Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

ഞെട്ടലോടെ രഹസ്യപോലീസ്... പോലീസിന്റെ സര്‍വ സന്നാഹങ്ങളേയും മറികടന്ന് സെക്രട്ടറിയേറ്റില്‍ ഇരച്ചു കയറിയത് അമ്പൂരിലെ പെണ്‍കരുത്ത്; ശില്‍പ നാട്ടിലും കോളേജിലും പണ്ടേ താരം; ഒറ്റ ദിവസം കൊണ്ട് ശില്‍പ മലയാളികളുടെ ശ്രദ്ധ നേടിയത് ചുമ്മാതല്ല

18 JULY 2019 10:47 AM IST
മലയാളി വാര്‍ത്ത

More Stories...

ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..

ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..

ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?

വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..

സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

നവോത്ഥാനം നവോത്ഥാനം എന്ന് പറഞ്ഞുകൊണ്ട് സര്‍ക്കാര്‍ ഉയര്‍ത്തിയ വനിതാ മതില്‍ നമ്മുടെ ഓര്‍മ്മയില്‍ തന്നെയുണ്ട്. എന്നാല്‍ സെക്രട്ടറിയേറ്റിലെ മതില്‍ ഒരു വനിത ചാടിക്കടന്നിരിക്കുകയാണ്. അതായത് വനിത, മതില്‍ ചാടിക്കടന്നു. മീശ പിരിച്ച സുരക്ഷാ ജീവനക്കാര്‍ക്ക് ഒന്നും ചെയ്യാനാകാതെ കുറേ നേരം നില്‍ക്കേണ്ടി വന്ന അവസ്ഥ. അതിനിടെ ശില്‍പയുടെ പ്രകടനം മലയാളികളെ ആവേശം കൊള്ളിക്കുന്നതായിരുന്നു. സാധാരണ എസ്.എഫ്.ഐ.യിലെ പെണ്‍കുട്ടികളാണ് ഇത്തരം ധീരത കാണിക്കുന്നത്. അതിനാല്‍ തന്നെ ഇവള്‍ കൊള്ളാല്ലോ. ആരായിതെന്ന് എല്ലാവരും അന്വേഷിച്ചു. 

മന്ത്രിസഭാ യോഗത്തിനിടെ ഭരണസിരാ കേന്ദ്രത്തിലേക്കു തള്ളിക്കയറി പോലീസിനു തലവേദന സൃഷ്ടിച്ചത് അരിമ്പൂരില്‍ നിന്നുള്ള പെണ്‍പുലിയാണ് അഡ്വ. ശില്‍പ. നോര്‍ത്ത് ബ്ലോക്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിനു തൊട്ടുതാഴെവരെ വരെ എത്തി മുദ്രാവാക്യം മുഴക്കിയ ശില്‍പയെ ഇവിടെനിന്നു നീക്കാന്‍ പോലീസ് ഏറെ പണിപ്പെട്ടു. രാഹുല്‍ ഗാന്ധിയുടെ യൂത്ത് ബ്രിഗേഡില്‍ അംഗമായ ശില്‍പ്പ നാട്ടിലും സഹപാഠികള്‍ക്കിടയിലും പണ്ടേ താരമാണ്. 

തൃശൂര്‍ ഗവണ്‍മെന്റ് ലോ കോളേജിലായിരുന്നു നിയമപഠനം. അവിടെ എസ്.എഫ്.ഐയുടെ രാഷ്ട്രീയപ്പക സ്‌കൂട്ടര്‍ കത്തിച്ചിട്ടും ശില്‍പ തളര്‍ന്നില്ല. പോരാട്ടവീര്യം തിരിച്ചറിഞ്ഞ നേതാക്കള്‍ ഒടുവില്‍ കെ.എസ്.യുവിന്റെ ആദ്യ വനിതാ നിയോജക മണ്ഡലം പ്രസിഡന്റാക്കി ശില്‍പയുടെ നേതൃത്വത്തെ അംഗീകരിച്ചു. തുടര്‍ന്നാണു രാഹുലിന്റെ ബ്രിഗേഡിലെത്തുന്നത്. അങ്ങനെ സംസ്ഥാന നേതൃത്വത്തിലേക്കും എത്തി. 

അഭിഭാഷകയായ ശില്‍പ 21ാം വയസില്‍ തൃശൂരിലെ ഇടതുകോട്ടയായ അരിമ്പൂരില്‍ പഞ്ചായത്തംഗമായതോടെയാണ് നാട്ടുകാരുടെ കണ്ണിലുണ്ണിയായത്. അരിമ്പൂര്‍ ചങ്കരകണ്ടത്ത് ഐനാത്തെ പരമേശ്വരന്‍ഓമന ദമ്പതികളുടെ മകളാണ് ശില്‍പ. അയ്യന്തോള്‍ കോടതിയിലാണു പ്രാക്ടീസ്. സെക്രട്ടേറിയറ്റിനുള്ളില്‍ അതിക്രമിച്ചു കയറിയതിനു ശില്‍പ്പക്കൊപ്പം അറസ്റ്റിലായ അനു, അരുണ്‍ രാമജന്ദ്രന്‍, അലോഷ്യസ് സേവ്യര്‍, ആനന്ദ് എന്നീ കെ.എസ്.യു പ്രവര്‍ത്തകര്‍ക്കു തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്‌ േകാടതി ജാമ്യം അനുവദിച്ചു. 

