Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുഖ്യമന്ത്രി വിഡി സതീശന് മേൽ രാഷ്ട്രീയ സമ്മർദ്ദം..സി പി എമ്മിന്റെ കേന്ദ്ര നേതൃത്വമാണ് ഇക്കാര്യത്തിൽ രംഗത്തിറങ്ങിയത്... ഇന്ത്യാ മുന്നണിയുടെ ദേശീയ നേതാക്കളിലാണ് സി പി എം നേതാക്കൾ സമ്മർദ്ദം ചെലുത്തുന്നു..


ഇനി തൈക്കണ്ടി കുടുംബത്തിന്റെ ഭാവി ചെന്നിത്തലയുടെ കയ്യിൽ..വി ഡി സതീശന്റെ തീരുമാനം ഉടനറിയാം.. ശരിക്കും വെട്ടിലായിരിക്കുന്നത് കോൺഗ്രസ്സാണ്...


ഹോർമുസ് മേഖല മാറി മറിയുന്നു... പശ്ചിമേഷ്യയിൽ അമേരിക്ക-ഇറാൻ പോര് കടുക്കുന്നു, അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പൽ ഇറാൻ പിടിച്ചെടുത്തു; പിന്നാലെ ഖാർഗ് ദ്വീപിൽ ആക്രമണം, ഉപരോധം കടുപ്പിച്ച് യുഎസ്


ഇന്ന് ആഗ്രഹസഫലീകരണവും തൊഴിൽ വിജയവും നേടുന്ന രാശികൾ


ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ഹോക്കി ടീം പരമ്പരാഗത നീല ജേഴ്‌സി തന്നെ ധരിക്കും...

വാഹനങ്ങളുടെ നിയമലംഘനം കയ്യോടെ പിടികൂടാന്‍ സ്മാര്‍ട്ട് ക്യാമറകള്‍... ദേശീയപാതകളിലും സംസ്ഥാനത്തെ പ്രധാന പാതകളിലും ജംഗ്ഷനുകളിലും സ്മാര്‍ട്ട് ക്യാമറകളും റഡാര്‍ ക്യാമറകളും സ്ഥാപിക്കാന്‍ പദ്ധതി

