Widgets Magazine
07
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഹോണടിച്ചതിന് കാർ തടഞ്ഞ് വധഭീഷണി; കൊച്ചിയിലെ 'വഴിതടയൽ വീരൻ' അൻസാറിനെതിരെ തൃക്കാക്കര പോലീസും കേസെടുത്തു; എ.എസ്.ഐയുടെ മുഖത്തടിച്ച പ്രതിയെ നിസ്സാര വകുപ്പുകൾ ചുമത്തി വിട്ടയച്ചതായി ആരോപണം...


അട്ടപ്പാടിയെ നടുക്കിയ ക്രൂരത: ഭവാനിപ്പുഴയിൽ കണ്ടെത്തിയത് അമ്മയുടെയും അഞ്ചുവയസ്സുകാരിയുടെയും മൃതദേഹങ്ങൾ: കൃത്യം നടപ്പിലാക്കിയ ഭർത്താവിനായി തെരച്ചിൽ...


കലിഫോർണിയ ഇരട്ടക്കൊലപാതകം: ആൻ മേരിക്ക് കണ്ണീരോടെ വിടചൊല്ലി പ്രവാസ ലോകം; തകർന്ന കുടുംബങ്ങൾക്ക് താങ്ങായി പ്രവാസികളുടെ കൈത്താങ്ങ്‌...


കയ്പമംഗലം ദുരന്തം: അപകടത്തിന് തൊട്ടുമുമ്പ് വിദ്യാർഥികൾ ഹോട്ടലിൽ വെച്ച് നാട്ടുകാരുമായി തർക്കത്തിലേർപ്പെട്ടതായി പോലീസ്; ഭയന്നോടി, മിനിറ്റുകൾക്കകം അപകടം...


പാലിയേക്കര ടോള്‍ പ്ലാസയില്‍ മണിക്കൂറുകളോളം നീണ്ട കടുത്ത ഗതാഗതക്കുരുക്ക്..നേരിട്ടിറങ്ങി ടോള്‍ ബൂത്തുകള്‍ തുറന്നുകൊടുത്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി..കയ്യടിച്ച് ജനം..

ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിലെ സൗത്ത് ബ്ലോക്കില്‍ മന്ത്രിസഭാ യോഗത്തിന് തയ്യാറാകുമ്പോള്‍ താഴത്തെ നിലയിലെത്തി ഒരു പെണ്‍പുലി സുരക്ഷാഉദ്യോഗസ്ഥരെ വിറപ്പിച്ചു- ആ കെ.എസ്.യുക്കാരി ഇതാണ്‌

17 JULY 2019 06:01 PM IST
മലയാളി വാര്‍ത്ത

More Stories...

ഹോണടിച്ചതിന് കാർ തടഞ്ഞ് വധഭീഷണി; കൊച്ചിയിലെ 'വഴിതടയൽ വീരൻ' അൻസാറിനെതിരെ തൃക്കാക്കര പോലീസും കേസെടുത്തു; എ.എസ്.ഐയുടെ മുഖത്തടിച്ച പ്രതിയെ നിസ്സാര വകുപ്പുകൾ ചുമത്തി വിട്ടയച്ചതായി ആരോപണം...

അട്ടപ്പാടിയെ നടുക്കിയ ക്രൂരത: ഭവാനിപ്പുഴയിൽ കണ്ടെത്തിയത് അമ്മയുടെയും അഞ്ചുവയസ്സുകാരിയുടെയും മൃതദേഹങ്ങൾ: കൃത്യം നടപ്പിലാക്കിയ ഭർത്താവിനായി തെരച്ചിൽ...

കയ്പമംഗലം ദുരന്തം: അപകടത്തിന് തൊട്ടുമുമ്പ് വിദ്യാർഥികൾ ഹോട്ടലിൽ വെച്ച് നാട്ടുകാരുമായി തർക്കത്തിലേർപ്പെട്ടതായി പോലീസ്; ഭയന്നോടി, മിനിറ്റുകൾക്കകം അപകടം...

ശശിയുടെ കാലൻ സാക്ഷാൽ വിജയൻ തന്നെ ഇനി, അധിക നാളില്ല..!തെളിവുസഹിതം വലിച്ച് കീറും, പിണറായിക്ക് മുന്നറിയിപ്പ്

പാലിയേക്കര ടോള്‍ പ്ലാസയില്‍ മണിക്കൂറുകളോളം നീണ്ട കടുത്ത ഗതാഗതക്കുരുക്ക്..നേരിട്ടിറങ്ങി ടോള്‍ ബൂത്തുകള്‍ തുറന്നുകൊടുത്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി..കയ്യടിച്ച് ജനം..

