ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടക്കുന്ന സുകൃതഹോമം വഴിപാട് ശീട്ടാക്കാന്‍ ഭക്തര്‍ക്കും അവസരം...

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നവംബര്‍ ഒന്നു മുതല്‍ എട്ടുവരെ നടക്കുന്ന സുകൃതഹോമം വഴിപാട് ശീട്ടാക്കാന്‍ ഭക്തര്‍ക്കും അവസരം. നവംബര്‍ ഒന്നുമുതല്‍ എട്ടുവരെയുള്ള ഏതു ദിവസവും ഭക്തര്‍ക്ക് വഴിപാട് ശീട്ടാക്കാവുന്നതാണ്. ക്ഷേത്രം പടിഞ്ഞാറേ നടയിലുള്ള അഡ്വാന്‍സ് ടിക്കറ്റ് കൗണ്ടര്‍ വഴി നേരിട്ടും ദേവസ്വം വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായും ( https://guruvayurdevaswom.in ) വഴിപാട് ശീട്ടാക്കാനാകും. ഒക്ടോബര്‍ 31 നാണ് അവസാന തീയതി.
ക്ഷേത്ര ചൈതന്യം വര്‍ധിപ്പിക്കുന്നതിനും ഭക്തജനങ്ങളുടെ സുകൃതത്തിനും ശ്രേയസിനും വേണ്ടിയാണ് ചിട്ടയായ അനുഷ്ഠാനങ്ങളുള്ള സുകൃതഹോമമെന്ന് ഗുരുവായൂര്‍ ദേവസ്വം . ക്ഷേത്ര തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മികത്വത്തിലാണ് സുകൃതഹോമം നടക്കുക.
സുകൃതഹോമത്തില്‍ പങ്കാളിയാവാനായി ഭക്തര്‍ ഒക്ടോബര്‍ 31 ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്കകം മുന്‍കൂര്‍ വഴിപാട് ശീട്ടാക്കണമെന്നും 500 രൂപയാണ് നിരക്കെന്നും വ്യക്തമാക്കി ഗുരുവായൂര്‍ ദേവസ്വം.
https://www.facebook.com/Malayalivartha

























