധികൃത നിര്‍മാണം കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. റവന്യൂ വകുപ്പിന്റെ നടപടി തടസ്സപ്പെടുത്തിയ എം.എല്‍.എ രാജേന്ദ്രന്റെ നടപടിയും ഹൈക്കോടതിയെ അറിയിച്ചിരുന്നു. 

കയ്യേറ്റങ്ങള്‍ അനുവദിക്കില്ലെന്ന് പരസ്യമായി പറയുന്ന സര്‍ക്കാര്‍ കയ്യേറ്റക്കാര്‍ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കുന്നെന്നും കോടതി വിമര്‍ശിച്ചു. കയ്യേറ്റഭൂമിയിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളെ സഹായിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും കുറ്റപ്പെടുത്തി. കയ്യേറ്റങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്നും 2010ല്‍ ഹൈക്കോടതി ഇടക്കാല ഉത്തരവ് ഇട്ടിരുന്നു. അത് നടപ്പാക്കുന്നതില്‍ സര്‍ക്കാരും റവന്യൂ വകുപ്പും വീഴ്ച വരുത്തിയെന്ന് ആരോപിച്ച് പരിസ്ഥിതി സംരക്ഷണ സമിതി നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയില്‍ വാദം കേള്‍ക്കുമ്പോഴാണ് സര്‍ക്കാരിനെതിരെ കോടതി രൂക്ഷവിമര്‍ശനം നടത്തിയത്. മൂന്നാറിലെ അനധികൃത നിര്‍മാണങ്ങള്‍ക്കും വഴിയോര കച്ചവടങ്ങള്‍ക്കും എതിരെ പരാതി ഉണ്ടായിട്ടും പഞ്ചായത്ത് നടപടി സ്വീകരിച്ചിരുന്നില്ല. തുടര്‍ന്ന് കഴിഞ്ഞ മാസം വഴിയോരകച്ചവടങ്ങളും അനധികൃത നിര്‍മ്മാണവും സബ്കളക്ടറുടെ ഉത്തരവനുസരിച്ച് പൊളിച്ചുനീക്കിയിരുന്നു. 

കേരളത്തില്‍ നിന്നും അയല്‍സംസ്ഥാനങ്ങളില്‍ നിന്നും വിദേശങ്ങളില്‍ നിന്നും ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ് മൂന്നാര്‍ ടൗണ്‍ കാണാന്‍ എത്തുന്നത്. അവര്‍ക്ക് സുഗമമായി യാത്ര ചെയ്യാനും നടക്കുന്നതിനും ലക്ഷങ്ങള്‍ മുടക്കി പഞ്ചായത്ത് നടപ്പാതകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. പക്ഷെ, തമിഴ്‌നാട്ടില്‍ നിന്ന് അടക്കം എത്തിയിട്ടുള്ള കച്ചവടക്കാര്‍ ഈ പാതകള്‍ കയ്യേറി കച്ചവടം നടത്തുകയായിരുന്നു. പഞ്ചായത്ത് മുമ്പും ഇവരെ മാറ്റിയിട്ടുണ്ടെങ്കിലും വീണ്ടും ഇവര്‍ തല്‍സ്ഥാനങ്ങളില്‍ ഇടംപിടിക്കുകയായിരുന്നു. തുടര്‍ന്ന് വഴിയോര വാണിഭക്കാരെ മാറ്റണമെന്ന് പഞ്ചായത്തിന് സബ് കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയെങ്കിലും ഫലമുണ്ടായില്ല.

മൂന്നാര്‍ ടൗണ്‍, ചര്‍ച്ചില്‍ പാലം, കോളനി റോഡിലെ വിദേശമദ്യഷോപ്പിന് എന്നിവിടങ്ങള്‍ക്ക് സമീപമുള്ള കച്ചവടങ്ങള്‍, മെയില്‍ ബസാറിലെ അനധികൃത കച്ചവടങ്ങള്‍ എന്നിവയാണ് മൂന്നാര്‍ വില്ലേജ് ഓഫീസര്‍ എസ്.ജയരാജിന്റെ നേതൃത്വത്തില്‍ പൊലീസും പഞ്ചായത്തും അടങ്ങുന്ന ദൗത്യസംഘം ഒഴിപ്പിച്ചത്. അര ഏക്കര്‍ സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തി കഴിഞ്ഞയാഴ്ച മുതല്‍ മൂന്നാര്‍ ടൗണിന് അടുത്ത് മണ്ണിട്ട് നികത്തുകയാണ്. കുറ്റിയാര്‍വാലിയില്‍ ഭൂമി ഇല്ലാത്തവര്‍ക്ക് പതിച്ച് നല്‍കിയ സ്ഥലത്തിന് സമീപം ആണ് കയ്യേറ്റം. ഇത് സംബന്ധിച്ച് വാര്‍ത്തകള്‍ വന്നിട്ടും നടപടി എടുത്തിട്ടില്ലെന്ന് ആക്ഷേപമുണ്ട്. പൊതു ആവശ്യങ്ങള്‍ക്ക് മാറ്റിയിട്ടിരുന്ന ഭൂമി ആണ് സ്വകാര്യ വ്യക്തി കയ്യേറിയത്. സ്‌കൂള്‍, ആശുപത്രി, അങ്കണവാടി എന്നിവ നിര്‍മിക്കാനാണ് ഈ ഭൂമി മാറ്റിയിട്ടത്. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡൽഹിയിലേക്ക് മുങ്ങിയ രമ്യ പാലക്കാട് പൊങ്ങി; KCയെ സോപ്പിട്ട് വീടെത്തും മുമ്പ് അടുത്ത ബോംബ് ‌ പൊട്ടിച്ച് പാളയം പ്രദീപ്  (5 minutes ago)

