ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നോ എന്ന് അറിയാന്‍ രക്ത സാംമ്ബിളുകള്‍ ശേഖരിക്കും; വാഹനം ഓടിച്ചതാരെന്ന കാര്യത്തില്‍ ധാരണ ലഭിച്ചിട്ടുണ്ടെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ സഞ്ജയ് കുമാര്‍ ഗുരുഡിന്‍

ശ്രീറാം വെങ്കിട്ടരാമന്‍ സഞ്ചരിച്ച വാഹനമിടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ മരിച്ച സംഭവത്തില്‍ വാഹനം ഓടിച്ചയാളെക്കുറിച്ച് ധാരണ ലഭിച്ചുവെന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ സഞ്ജയ് കുമാര്‍ ഗുരുഡിന്‍. അതെസമയം വിശദമായ അന്വേഷണത്തിന് ശേഷമേ ഇത് സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളൂവെന്നും കമ്മീഷണര്‍ വ്യക്തമാക്കി. ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നോ എന്ന് അറിയാന്‍ രക്ത സാംമ്ബിളുകള്‍ ശേഖരിക്കും. നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാകും രക്ത സാംമ്ബിളുകള്‍ ശേഖരിക്കുക. കേസുമായി ബന്ധപ്പെട്ട് ഫെറന്‍സിക് പരിശോധന നടത്തുമെന്നും കമ്മീഷണര്‍ പറഞ്ഞു. കാറിലുണ്ടായിരുന്ന രണ്ട് പേരില്‍ ഒരാളുടെ രക്ത സാംമ്ബിള്‍ എടുത്തിട്ടുണ്ടെന്നും ,കേസില്‍ കസ്റ്റഡിയില്‍ എടുത്തയാള്‍ രക്ത സാംമ്ബിള്‍ നല്‍കാന്‍ തയ്യാറല്ലെങ്കില്‍ നിര്‍ബന്ധിച്ച് എടുക്കാന്‍ കഴിയില്ലെന്നും ഗുരുഡില്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























