തിരുവനന്തപുരത്തെ അനധികൃത പണമിടപാട് സ്ഥാപനങ്ങളില്‍ പോലീസ് റെയ്‌ഡ്

തലസ്ഥാനത്തെ അനധികൃത പണമിടപാട് സ്ഥാപനങ്ങളില്‍ നടത്തിയ പോലീസ് റെയ്‌ഡില്‍ ഇരുപത് ലക്ഷത്തിലധികം രൂപയും, സ്വര്‍ണാഭരണങ്ങളും കണ്ടെടുത്തു. ഇതുകൂടാതെ പ്രധാന ഗുണ്ടകളുടെ വീടുകളിലും പോലീസ് റെയ്‌ഡ് നടത്തി. തലസ്ഥാനത്തെ പ്രധാന ഗുണ്ടകളായ പുത്തന്‍പാലം രാജേഷ്, ഗുണ്ടുകാട് സാബു, ചൂള കുമാര്‍,ബാലകൃഷ്‌ണന്‍, ഉത്തമന്‍ എന്നിവരുള്‍പ്പെടെ ഏഴ് പേരെ പോലീസ് കസ്‌റ്റഡിയിലെടുത്തു. ഓപ്പറേഷന്‍ ബ്ലേഡ് എന്ന പേരില്‍ പുലര്‍ച്ചെ നാല് മണിക്കാണ് റെയ്‌ഡ് നടന്നത്. അസിസ്റ്റന്റ് കമ്മീഷണര്‍ രാജേഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു റെയ്‌ഡ് നടന്നത്. കിള്ളിപ്പാലത്തെ ഒരു വീട്ടില്‍ നിന്നു തന്നെ 12 ലക്ഷം രൂപ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. മൊത്തം 23 കേന്ദ്രങ്ങളിലാണ് റെയ്‌ഡ് നടന്നത്.
https://www.facebook.com/Malayalivartha