ഹോണടിച്ചതിന് കാർ തടഞ്ഞ് വധഭീഷണി; കൊച്ചിയിലെ 'വഴിതടയൽ വീരൻ' അൻസാറിനെതിരെ തൃക്കാക്കര പോലീസും കേസെടുത്തു; എ.എസ്.ഐയുടെ മുഖത്തടിച്ച പ്രതിയെ നിസ്സാര വകുപ്പുകൾ ചുമത്തി വിട്ടയച്ചതായി ആരോപണം...  (18 minutes ago)

അട്ടപ്പാടിയെ നടുക്കിയ ക്രൂരത: ഭവാനിപ്പുഴയിൽ കണ്ടെത്തിയത് അമ്മയുടെയും അഞ്ചുവയസ്സുകാരിയുടെയും മൃതദേഹങ്ങൾ: കൃത്യം നടപ്പിലാക്കിയ ഭർത്താവിനായി തെരച്ചിൽ...  (26 minutes ago)

കലിഫോർണിയ ഇരട്ടക്കൊലപാതകം: ആൻ മേരിക്ക് കണ്ണീരോടെ വിടചൊല്ലി പ്രവാസ ലോകം; തകർന്ന കുടുംബങ്ങൾക്ക് താങ്ങായി പ്രവാസികളുടെ കൈത്താങ്ങ്‌...  (36 minutes ago)

കയ്പമംഗലം ദുരന്തം: അപകടത്തിന് തൊട്ടുമുമ്പ് വിദ്യാർഥികൾ ഹോട്ടലിൽ വെച്ച് നാട്ടുകാരുമായി തർക്കത്തിലേർപ്പെട്ടതായി പോലീസ്; ഭയന്നോടി, മിനിറ്റുകൾക്കകം അപകടം...  (46 minutes ago)

ശശിയുടെ കാലൻ സാക്ഷാൽ വിജയൻ തന്നെ ഇനി, അധിക നാളില്ല..!തെളിവുസഹിതം വലിച്ച് കീറും, പിണറായിക്ക് മുന്നറിയിപ്പ്  (53 minutes ago)

SURESH GOPI കയ്യടിച്ച് ജനം  (1 hour ago)

TWIST, 8 പേരുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഞെട്ടിച്ച് ആ വിവരം ലഹരിയിൽ ആറാടിയിരുന്നു..! മരിക്കുന്നതിന് മുൻപ് ഹോട്ടലിൽ അടി..!  (1 hour ago)

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ജോസ് കുറ്റിയാനി അന്തരിച്ചു...  (2 hours ago)

സൗദിയിൽ വാഹനപകടത്തിൽ മലയാളിക്ക് ദാരുണാന്ത്യം  (3 hours ago)

പ്രശസ്ത ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമായ ആർ ശരതിന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അനുശോചിച്ചു  (3 hours ago)

കോണ്‍ഗ്രസ് നേതാവും ചിറ്റൂര്‍ മുന്‍ എംഎല്‍എയുമായ കെ അച്യുതന്‍ അന്തരിച്ചു... വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം  (3 hours ago)

രാജസ്ഥാൻ ഹൈക്കോടതിയുടെ 44-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജയ് കെ അഗർവാൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു  (3 hours ago)

അവധിക്കായി നാട്ടിൽ പോയ ബഹ്‌റൈൻ പ്രവാസി കുഴഞ്ഞുവീണു മരിച്ചു  (4 hours ago)

ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം... സെൻസെക്സ് 115.37 പോയിന്റ് ഇടിഞ്ഞു‌  (4 hours ago)

Malayali Vartha Recommends