വര്‍ധിപ്പിച്ച വൈദ്യുതി നിരക്കില്‍ ഇളവ്

സംസ്ഥാനത്ത് അടുത്തിടെ വര്‍ധിപ്പിച്ച വൈദ്യുതി നിരക്ക് കുറയ്‌ക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. 120 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കളെ നിരക്ക് വര്‍ധനവില്‍ നിന്നും ഒഴിവാക്കും. നിലവിലുള്ള സബ്‌സിഡി തുടരാനും തീരുമാനിച്ചിട്ടുണ്ട്. മൂന്ന് മാസത്തേക്ക് 10 കോടി രൂപയാണ് ഇതിനായി അനുവദിച്ചത്. േനരത്തെ തന്നെ വൈദ്യുതി നിരക്ക് വര്‍ധന മന്ത്രിസഭായോഗം ചര്‍ച്ച ചെയ്‌തതിന് ശേഷമേ അന്തിമമായി നടപ്പാക്കൂ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതു കൂടാതെ സംസ്ഥാനത്ത് 12 താലൂക്കുകള്‍ കൂടി അനുവദിക്കാനും മന്ത്രി സഭായോഗത്തില്‍ തീരുമാനമായിട്ടുണ്ട്.
https://www.facebook.com/Malayalivartha