ശില്‍പയ്ക്കു പരുക്കേറ്റതിനാല്‍ പോലീസ് ചികില്‍സയ്ക്കായി മാറ്റി. മന്ത്രിസഭായോഗത്തിനിടെ സെക്രട്ടേറിയറ്റില്‍ വന്‍ സുരക്ഷാവീഴ്ച. കെ.എസ്.യു. വനിതാപ്രവര്‍ത്തകര്‍ പോലീസ് സുരക്ഷാവലയം ഭേദിച്ച് സെക്രട്ടേറിയറ്റിനുള്ളിലേക്ക് ഇരച്ചുകയറി. രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പു ഉണ്ടായിട്ടും തടയാന്‍ പോലീസിനായില്ല. മന്ത്രിസഭായോഗം നടക്കുമ്പോഴുണ്ടായ ഈ ഗുരുതരവീഴ്ച പോലീസ് ഉന്നതരെയടക്കം ഞെട്ടിച്ചു. മൂന്നു വനിതാ പ്രവര്‍ത്തകരാണു പോലീസ് വലയം ഭേദിച്ച് സെക്രട്ടേറിയറ്റിനകത്തു കടന്ന് മുദ്രാവാക്യം വിളിച്ചത്.

ഇതിലൊരാളായ കെ.എസ്.യു സംസ്ഥാന സെക്രട്ടറി അഡ്വ. ശില്‍പ മുഖ്യമന്ത്രിയുടെ ഓഫീസിനു താഴെവരെ എത്തി. യൂണിവേഴ്‌സിറ്റി കോളജ് സംഘര്‍ഷത്തിലും പരീക്ഷാക്രമക്കേടിലും നടപടി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങള്‍ക്കിടെയാണു സംഭവം. കെ.എസ്.യു സമരപ്പന്തലില്‍ കോണ്‍ഗ്രസ് നേതാക്കളായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും വി.ഡി സതീശനും അടക്കമുള്ളവരുണ്ടായിരുന്നു. സെക്രട്ടേറിയറ്റിനകത്തു കടന്ന വനിതകളില്‍ രണ്ടുപേരെ സുരക്ഷാ ജീവനക്കാരും പോലീസും ചേര്‍ന്നു പിടികൂടി.

അഡ്വ. ശില്‍പ്പ നോര്‍ത്ത് ബ്ലോക്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിന് താഴെ എത്തിയെങ്കിലും വനിതാ പോലീസ് ഇല്ലാത്തതിനാല്‍ തടയാന്‍ ആദ്യം മടിച്ചു. ഗ്രില്ലുകള്‍ പൂട്ടിയതോടെ ശില്‍പ്പ പുറത്തുനിന്നു മുദ്രാവാക്യം മുഴക്കി. തുടര്‍ന്നു കന്റോണ്‍മെന്റ് സ്‌റ്റേഷനില്‍നിന്നു വനിതാ പോലീസുകാരെത്തിയാണ് പെണ്‍കുട്ടിയെ നീക്കിയത്. ശില്‍പ്പയെയും സഹപ്രവര്‍ത്തകരെയും ഒടുവില്‍ അറസ്റ്റ് ചെയ്തു നീക്കിയത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (29 minutes ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (2 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (2 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (2 hours ago)

പിണറായി രാജി വയ്ക്കും..?!  (3 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (3 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (3 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (3 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (3 hours ago)

ദേശീയപാതയിൽ ചേർത്തല ഒറ്റപ്പുന്ന മേൽപ്പാലത്തിൽ നിന്ന് നിയന്ത്രണം വിട്ട കാർ താഴെയുള്ള സർവീസ് റോഡിലേക്ക് പതിച്ച് നാലുപേർക്ക് പരിക്ക്  (6 hours ago)

മലപ്പുറത്ത് ബസും ലോറിയും കൂട്ടിയിടച്ച് അപകടം... 18 പേർക്ക് പരുക്ക്  (6 hours ago)

ഇന്ത്യക്കെതിരായ ഏക ടി20 അന്താരാഷ്ട്ര മത്സരത്തിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ജപ്പാൻ ക്രിക്കറ്റ് അസോസിയേഷൻ  (7 hours ago)

  മാസപ്പടി കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്...  (7 hours ago)

MVD ഈ തെറ്റുകൾ ആവർത്തിക്കരുത്  (7 hours ago)

വിൽപനക്കായി എത്തിച്ച അഞ്ച് കിലോയോളം കഞ്ചാവുമായി മൂന്ന് പ്രതികൾകാട്ടൂരിൽ പിടിയിൽ  (7 hours ago)

Malayali Vartha Recommends