ദൂരദർശൻ മലയാളം വാർത്തയുടെ ആദ്യ ന്യൂസ് എഡിറ്റർ ഇ കെ കൃഷ്ണൻ നായർ അന്തരിച്ചു

ദൂരദർശൻ മലയാളം വാർത്തയുടെ ആദ്യ ന്യൂസ് എഡിറ്റർ ഇ കെ കൃഷ്ണൻ നായർ (97) അന്തരിച്ചു. ഇന്നലെ രാത്രി തിരുവനന്തപുരത്തായിരുന്നു അന്ത്യമുണ്ടായത്. ചങ്ങനാശ്ശേരി എസ് ബി കോളേജിൽ നിന്നും ബിരുദം നേടി. 1950 കാലഘട്ടത്തിൽ കൈനകരി, ആലപ്പുഴ തിരുവമ്പാടി സ്കൂളുകളിൽ അധ്യാപകനായി ജോലി ചെയ്തിരുന്നു.
ശേഷം കേന്ദ്ര ഗവണ്മെന്റ് സർവീസിൽ മിനിസ്ട്രി ഓഫ് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ്ൽ ഫീൽഡ് പബ്ലിസിറ്റി, ആൾ ഇന്ത്യ റേഡിയോ, ദൂർദർശൻ എന്നീ വകുപ്പുകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
തിരുവനന്തപുരം ദൂർദർശൻ ന്യൂസ് ഡയറക്ടർ ആയി സർവീസിൽ നിന്ന് വിരമിച്ചു. നിലവിൽ മൃതദേഹം തിരുവനന്തപുരം കൈതമുക്കിലെ വസതിയിൽ. സംസ്കാരം പിന്നീട് നടക്കും.
"
https://www.facebook.com/Malayalivartha


