06 AUGUST 2019 09:34 AM IST
മലയാളി വാര്‍ത്ത

വാഹനങ്ങളുടെ നിയമലംഘനം കയ്യോടെ പിടികൂടാന്‍ സ്മാര്‍ട്ട് ക്യാമറകള്‍ വരുന്നു. വാഹനങ്ങളുടെ അമിതവേഗത അടക്കമുളള നിയമലംഘനങ്ങള്‍ പിടികൂടാന്‍ ദേശീയപാതകളിലും സംസ്ഥാനത്തെ പ്രധാന പാതകളിലും ജംഗ്ഷനുകളിലും സ്മാര്‍ട്ട് ക്യാമറകളും റഡാര്‍ ക്യാമറകളും സ്ഥാപിക്കാനാണ് പദ്ധതി. നിലവില്‍ സ്ഥാപിച്ചിട്ടുള്ള ക്യാമറകളേക്കാള്‍ വ്യക്തതയുള്ള ചിത്രങ്ങള്‍ പകര്‍ത്താനാണ് ഇവ. എത്ര വേഗതയിലായാലും നമ്പര്‍ പ്‌ളേറ്റിന്റെ ഉള്‍പ്പെടെ വ്യക്തതയുള്ള ചിത്രം പകര്‍ത്തും. ആള്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പിന്‍ബലത്തോടെയാണ് സ്മാര്‍ട്ട് ക്യാമറകളുടെ പ്രവര്‍ത്തനം.ഇത്തരം 820 സ്മാര്‍ട്ട് ക്യാമറകളാണ് പല കേന്ദ്രങ്ങളിലായി സ്ഥാപിക്കുക. ഇതിനു പുറമേയാണ് ഏറ്റവുമധികം അപകടം നടക്കുന്ന ബ്ലാക്ക്‌സ്‌പോട്ടുകളില്‍ 200 റഡാര്‍ ക്യാമറകള്‍.
മൂവി ക്യാമറ പോലെ സ്റ്റാന്‍ഡില്‍ ഉറപ്പിക്കാവുന്നവയാണ് റഡാര്‍ക്യാമറ. നമ്ബര്‍ പ്‌ളേറ്റ് കാപ്ചര്‍ ചെയ്യുന്ന ക്യാമറകള്‍ അഞ്ഞൂറിടത്തും സ്ഥാപിക്കും.ഗതഗാത നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ 120 സ്ഥലങ്ങളില്‍ വേറെയും ക്യാമറകളുണ്ടാകും. 300 കോടി ചെലവു വരുന്ന പദ്ധതി കേരള പൊലീസിന്റെ ഏറ്റവും വലിയ നിരീക്ഷണ ക്യാമറ നെറ്റ്‌വര്‍ക്കാണ്.
ആഗോള ടെന്‍ഡറിനു മുന്നോടിയായുള്ള പ്രീബിഡ് യോഗത്തില്‍ മൂന്ന് വിദേശ കമ്ബനികള്‍ ഉള്‍പ്പെടെ ആറ് കമ്ബനികള്‍ പങ്കെടുത്തു. കുറ്റവാളികളെ തിരിച്ചറിയാനും ട്രാഫിക് നിയമലംഘനം സ്വയം കണ്ടെത്താനും അത്യാധുനിക സോഫ്റ്റ്‌വെയറും ഒരുക്കും. സംസ്ഥാനം മുഴുവന്‍ ഒറ്റ നിരീക്ഷണ നിയന്ത്രണ സംവിധാനത്തിനു കീഴിലാക്കാന്‍ ഇന്റഗ്രേറ്റഡ് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍ സ്ഥാപിക്കും. പത്തു വര്‍ഷത്തെ അറ്റകുറ്റപ്പണി സഹിതമാണ് കരാര്‍ ഉറപ്പിക്കുക. ഇതിനൊപ്പം അമിതവേഗം കണ്ടെത്താനുള്ള 60 എന്‍ഫോഴ്‌സ്‌മെന്റ് വാഹനങ്ങളും വാങ്ങും. ക്യാമറ സ്ഥാപിക്കാന്‍ പ്രയാസമുള്ള ഹൈവേകളുടെ വശങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് വാഹനവും റഡാര്‍ കാമറയുമായി നിന്നാല്‍, വാഹനങ്ങളുടെ അമിതവേഗം ക്യാമറ കണ്ടെത്തി കണ്‍ട്രോള്‍ റൂമില്‍ അറിയിക്കും. ദൃശ്യങ്ങളില്‍ നിന്ന് സ്ഥിരം കുറ്റവാളികളുടെ മുഖം തിരിച്ചറിഞ്ഞ് പൊലീസിനെ അലര്‍ട്ട് ചെയ്യുന്ന സെന്‍സര്‍ സംവിധാനമുള്ള സോഫ്റ്റ്‌വെയറുകളും വാങ്ങും. സ്ഥിരം കുറ്റവാളികളുടെ വിവരങ്ങളടങ്ങിയ ഡിജിറ്റല്‍ ഡാറ്റാബേസ് ഈ സോഫ്റ്റ്‌വെയറുമായി ബന്ധിപ്പിക്കുന്നതോടെ കുറ്റവാളികളെ കണ്ടെത്തുന്നത് എളുപ്പമാകും.

