Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ഹോക്കി ടീം പരമ്പരാഗത നീല ജേഴ്‌സി തന്നെ ധരിക്കും...


രാജ്യത്തെ വിദ്യാർത്ഥി ഹോസ്റ്റലുകളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കി സുപ്രീംകോടതി


സംസ്ഥാനത്തെ സ്കൂളുകളിൽ നിലവിലുള്ള ഉച്ച ഭക്ഷണ പദ്ധതി പ്ലസ് ടു വരെയാക്കാനും, പ്രഭാത ഭക്ഷണവും ഉൾപ്പെടുത്താനും നടപടികൾ സ്വീകരിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീൻ


ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യത... സംസ്ഥാനത്ത് സെപ്തംബർ 12 വരെ നേരിയതോ മിതമായതോയായ മഴയ്ക്ക് സാധ്യത


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..

ശ്രീറാം വെങ്കിട്ടരാമന്‍ സഞ്ചരിച്ച വാഹനമിടിച്ച്‌ മാധ്യമ പ്രവര്‍ത്തകന്‍ മരിച്ച സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ജനറല്‍ ആശുപത്രി ഡോക്ടര്‍ രാ​ഗേഷ്:- ദേഹ പരിശോധനയിക്കായി ശ്രീറാമിനെ ആശുപത്രിയില്‍ കൊണ്ടുവന്നപ്പോള്‍ മദ്യത്തിന്റെ മണമുണ്ടായിരുന്നു...

03 AUGUST 2019 12:07 PM IST
മലയാളി വാര്‍ത്ത

More Stories...

അമിത വേഗതയിൽ എത്തിയ കാർ നിയന്ത്രണം വിട്ട് ആൾക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞ് കയറി... അഞ്ച് പേർക്ക് ​ഗുരുതര പരുക്ക്

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം... ഇന്ന് തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേരും

സംസ്ഥാനത്തെ സ്കൂളുകളിൽ നിലവിലുള്ള ഉച്ച ഭക്ഷണ പദ്ധതി പ്ലസ് ടു വരെയാക്കാനും, പ്രഭാത ഭക്ഷണവും ഉൾപ്പെടുത്താനും നടപടികൾ സ്വീകരിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീൻ

സംസ്ഥാനത്ത് ഇന്നും താപനില ഉയരാൻ സാദ്ധ്യതയെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.. ഉഷ്‌ണതരംഗ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജാഗ്രതാ നിർദ്ദേശം...

അതിവേഗ റെയിൽ പദ്ധതി... മെട്രോ മാൻ ഇ ശ്രീധരൻ മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി

സര്‍വ്വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ സഞ്ചരിച്ച വാഹനമിടിച്ച്‌ മാധ്യമ പ്രവര്‍ത്തകന്‍ മരിച്ച സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ജനറല്‍ ആശുപത്രി ഡോക്ടര്‍ രാ​ഗേഷ്. രക്ത പരിശോധനയ്ക്ക് പൊലീസ് ആവശ്യപ്പെട്ടിട്ടില്ലെന്ന് ഡോക്ടര്‍ രാ​ഗേഷ് പറഞ്ഞു. ദേഹ പരിശോധനയിക്കായി ശ്രീറാമിനെ ആശുപത്രിയില്‍ കൊണ്ടുവന്നപ്പോള്‍ അദ്ദേഹത്തിന് മദ്യത്തിന്റെ മണമുണ്ടായിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. എന്നാല്‍, അപ്പോഴോന്നും ശ്രീറാമിന്റെ രക്ത പരിശോധന വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നില്ല. ശ്രീറാമിന് പുറകെ എത്തിയ സുഹൃത്ത് വഫാ ഫിറോസിന്റെ രക്ത സാംമ്ബിളുകള്‍ എടുത്തിരുന്നു. വഫയാണ് വാഹനമോടിച്ചതെന്നായിരുന്നു പറഞ്ഞിരുന്നത്. വഫയുടെ രക്ത പരിശോധനയില്‍ മദ്യത്തിന്റെ അളവ് കണ്ടെത്തിയിരുന്നില്ലെന്നും ഡോക്ടര്‍ പറഞ്ഞു.

