ഡോക്ടറുടെ വേഷത്തില്‍ ഭാര്യയെ കാണാനെത്തിയ ഭര്‍ത്താവ് പിടിയില്‍, ഭാര്യ പ്രസവിച്ചതറിഞ്ഞ് എത്തിയപ്പോള്‍ സുരക്ഷാ ജീവനക്കാര്‍ തടഞ്ഞതിനെ തുടര്‍ന്ന് വേഷപ്പകര്‍ച്ച

കോഴിക്കോടിനടുത്ത് കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ഭാര്യ പ്രസവിച്ച വിവരമറിഞ്ഞ് രാത്രി ആശുപത്രിയില്‍ എത്തിയ ഭര്‍ത്താവിനെ സുരക്ഷാ ജീവനക്കാര്‍ തടഞ്ഞതിനെ തുടര്‍ന്ന് സ്റ്റെതസ്‌കോപ്പും മാസ്‌കും സംഘടിപ്പിച്ച് ഡോക്ടറുടെ വേഷത്തില്‍ അകത്തു കയറിയ യുവാവിനെ യഥാര്‍ത്ഥ ഡോക്ടര്‍മാരും ജീവനക്കാരും ചേര്‍ന്ന് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.
ആശുപത്രിയില്‍ വൈകിട്ട് ആറിന് ശേഷം കൂട്ടിരിപ്പുകാരായി സ്ത്രീകളെ മാത്രമേ അനുവദിക്കാറുള്ളൂ. ആ സമയത്തിനപ്പുറം സന്ദര്‍ശകര്‍ക്ക് പ്രവേശനവുമില്ല.
കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഭാര്യ പ്രസവിച്ചതറിഞ്ഞ് നന്മണ്ട സ്വദേശി 31-ന് രാത്രി ഏഴരയോടെ എത്തിയപ്പോള്‍ സുരക്ഷാ ജീവനക്കാര്‍ തടഞ്ഞു. ഇയാള്‍ കൊണ്ടുവന്ന ഭക്ഷണം ഭാര്യയുടെ കൂട്ടിരിപ്പുകാരിയെ വിളിച്ചു വരുത്തി കൈമാറി.
എന്നാല്‍, ആശുപത്രിയ്ക്ക് വെളിയില്‍ കാത്തു നിന്ന യുവാവ് രാത്രി 11-ന് ഡോക്ടറുടെ വേഷത്തില്‍ വീണ്ടും എത്തുകയായിരുന്നു.
ആദ്യം അകത്തേയ്ക്ക് കടത്തിവിട്ടുവെങ്കിലും സംശയം തോന്നിയ സുരക്ഷാ ജീവനക്കാര്‍ മറ്റ് ജീവനക്കാരെയും ഡോക്ടര്‍മാരെയും വിളിച്ചു വരുത്തി ഇയാളെ പിടികൂടുകയായിരുന്നു.
ആശുപത്രി അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കസബ പോലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു.
https://www.facebook.com/Malayalivartha
























