വയനാട് ജില്ലയിലെ വൈത്തിരി കുറിച്യര്‍ മലയില്‍ വീണ്ടും ഉരുള്‍പൊട്ടി

വയനാട് ജില്ലയിലെ വൈത്തിരി കുറിച്യര്‍ മലയില്‍ വീണ്ടും ഉരുള്‍പൊട്ടി. ആളപായമില്ല. തിങ്കളാഴ്ച രാത്രിയാണ് ഉരുള്‍പൊട്ടലുണ്ടായത്. വന്‍ശബ്ദവും കുലുക്കവും അനുഭവപ്പെട്ടതായി പ്രദേശവാസികള്‍ പറഞ്ഞു.കഴിഞ്ഞ ദിവസം പ്രദേശത്ത് കനത്ത മഴ ലഭിച്ചിരുന്നു. കഴിഞ്ഞ പ്രളയകാലത്തും കുറിച്യര്‍മലയില്‍ ഉരുള്‍പൊട്ടലുണ്ടായിരുന്നു.
കഴിഞ്ഞ നാലു ദിവസങ്ങളായി ലക്കിടിയിലും പരിസര പ്രദേശങ്ങളിലും തോരാത്ത മഴയാണ് ലഭിക്കുന്നത്. ഇതോടൊപ്പം താമരശ്ശേരി ചുരത്തിലും ലക്കിടിയിലും കനത്ത കോടമഞ്ഞും അനുഭവപ്പെടുന്നുണ്ട്. ലക്കിടിയില്‍ മഴയുടെ അളവ് രേഖപ്പെടുത്താനുള്ള സംവിധാനമില്ല. നേരത്തെ ലക്കിടി പി.ഡബ്‌ള്യു.ഡി ഓഫീസിനോട് ചേര്‍ന്ന വര്‍ഷമാപിനി ആയിരുന്നു ലക്കിടിയില്‍ മഴയുടെ അളവ് രേഖപ്പെടുത്തുന്നതിന് ഉപയോഗിച്ചിരുന്നത്. എന്നാല്‍ ആഴ്ചകളായി ഇത് പ്രവര്‍ത്തനരഹിതമാണ്.
പൂക്കോട് അനിമല്‍ സയന്‍സ് സര്‍വകലയുടെ കീഴിലും ഒരു വര്‍ഷമാപിനിയുണ്ടെങ്കിലും കാലങ്ങളായി ഉപയോഗിക്കാതെ കിടക്കുകയാണ്. ഇപ്പോള്‍ വൈത്തിരി താലൂക്ക് ഓഫീസില്‍ മാത്രമാണ് മഴയുടെ അളവ് രേഖപ്പെടുത്തുന്നത്. വൈത്തിരിയിലാകട്ടെ ലക്കിടിയെ അപേക്ഷിച്ചു മഴ കുറവാണു താനും.
"
https://www.facebook.com/Malayalivartha

























