Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുഖ്യമന്ത്രി വിഡി സതീശന് മേൽ രാഷ്ട്രീയ സമ്മർദ്ദം..സി പി എമ്മിന്റെ കേന്ദ്ര നേതൃത്വമാണ് ഇക്കാര്യത്തിൽ രംഗത്തിറങ്ങിയത്... ഇന്ത്യാ മുന്നണിയുടെ ദേശീയ നേതാക്കളിലാണ് സി പി എം നേതാക്കൾ സമ്മർദ്ദം ചെലുത്തുന്നു..


ഇനി തൈക്കണ്ടി കുടുംബത്തിന്റെ ഭാവി ചെന്നിത്തലയുടെ കയ്യിൽ..വി ഡി സതീശന്റെ തീരുമാനം ഉടനറിയാം.. ശരിക്കും വെട്ടിലായിരിക്കുന്നത് കോൺഗ്രസ്സാണ്...


ഹോർമുസ് മേഖല മാറി മറിയുന്നു... പശ്ചിമേഷ്യയിൽ അമേരിക്ക-ഇറാൻ പോര് കടുക്കുന്നു, അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പൽ ഇറാൻ പിടിച്ചെടുത്തു; പിന്നാലെ ഖാർഗ് ദ്വീപിൽ ആക്രമണം, ഉപരോധം കടുപ്പിച്ച് യുഎസ്


ഇന്ന് ആഗ്രഹസഫലീകരണവും തൊഴിൽ വിജയവും നേടുന്ന രാശികൾ


ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ഹോക്കി ടീം പരമ്പരാഗത നീല ജേഴ്‌സി തന്നെ ധരിക്കും...

ചാലക്കുടിക്കും മലപ്പുറത്തിനും പിന്നാലെ കൊച്ചിയിലും ചുഴലിക്കാറ്റ്!! മലപ്പുറത്ത് സംഭവിച്ചത് ഒരു കോടി രൂപയുടെ നാശനഷ്ടം; എറണാകുളത്തും കനത്ത നാശനഷ്ടം...ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണു, നിരവധി വീടുകള്‍ തകര്‍ന്നു; പ്രദേശത്തെ വൈദ്യുതി വിതരണം പൂര്‍ണ്ണമായും സ്തംഭിച്ചു

06 AUGUST 2019 09:15 AM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ചുഴലിക്കാറ്റ് സംസ്ഥാനത്ത് വീശിയടിച്ചു കൊണ്ടേയിരിക്കുകയാണ്. ആദ്യം ചാലക്കുടി വെട്ടുകടവ് ഭാഗത്താണ് കാറ്റ് വീശിയടിച്ചത്. പിന്നാലെ മലപ്പുറത്തും ചുഴലിക്കാറ്റ് അടിച്ചിരുന്നു. മലപ്പുറത്ത് മാത്രം ഒരു കോടി രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്. ഇതിനു പിന്നാലെയാണ് കൊച്ചിയിലും ചുഴലിക്കാറ്റ് അടിച്ചിരിക്കുന്നത്. 

ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണു, നിരവധി വീടുകള്‍ തകര്‍ന്നു. പ്രദേശത്തെ വൈദ്യുതി വിതരണം പൂര്‍ണ്ണമായും സ്തംഭിച്ചു. ചുഴലിക്കാറ്റില്‍ പ്രദേശത്ത് കനത്ത നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഏലൂര്‍ നഗരസഭാ പരിധിയിലെ 12,17,19 വാര്‍ഡുകളിലാണ് ചുഴലിക്കാറ്റ് വീശിയടിച്ചത്. അഞ്ച് മിനിറ്റോളമാണ് ചുഴലിക്കാറ്റ് നീണ്ടു നിന്നത്.