അതേ സമയം അപകടത്തിന് പിന്നാലെ ശ്രീറാം വെങ്കിട്ടരാമനെതിരെ നിയമപ്രകാരമുള്ള നടപടി സ്വീകരിക്കുന്നതില്‍ പോലീസ് അലംഭാവം കാണിച്ചതായി ആരോപണം ശക്തം. യുവതിയുടെ രക്തസാമ്പിള്‍ മാത്രമാണ് ശേഖരിച്ചിട്ടുള്ളതെന്നും ശ്രീറാം വെങ്കിട്ടരാമന്റെ രക്തസാമ്പിള്‍ എടുത്തിട്ടില്ലെന്നും സിറ്റി പോലീസ് കമ്മീഷണര്‍ സഞ്ജയ് കുമാര്‍ ഗുരുഡിന്‍ വ്യക്തമാക്കി. വാഹനം ഓടിച്ചത് ആരാണെന്ന വിവരം വ്യക്തമായിട്ടുണ്ട്. സ്ഥിരീകരിച്ചശേഷം അത് പുറത്തറിയിക്കും. കേസില്‍ ആദ്യം ലഭിച്ച വിവരങ്ങള്‍ തെറ്റായിരുന്നു. രക്തസാമ്പിള്‍ എടുക്കാന്‍ ചില നിയമ നടപടികളുണ്ട്. ഒരാള്‍ രക്തപരിശോധന നടത്താന്‍ വിസമ്മതിച്ചാല്‍ ആദ്യം അത് ചെയ്യാന്‍ കഴിയില്ല. ഈ പ്രദേശത്ത് സി.സി.ടി.വി. ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നില്ലേ എന്ന ചോദ്യത്തിന് എല്ലായിടത്തും സിസിടിവി ക്യാമറകള്‍ വയ്ക്കാനാവില്ലല്ലോ എന്നും സിറ്റി പോലീസ് കമ്മീഷണര്‍ പറഞ്ഞു. എല്ലാകാര്യങ്ങളും പരിശോധിച്ചശേഷം കേസിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംഭവസമയത്ത് ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നതായി എസ്.ഐ. വ്യക്തമാക്കിയിരുന്നെങ്കിലും അദ്ദേഹത്തിന്റെ രക്തസാമ്പിള്‍ എടുത്തിട്ടില്ലെന്നാണ് വിവരം. ശ്രീറാം വെങ്കിട്ടരാമനെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാതെ സ്വകാര്യ ആശുപത്രിയിലേക്ക് പോകാന്‍ അനുവദിക്കുകയും ചെയ്തു.

കാറോടിച്ചിരുന്നത് ശ്രീറാമാണെന്ന് കാറിന്റെ തൊട്ടു പിന്നില്‍വന്ന ഓട്ടോ ഡ്രൈവര്‍ ഷഫീക്ക് ദൃക്‌സാക്ഷി മൊഴി നല്‍കിയിട്ടും അത് അവിശ്വസിക്കാനായിരുന്നു പൊലീസിന് താല്‍പര്യം. ഏറെ തിരക്കേറിയ വെള്ളയമ്ബലം- മ്യൂസിയം റോഡിലെ സി. സി ടി. വികള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നില്ല എന്നത് സത്യമാണോ എന്ന് സംശയിക്കാം. ബൈക്ക് റേസിംഗ് വരെ നടക്കുന്ന ഈ മേഖല എപ്പോഴും പൊലീസിന്റെ നിരീക്ഷണത്തിലാണെന്നാണ് വയ്പ്പ്.

സംഭവത്തില്‍ ശ്രീറാമിന് രക്ഷപ്പെടാനുള്ള പഴുതുകളും ഏറെയാണ്. സമര്‍ത്ഥനായ ഒരു വക്കീലിന്റെ കൈയ്യില്‍ പുതിയ സാക്ഷികള്‍ വന്നതും സാക്ഷി മൊഴി മാറ്റിയതുമായ ചരിത്രം ഏറെയുണ്ട്. ശ്രീറാമിന് സറ്റേഷന്‍ ജാമ്യമോ കൂടിപ്പോയാല്‍ കോടതി ജാമ്യമോ ലഭിക്കാം. മദ്യപിച്ച്‌ വാഹനം ഓടിച്ചതിനു ആറുമാസം തടവോ 2000 രൂപ പിഴയോ അടച്ചാല്‍ മതിയാകും. ലൈസന്‍സ് താത്ക്കാലികമായി റദ്ദു ചെയ്യുമെന്നു മാത്രം. വേണമെങ്കില്‍ സെക്ഷന്‍ 304 ( എ) പ്രകാരം മൂന്നു വര്‍ഷം വരെ തടവും ലഭിക്കാം. അത് വിചാരണക്കോടതിയില്‍ എത്താന്‍ നാലഞ്ച് വര്‍ഷമെങ്കിലും ആകും. വിധി അനുകൂലമാണെങ്കില്‍ ശ്രീറാമിന് സര്‍വീസില്‍ തുടരാന്‍ തടസമില്ല. കേസു നടക്കുന്ന കാലയളവിലും ജോലിയില്‍ നിന്ന് മാറി നില്‍ക്കേണ്ടതില്ല.