ചുവന്ന സിഗ്‌നല്‍ ലൈറ്റുകള്‍ മറികടക്കുക, ഹെല്‍മറ്റ് ഇല്ലാതെ ഇരുചക്രവാഹനമോടിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങള്‍ നടത്തുന്നവരുടെ ചിത്രം സ്മാര്‍ട്ട് ക്യാമറകള്‍ പകര്‍ത്തി കണ്‍ട്രോള്‍ റൂമിലേക്ക് അയയ്ക്കും. പിഴയൊടുക്കാനുള്ള നോട്ടീസ് കണ്‍ട്രോള്‍ റൂമില്‍ നിന്ന് ഇവരുടെ വിലാസത്തിലേക്ക് അയയ്ക്കും. ഇതും തുടര്‍നടപടികളും ഡിജിറ്റലായിരിക്കും. നിയമലംഘനം ആവര്‍ത്തിച്ചാല്‍ പിഴ കൂടുകയോ ലൈസന്‍സ് റദ്ദാക്കപ്പെടുകയോ ചെയ്യാം. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദൂരദർശൻ മലയാളം വാർത്തയുടെ ആദ്യ ന്യൂസ് എഡിറ്റർ ഇ കെ കൃഷ്ണൻ നായർ അന്തരിച്ചു  (37 minutes ago)

സങ്കടക്കാഴ്ചയായി... സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ വിദ്യാർഥിക്ക് ദാരുണാന്ത്യം  (40 minutes ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടക്കുന്ന സുകൃതഹോമം വഴിപാട് ശീട്ടാക്കാന്‍ ഭക്തര്‍ക്കും അവസരം...  (52 minutes ago)

മുതിർന്ന മാധ്യമപ്രവർത്തകൻ ജിജോ ജോൺ പുത്തേഴത്ത് അന്തരിച്ചു...  (1 hour ago)

മാസപ്പടി കേസിൽ പിണറായി വിജയനെതിരെ കേസെടുക്കാമെന്ന ഇഡി ശുപാർശയിൽ നിയമ പരിശോധന നടത്തി തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി  (1 hour ago)

യാത്രക്കാർ ദുരിതത്തിൽ... ഗുരുവായൂർ– എറണാകുളം പാസഞ്ചർ ട്രെയിൻ വൈകുന്നതിനാൽ യാത്രക്കാർ ദുരിതത്തിൽ....  (1 hour ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്... പവന് 760 രൂപയുടെ കുറവ്  (1 hour ago)

സതീശനെ ഹൈക്കമാന്റിന് വിശ്വസിക്കാനാവില്ല.  (2 hours ago)

ഇ.ഡിയുടെ കത്ത് ലഭിച്ചതായി രമേശ് ചെന്നിത്തല,  (2 hours ago)

സഞ്ചാരികളുടെ ശ്രദ്ധാകേന്ദ്രമായി പത്തനാപുരം വാഴപ്പാറയിലെ മിനി കുറ്റാലം  (2 hours ago)

ഹോർമുസ് മേഖല മാറി മറിയുന്നു... പശ്ചിമേഷ്യയിൽ അമേരിക്ക-ഇറാൻ പോര് കടുക്കുന്നു, അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പൽ ഇറാൻ പിടിച്ചെടുത്തു; പിന്നാലെ ഖാർഗ് ദ്വീപിൽ ആക്രമണം, ഉപരോധം കടുപ്പിച്ച് യുഎസ്  (2 hours ago)

വീടിന് പുറത്തേക്കിറങ്ങിയ വീട്ടമ്മയ്ക്ക് പാമ്പുകടിയേറ്റു... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (3 hours ago)

മൂന്നാറിൽ വീണ്ടും കടുവ... പ്രദേശത്തെ ജനങ്ങൾക്കും വിനോദത്തിന് എത്തുന്ന സഞ്ചാരികൾക്കും ജാ​ഗ്രതാ നിർദേശം നൽകി.... പരിഭ്രാന്തിയോടെ ജനങ്ങൾ  (3 hours ago)

നോർവീജിയൻ സൂപ്പർ താരം എർലിങ് ഹാലൻഡിന്റെ ഇരട്ടഗോൾ മികവിൽ യുവേഫ ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് സുഖകരമായ വിജയത്തുടക്കം...  (3 hours ago)

ബാഴ്‌സലോണയുടെ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം...  (3 hours ago)

Malayali Vartha Recommends