തെങ്ങ് അടക്കമുള്ള മരങ്ങളാണ് കടപുഴകി വീണത്. വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതിനു പുറമെ വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സംഭവ സമയത്ത് വലിയ മഴയൊന്നും ഉണ്ടായിരുന്നില്ല. ഇതോടെ കാറ്റ് വീശിയടിച്ചത് വലിയ ആശങ്ക വരുത്തിയിരിക്കുകയാണ്. ഇത്രയും ശക്തമായ കാറ്റ് തങ്ങളുടെ ഓര്‍മ്മയില്‍ തന്നെ ആദ്യമെന്ന് പ്രദേശത്തെ മുതിര്‍ന്നവരും പറയുന്നുണ്ട്. ചുഴലിക്കാറ്റില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ചുഴലിക്കാറ്റില്‍ 53 വീടുകളാണ് തകര്‍ന്നത്. ഫാക്ടിന്റെ ക്വാര്‍ട്ടേഴ്‌സുകള്‍ക്കും കേടുപാടുകളുണ്ടായി. നിരവധി വൈദ്യുത പോസ്റ്റുകളും തകര്‍ന്നു. ക്രെയിനിന്റെ സഹായത്തോടെയാണ് റോഡിലേയ്ക്ക് വീണ വലിയ മരങ്ങള്‍ നീക്കം ചെയ്തത്. ആലുവ, ഏലൂര്‍, എന്നിവിടങ്ങളില്‍ നിന്ന് ഫയര്‍ ഫോഴ്‌സ് യൂണിറ്റുകളും സ്ഥലത്തെത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദൂരദർശൻ മലയാളം വാർത്തയുടെ ആദ്യ ന്യൂസ് എഡിറ്റർ ഇ കെ കൃഷ്ണൻ നായർ അന്തരിച്ചു  (37 minutes ago)

സങ്കടക്കാഴ്ചയായി... സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ വിദ്യാർഥിക്ക് ദാരുണാന്ത്യം  (40 minutes ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടക്കുന്ന സുകൃതഹോമം വഴിപാട് ശീട്ടാക്കാന്‍ ഭക്തര്‍ക്കും അവസരം...  (52 minutes ago)

മുതിർന്ന മാധ്യമപ്രവർത്തകൻ ജിജോ ജോൺ പുത്തേഴത്ത് അന്തരിച്ചു...  (1 hour ago)

മാസപ്പടി കേസിൽ പിണറായി വിജയനെതിരെ കേസെടുക്കാമെന്ന ഇഡി ശുപാർശയിൽ നിയമ പരിശോധന നടത്തി തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി  (1 hour ago)

യാത്രക്കാർ ദുരിതത്തിൽ... ഗുരുവായൂർ– എറണാകുളം പാസഞ്ചർ ട്രെയിൻ വൈകുന്നതിനാൽ യാത്രക്കാർ ദുരിതത്തിൽ....  (1 hour ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്... പവന് 760 രൂപയുടെ കുറവ്  (1 hour ago)

സതീശനെ ഹൈക്കമാന്റിന് വിശ്വസിക്കാനാവില്ല.  (2 hours ago)

ഇ.ഡിയുടെ കത്ത് ലഭിച്ചതായി രമേശ് ചെന്നിത്തല,  (2 hours ago)

സഞ്ചാരികളുടെ ശ്രദ്ധാകേന്ദ്രമായി പത്തനാപുരം വാഴപ്പാറയിലെ മിനി കുറ്റാലം  (2 hours ago)

ഹോർമുസ് മേഖല മാറി മറിയുന്നു... പശ്ചിമേഷ്യയിൽ അമേരിക്ക-ഇറാൻ പോര് കടുക്കുന്നു, അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പൽ ഇറാൻ പിടിച്ചെടുത്തു; പിന്നാലെ ഖാർഗ് ദ്വീപിൽ ആക്രമണം, ഉപരോധം കടുപ്പിച്ച് യുഎസ്  (2 hours ago)

വീടിന് പുറത്തേക്കിറങ്ങിയ വീട്ടമ്മയ്ക്ക് പാമ്പുകടിയേറ്റു... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (3 hours ago)

മൂന്നാറിൽ വീണ്ടും കടുവ... പ്രദേശത്തെ ജനങ്ങൾക്കും വിനോദത്തിന് എത്തുന്ന സഞ്ചാരികൾക്കും ജാ​ഗ്രതാ നിർദേശം നൽകി.... പരിഭ്രാന്തിയോടെ ജനങ്ങൾ  (3 hours ago)

നോർവീജിയൻ സൂപ്പർ താരം എർലിങ് ഹാലൻഡിന്റെ ഇരട്ടഗോൾ മികവിൽ യുവേഫ ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് സുഖകരമായ വിജയത്തുടക്കം...  (3 hours ago)

ബാഴ്‌സലോണയുടെ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം...  (3 hours ago)

Malayali Vartha Recommends