ബഷീറിന് ഇന്‍ഷ്വറന്‍സ് കമ്ബനിയുടെ നഷ്ട പരിഹാരം ലഭിക്കാനുള്ള സാദ്ധ്യതയും കുറവാണ്. മദ്യപിച്ച ആള്‍ ഓടിക്കുന്ന വാഹനം ഇടിച്ച്‌ മറ്റൊരാള്‍ കൊല്ലപ്പെട്ടാല്‍ ഇന്‍ഷ്വറന്‍സ് കമ്ബനിക്ക് നഷ്ടപരിഹാരം നല്‍കാതിരിക്കാന്‍ വ്യവസ്ഥയുണ്ട്. വണ്ടി ഓടിച്ചിരുന്നയാളിന്റെ വ്യക്തിപരമായ ബാദ്ധ്യതയായി ഇതു മാറും. ശ്രീറാം ഉയര്‍ന്ന ശമ്ബളം കൈപ്പറ്റുന്ന ഉദ്യോഗസ്ഥനായതിനാല്‍ ഇന്‍ഷ്വറന്‍സ് കമ്ബനി കൈയ്യൊഴിഞ്ഞാലും നഷ്ടപരിഹാരത്തിന് തടസമുണ്ടാവില്ല. എന്നാല്‍ ശ്രീറാം തന്നെയായിരുന്നു ഡ്രൈവര്‍ എന്ന് തെളിയണം. സാധാരണക്കാരെ പിടികൂടിയാല്‍ പൊലീസ് കൈക്കൊള്ളുന്ന ' ഭീകര വിളയാട്ടം' ശ്രീറാമിനെപ്പോലള്ളവരുടെ കാര്യത്തില്‍ ഉണ്ടാകാറില്ലെന്നതും പരക്കെ ചര്‍ച്ചയായിട്ടുണ്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ഹോക്കി ടീം പരമ്പരാഗത നീല ജേഴ്‌സി തന്നെ ധരിക്കും...  (3 minutes ago)

അമിത വേഗതയിൽ എത്തിയ കാർ നിയന്ത്രണം വിട്ട് ആൾക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞ് കയറി... അഞ്ച് പേർക്ക് ​ഗുരുതര പരുക്ക്  (22 minutes ago)

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം... ഇന്ന് തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേരും  (36 minutes ago)

രാജ്യത്തെ വിദ്യാർത്ഥി ഹോസ്റ്റലുകളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കി സുപ്രീംകോടതി  (53 minutes ago)

ഡൽഹി മുൻ ചീഫ് സെക്രട്ടറിയും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനുമായിരുന്ന രാകേഷ് മേത്ത മരിച്ച നിലയിൽ...  (1 hour ago)

തെരച്ചിലിനൊടുവിൽ... അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയി വനത്തിൽ കുടുങ്ങിയ യുവാക്കളെ കണ്ടെത്തി  (1 hour ago)

സംസ്ഥാനത്തെ സ്കൂളുകളിൽ നിലവിലുള്ള ഉച്ച ഭക്ഷണ പദ്ധതി പ്ലസ് ടു വരെയാക്കാനും, പ്രഭാത ഭക്ഷണവും ഉൾപ്പെടുത്താനും നടപടികൾ സ്വീകരിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീൻ  (1 hour ago)

സംസ്ഥാനത്ത് ഇന്നും താപനില ഉയരാൻ സാദ്ധ്യതയെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.. ഉഷ്‌ണതരംഗ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജാഗ്രതാ നിർദ്ദേശം...  (1 hour ago)

വനിതകളുടെ ഏറ്റവും പുതിയ ടി20 റാങ്കിങിൽ നേട്ടമുണ്ടാക്കി ഇന്ത്യയുടെ ദീപ്തി ശർമ...  (2 hours ago)

അതിവേഗ റെയിൽ പദ്ധതി... മെട്രോ മാൻ ഇ ശ്രീധരൻ മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി  (2 hours ago)

ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യത... സംസ്ഥാനത്ത് സെപ്തംബർ 12 വരെ നേരിയതോ മിതമായതോയായ മഴയ്ക്ക് സാധ്യത  (2 hours ago)

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (9 hours ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (9 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (9 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (12 hours ago)

Malayali Vartha Recommends