സാധാരണ കെ.എസ്.യു സമരങ്ങളില്‍ പ്രവര്‍ത്തകരും നേതാക്കളും പൊലീസിന്റെ അടികൊണ്ട് ഓടുകയാണ് പതിവ്. എന്നാല്‍ ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിലെ സൗത്ത് ബ്ലോക്കില്‍ മന്ത്രിസഭാ യോഗത്തിന് തയ്യാറാകുമ്പോള്‍ താഴത്തെ നിലയിലെത്തി ഒരു പെണ്‍പുലി സുരക്ഷാഉദ്യോഗസ്ഥരെ വിറപ്പിച്ചു. കെ.എസ്.യു സംസ്ഥാന സെക്രട്ടറി ശില്‍പയായിരുന്നു പൊലീസിന് തലവേദന സൃഷ്ടിച്ചത്. യൂണിവേഴ്‌സിറ്റി കോളജിലെ എസ്.എഫ്.ഐ അതിക്രമങ്ങള്‍ക്കും കേരളാ യൂണിവേഴ്‌സിറ്റിയിലെ പരീക്ഷാക്രമക്കേടുകള്‍ക്കും എതിരെ സെക്രട്ടറിയേറ്റിന് മുന്നില്‍ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അഭിജിത്ത് ഉണ്ണാവ്രതം നടത്തുന്ന സമരപന്തലിന് അടുത്തുള്ള മതില്‍ ചാടിക്കടന്നാണ് ശില്‍പയും കൂട്ടരും മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന ബ്‌ളോക്കിലേക്ക് പാഞ്ഞടുത്തത്. കെ.എസ്.യുവിന്റെ കൊടിയും കയ്യിലേന്തി മുദ്രാവാക്യവുമായി ശില്‍പ പാഞ്ഞടുക്കുന്നത് കണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ ഒരുനിമിഷം അമ്പരന്ന് പോയി. കാരണം വനിതാ പൊലീസുകാര്‍ അധികമില്ലായിരുന്നു. മഫ്തിയിലുണ്ടായിരുന്ന പൊലീസുകാരിക്കാകട്ടെ ശില്‍പയെ കരവലയത്തിലാക്കാനും കഴിഞ്ഞില്ല. കൂടുതല്‍ പൊലീസ് എത്തിയാണ് ശില്‍പയെ അറസ്റ്റ് ചെയ്തത്.

ഇടത് കോട്ടയായ തൃശൂര്‍ അരിമ്പൂര്‍ പഞ്ചായത്തത്തിലെ അംഗമാണ് അഭിഭാഷകയായ ശില്‍പ. പതിനെട്ട് വാര്‍ഡില്‍ 14ലും എല്‍ഡിഎഫുകാര്‍. അരിമ്പൂര്‍ സംവരണ വാര്‍ഡില്‍ നിന്നാണ് ശില്‍പ വിജയിച്ചത്. അതും ഇരുപത്തിയൊന്നാം വയസ്സില്‍. നിയമവിദ്യാര്‍ത്ഥിയായിരിക്കെ പഞ്ചായത്തിലേക്ക് മത്സരിച്ച് ജയിച്ചതിനൊപ്പം എല്‍.എല്‍.ബിയും പാസ്സായി. ഇപ്പോള്‍ അഭിഭാഷകയായ ശില്‍പ തൃശൂരിലെ കെ.എസ്.യുവിന്റെ തീപ്പൊരി നേതാവാണ്. യൂണിവേഴ്‌സിറ്റി കോളജിലെ എസ്.എഫ്.ഐുടെ അതിക്രമത്തിനെതിരെ അഭിജിത്തിന്റെ നേതൃത്വത്തില്‍ കെ.എസ്.യു തലസ്ഥാനത്ത് പ്രക്ഷോഭപരിപാടികള്‍ ആരംഭിച്ചപ്പോള്‍ തൊട്ട് ശില്‍പയുണ്ട്. കേരളാ യൂണിവേഴ്‌സിറ്റിയിലെ പരീക്ഷാ ക്രമക്കേടുകള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കെ.എസ്.യു പ്രവര്‍ത്തകര്‍ സെനറ്റ് ഹാളിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. അക്കൂട്ടത്തിലും ശില്‍പയുണ്ടായിരുന്നു. പൊലീസിന്റെ പഴുതടച്ച സുരക്ഷാ സംവിധാനങ്ങള്‍ മറികടന്നാണ് ശില്‍പയും മറ്റ് ചില വനിതാ നേതാക്കളും അടക്കം സെനറ്റ് ഹാളിന് മുകളില്‍ കയറിയത്. 

