ഒരുനിമിഷം താന്‍ സിനിമയിലാണെന്ന് ചിന്തിച്ചോ എന്തോ, വാഹന പരിശോധനയ്‌ക്കിടെ കലാഭവന്‍ മണി ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് സിമനിമാസ്റ്റൈലില്‍ കണക്കിന് കൊടുത്തു

കലാഭവന്‍ മണിയും സുഹൃത്തും കുടുംബവും വനമേഖലയായിരുന്ന അതിരപ്പള്ളിവഴി അര്‍ദ്ധരാത്രി സഞ്ചരിക്കുകയായിരുന്നു. ഇരുവരും മദ്യലഹരിയിലുമായിരുന്നു. വനമേഖലയായതിനാല്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ ചെക്കിംഗ് പതിവായിരുന്നു. കലാഭവന്‍ മണിയുടെ കാറിനെ ഉദ്യോഗസ്ഥര്‍ കൈകാണിച്ചു നിര്‍ത്തി. പരിശോധിക്കാനായി വണ്ടി തുറക്കാന്‍ പറഞ്ഞു. എന്നാല്‍ താന്‍ കലാഭവന്‍ മണിയാണെന്നും പരിശോധന നടക്കില്ലെന്നുമായി. തര്‍ക്കിച്ച് നില്‍ക്കുന്നതിനിടയില്‍ മണിയും സംഘവും വാഹനം മുന്നോട്ടെടുത്തു പോവുകയായിരുന്നു. കുറച്ചു നേരത്തിനുശേഷം മടങ്ങിയത്തിയ കലാഭവന്‍മണിയും അദ്ദേഹം ഡോക്‌ടര്‍ എന്ന് അഭിസംബോധന ചെയ്‌ത സുഹൃത്തും ചേര്‍ന്നു ഫോറസ്റ്റ് ഉദ്യോഗസ്ഥരെ മര്‍ദ്ദിക്കുകയായിരുന്നു. സാധാരണ ഒരു മനുഷ്യന്‍ വെള്ളിത്തിരയില്‍ കാട്ടിക്കൂട്ടുന്ന സാഹസങ്ങള്‍ എന്തെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് ശരിക്കും മനസിലായി. കൈയ്‌ക്കും കാലിനും പരിക്കേറ്റ ഉദ്യോഗസ്ഥര്‍ ചാലക്കുടി താലൂക്കാശുപത്രിയില്‍ ഇപ്പോള്‍ ചികിത്സയിലാണ്.
ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വാഹനപരിശോധനയ്‌ക്കിടെ മര്‍ദ്ദിച്ചു എന്ന പരാതിയില്‍ കലാഭവന്‍ മണിയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം അതിരപ്പള്ളി പോലീസ് കേസെടുത്തു. മണി മര്‍ദ്ദിച്ചതായി ചൂണ്ടിക്കാട്ടി ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ യു.ജി.രമേശന്‍, ഫോറസ്റ്റ് ഓഫീസര്‍ രവീന്ദ്രന്‍ എന്നിവരാണ് പരാതി നല്‍കിയത്. ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തി മര്‍ദ്ദിച്ചു എന്നാണ് കേസ്.
മണി മദ്യപിച്ചിരുന്നതായും ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് വീട്ടുകാരെ ഉപദ്രവിക്കുമെന്നും ഭീഷണിപ്പെടുത്തിയതായും ഉദ്യോഗസ്ഥര്‍ പരാതിയില്‍ പറഞ്ഞിട്ടുണ്ട്.
അതിനിടെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ മണിയുടെ സുഹൃത്തിന്റെ ഭാര്യയും പരാതി നല്‍കി. മണിയും സംഘവും ചാലക്കുടി ആശുപത്രിയില്‍ ചികിത്സയും തേടി. പരാതിയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും മണിയുടെയും മൊഴി പോലീസ് എടുത്തിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ തങ്ങളെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചു എന്നാണ് ഇവരുടെ പ്രധാന പരാതി. കലാഭവന്‍ മണി മുമ്പും പോലീസുകാരനെ മര്‍ദ്ദിച്ചതായി പരാതിയുണ്ടായിരുന്നു.
https://www.facebook.com/Malayalivartha