15 കിലോ കഞ്ചാവുമായി പെരുമ്പാവൂരിൽ ദമ്പതികള്‍ പോലീസ് പിടിയിൽ

കഞ്ചാവ് മാഫിയ കേരളത്തിൽ വേരുറപ്പിക്കുയാണ്. വന്‍ കഞ്ചാവ് ശേഖരവുമായി യുവ ദമ്പതിമാര്‍ ആണ് ഇപ്പോൾ പോലീസ് പിടിയില്‍ ആയിരിക്കുന്നത് . തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ നിന്നും കഞ്ചാവുമായി വരുമ്പോഴാണ് ഇരുവരും പിടിയിലായത്. ന്യൂജനറേഷന്‍ ബൈക്കിലെത്തിയ ഇരുവരുടെയും കൈയ്യില്‍ നിന്നും 15 കിലോയോളം വരുന്ന കഞ്ചാവാണ് പിടികൂടിയത്. യുവതിയുടെ ബാഗില്‍ പായ്ക്കുകളിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്
തൊടുപുഴ കുമാരമംഗലം വില്ലേജില ഏഴല്ലൂര്‍ കരയിലെ മദ്രസ കവലയിലുള്ള കളരിക്കല്‍ വീട്ടില്‍ സബീറും (31) രണ്ടാം ഭാര്യ തൊടുപുഴ പുഴപ്പുറ കവല ആനശ്ശേരി വീട്ടില്‍ ആതിര(26)യുമാണ് പിടിയിലായത്. എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി കാര്‍ത്തിക് ഐഎഎസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്. പാലിയേക്കര മുതല്‍ പെരുമ്പാവൂര്‍ വരെ നീളുന്ന ഭാഗത്ത് പല സംഘങ്ങളായി നിലയുറപ്പിച്ച പോലീസ് 24 മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha
