അരമണിക്കൂറിലധികം സെനറ്റ് ഹാളിന്റെ മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയ ശില്‍പയേയും കൂട്ടരേയും അഗ്‌നിശമനസേന എത്തിയാണ് താഴെയിറക്കിയത്. പൊലീസിന്റെയും സെക്യൂരിറ്റി ജീവനക്കാരുടെയും കണ്ണ് വെട്ടിച്ച് ബിരുദ വിഭാഗത്തിന് അടുത്തുകൂടിയാണ് ശില്‍പയും മറ്റ് പ്രവര്‍ത്തകരും സെനറ്റ് ഹാളിന് മുകളില്‍ വലിഞ്ഞ് കയറിയത്. പൊലീസിനും സര്‍വ്വകലാശാല അധികൃതര്‍ക്കും ഇത് വലിയ തലവേദനയാണ് സൃഷ്ടിച്ചത്. കെ.എസ്.യു. മണലൂര്‍ നിയോജക മണ്ഡലം പ്രസിഡന്റും ജില്ലാ കമ്മിറ്റി അംഗവും കൂടിയാണ് ശില്‍പ. കെ.എസ്.യു പ്രസിഡന്റ് സ്ഥാനത്തേക്ക് അഭിജിത്തിനെതിരെ മത്സരിച്ച് തോറ്റയാളാണ് ശില്‍പ എന്നതാണ് മറ്റൊരു പ്രത്യേകത. എന്നാല്‍ ശില്‍പയുടെ നേതൃപാടവം തിരിച്ചറിഞ്ഞ കേന്ദ്രനേതൃത്വം സംസ്ഥാന സെക്രട്ടറി പദം നല്‍കുകയായിരുന്നു. അതില്‍ കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന രാഹുല്‍ഗാന്ധിയുടെ പങ്ക് വളരെ വലുതാണ്. സാധാരണ കെ.എസ്.യു പ്രവര്‍ത്തകര്‍ക്കില്ലാത്ത പോരാട്ടവീര്യവും ആവേശവും ശില്‍പയ്ക്കുണ്ട്. അത് ചൊവ്വാഴ്ചയും ബുധനാഴ്ചയും തലസ്ഥാനനഗരം സാക്ഷ്യം വഹിച്ചു.

അരിമ്പൂര്‍ സ്‌കൂളിലെ മികച്ച വിദ്യാര്‍ത്ഥിയായിരുന്നു ശില്‍പ. പത്താംക്ലാസില്‍ എല്ലാ വിഷയത്തിലും എ പ്ലസ് വാങ്ങി. കോളേജിലെത്തിയതോടെ തൃശൂരിലെ കെ എസ് യുവിന്റെ മുഖമായി മാറി. അങ്ങനെയാണ് 21ാം വയസ്സില്‍ പഞ്ചായത്തംഗമാകാന്‍ അവസരം ലഭിച്ചത്. തൃപ്രയാര്‍ എസ് എന്‍ കോളേജിലാണ് കെ എസ് യു പ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് തൃശ്ശൂര്‍ ഗവണ്‍മെന്റ് ലോ കോളേജിലും. കെ എസ് യുവിന്റെ വിദ്യാര്‍ത്ഥിനി വിഭാഗമായ പ്രിയദര്‍ശനി ഫോറത്തിന്റെ ലോകോളേജ് യൂണിറ്റ് ചെയര്‍പേഴ്‌സണായി. ആ കാലത്ത് എസ്.എഫ്.ഐക്കാര്‍ നിരവധി കള്ളക്കേസുകളില്‍ കുടുക്കിയിട്ടുണ്ട്. അങ്ങനെ ഒളിവില്‍ പോകേണ്ട അവസ്ഥയും ഉണ്ടായിട്ടുണ്ട്. ചങ്കരകണ്ടത്ത് ഐനാത്തെ പരമേശ്വരന്‍- ഓമന ദമ്പതികളുടെ ഏക മകളാണ് ശില്‍പ. കോണ്‍ഗ്രസ് കുടുംബത്തില്‍ ജനിച്ച ശില്‍പ കുട്ടിക്കാലത്തെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ എത്തി. അയ്യന്തോള്‍ കോടതിയില്‍ പ്രാക്ടീസ് ചെയ്യുകയാണ്. അച്ഛന്‍ ഓട്ടോ ഡ്രൈവറായിരുന്നെങ്കിലും ഇപ്പോള്‍ ശില്‍പയുടെ വരുമാനം മാത്രമാണ് കുടുംബത്തിന്റെ ആശ്രയം. പിന്നെ കുറച്ച് ഭൂമിയുമുണ്ട്. എന്തായാലും വര്‍ഷങ്ങള്‍ക്ക് ശേഷം കെ.എസ്.യുവിന് ഒരു കരുത്തുറ്റ വനിതാ നേതാവിനെ കിട്ടിയ സന്തേഷത്തിലാണ് കോണ്‍ഗ്രസ് നേതാക്കളടക്കം. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡൽഹിയിലേക്ക് മുങ്ങിയ രമ്യ പാലക്കാട് പൊങ്ങി; KCയെ സോപ്പിട്ട് വീടെത്തും മുമ്പ് അടുത്ത ബോംബ് ‌ പൊട്ടിച്ച് പാളയം പ്രദീപ്  (5 minutes ago)

ഹോണടിച്ചതിന് കാർ തടഞ്ഞ് വധഭീഷണി; കൊച്ചിയിലെ 'വഴിതടയൽ വീരൻ' അൻസാറിനെതിരെ തൃക്കാക്കര പോലീസും കേസെടുത്തു; എ.എസ്.ഐയുടെ മുഖത്തടിച്ച പ്രതിയെ നിസ്സാര വകുപ്പുകൾ ചുമത്തി വിട്ടയച്ചതായി ആരോപണം...  (18 minutes ago)

അട്ടപ്പാടിയെ നടുക്കിയ ക്രൂരത: ഭവാനിപ്പുഴയിൽ കണ്ടെത്തിയത് അമ്മയുടെയും അഞ്ചുവയസ്സുകാരിയുടെയും മൃതദേഹങ്ങൾ: കൃത്യം നടപ്പിലാക്കിയ ഭർത്താവിനായി തെരച്ചിൽ...  (26 minutes ago)

കലിഫോർണിയ ഇരട്ടക്കൊലപാതകം: ആൻ മേരിക്ക് കണ്ണീരോടെ വിടചൊല്ലി പ്രവാസ ലോകം; തകർന്ന കുടുംബങ്ങൾക്ക് താങ്ങായി പ്രവാസികളുടെ കൈത്താങ്ങ്‌...  (36 minutes ago)

കയ്പമംഗലം ദുരന്തം: അപകടത്തിന് തൊട്ടുമുമ്പ് വിദ്യാർഥികൾ ഹോട്ടലിൽ വെച്ച് നാട്ടുകാരുമായി തർക്കത്തിലേർപ്പെട്ടതായി പോലീസ്; ഭയന്നോടി, മിനിറ്റുകൾക്കകം അപകടം...  (46 minutes ago)

ശശിയുടെ കാലൻ സാക്ഷാൽ വിജയൻ തന്നെ ഇനി, അധിക നാളില്ല..!തെളിവുസഹിതം വലിച്ച് കീറും, പിണറായിക്ക് മുന്നറിയിപ്പ്  (53 minutes ago)

SURESH GOPI കയ്യടിച്ച് ജനം  (1 hour ago)

TWIST, 8 പേരുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഞെട്ടിച്ച് ആ വിവരം ലഹരിയിൽ ആറാടിയിരുന്നു..! മരിക്കുന്നതിന് മുൻപ് ഹോട്ടലിൽ അടി..!  (1 hour ago)

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ജോസ് കുറ്റിയാനി അന്തരിച്ചു...  (2 hours ago)

സൗദിയിൽ വാഹനപകടത്തിൽ മലയാളിക്ക് ദാരുണാന്ത്യം  (3 hours ago)

പ്രശസ്ത ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമായ ആർ ശരതിന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അനുശോചിച്ചു  (3 hours ago)

കോണ്‍ഗ്രസ് നേതാവും ചിറ്റൂര്‍ മുന്‍ എംഎല്‍എയുമായ കെ അച്യുതന്‍ അന്തരിച്ചു... വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം  (3 hours ago)

രാജസ്ഥാൻ ഹൈക്കോടതിയുടെ 44-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജയ് കെ അഗർവാൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു  (3 hours ago)

അവധിക്കായി നാട്ടിൽ പോയ ബഹ്‌റൈൻ പ്രവാസി കുഴഞ്ഞുവീണു മരിച്ചു  (4 hours ago)

ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം... സെൻസെക്സ് 115.37 പോയിന്റ് ഇടിഞ്ഞു‌  (4 hours ago)

Malayali Vartha Recommends