Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

കഴിഞ്ഞ തവണത്തെ പ്രളയത്തിന് സമാനമായ സാഹചര്യം നിലവില്‍ ഇല്ല; എന്നാല്‍ ജാഗ്രതയ്‌ക്ക് അയവുവരുത്തരുത്; സംസ്ഥാനത്ത് പെയ്യുന്ന അതിശക്തമായ മഴ രാത്രിയോടെ ശമിക്കുമെങ്കിലും ആഗസ്‌റ്റ് 15ന് വീണ്ടും അതിശക്തമായി തിരികെയെത്താന്‍ സാധ്യതയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

09 AUGUST 2019 03:44 PM IST
മലയാളി വാര്‍ത്ത

More Stories...

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍

ചാക്കിൽ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; കൊന്നത് ഭാര്യയെയും കുട്ടിയെയുമല്ലെന്ന് പ്രതി; രണ്ട് മാസത്തെ പരിചയത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെകൂടെ ജോലിക്കായി വന്നത്ൽ എന്നാൽ സംഭവിച്ചത് മറ്റൊന്ന്

ഇടുക്കിയില്‍ ലഹരിക്കടിമയായ മകനെ പിതാവ് തലയ്ക്കടിച്ചു കൊന്നു

സംസ്ഥാനത്ത് പെയ്യുന്ന അതിശക്തമായ മഴ രാത്രിയോടെ ശമിക്കുമെങ്കിലും ആഗസ്‌റ്റ് 15ന് വീണ്ടും അതിശക്തമായി തിരികെയെത്താന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ തവണത്തെ പ്രളയത്തിന് സമാനമായ സാഹചര്യം നിലവില്‍ ഇല്ല. എന്നാല്‍ ജാഗ്രതയ്‌ക്ക് അയവുവരുത്തരുത്. സംസ്ഥാനത്ത് ഇതുവരെ 24 ഇടങ്ങളില്‍ മണ്ണിടിച്ചിലോ ഉരുള്‍പൊട്ടലോ ഉണ്ടായി. വിവിധ സ്ഥലങ്ങളിലായി ഇതുവരെ 22 പേര്‍ മരിച്ചതായും സംസ്ഥാനത്ത് 315 ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറന്നതായും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

അതേസമയം വടക്കന്‍ കേരളത്തില്‍ കൂടുതല്‍ ശക്തമായ കാറ്റും മഴയും തുടരുമെന്നാണ് അറിയിച്ചിട്ടുള്ളത്. കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളില്‍ അതിതീവ്ര മഴയുണ്ടാകുമെന്നും മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്. ഏത് ദുരന്തവും നേരിടാന്‍ ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതായി മുഖ്യമന്ത്രി അറിയിച്ചു. നാളെ കഴിഞ്ഞാല്‍ മഴയുടെ തീവ്രത കുറയുമെന്നാണ് പ്രവചനം. എന്നാല്‍ ആഗസ്റ്റ് 15 ന് വീണ്ടും മഴ ഉണ്ടാകുമെന്നും പ്രവചനമുണ്ട്. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മല്‍സ്യതൊഴിലാളികള്‍ കടലില്‍ പോകരുത്.

സംസ്ഥാനത്തെ വിവിധ നദികളില്‍ അപകടകരമായ രീതിയില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര ജലക്കമ്മീഷന്റെ മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്. നിലമ്ബൂരും ചാലക്കുടിയിലും പ്രശ്‌നം ഗുരുതരമാണ്. ഇവിടങ്ങളില്‍ ജനങ്ങള്‍ രക്ഷാപ്രവര്‍ത്തകരോട് സഹകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. സംസ്ഥാനത്ത് 315 ദുരിതാശ്വാസ ക്യാമ്ബുകള്‍ തുറന്നിട്ടുണ്ട്. ഇവിടെ 5936 കുടുംബങ്ങളിലായി 22165 പേരെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. വയനാടാണ് കുടുതല്‍ പേര്‍ ക്യാമ്ബിലുള്ളത്. 9951 പേര്‍. ക്യാമ്ബുകളില്‍ ശുദ്ധമായ വെള്ളം ലഭ്യമാക്കാനും ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

വയനാട്ടിലെ മോപ്പാടിയിലാണ് വലിയ ഉരുള്‍ പൊട്ടലുണ്ടായത്. ഒരു കുന്ന് അപ്പാടെ ഒലിച്ചുപോയി. മേപ്പാടിയിലേക്കുള്ള റോഡ് നഷ്ടമായി. ഇതോടെ ഇവിടെ രക്ഷപ്രവര്‍ത്തനം ദുഷ്‌കരമായി. രക്ഷാപ്രവര്‍ത്തനത്തിന് എന്‍ഡിആര്‍എഫ് അടക്കമുള്ളവര്‍ രംഗത്തുണ്ട്. ഉരുള്‍പൊട്ടലുണ്ടായ പുത്തുമലയുടെ മറുഭാഗത്തുള്ളവര്‍ ഒറ്റപ്പെട്ടുപോയി. ഇവരെ രക്ഷപ്പെടുത്താനുള്ള നടപടികളും പുരോഗമിക്കുകയാണ്.

കഴിഞ്ഞ് വര്‍ഷത്തേതുപോലുള്ള പ്രളയം ഉണ്ടാകില്ലെന്നാണ് മുന്നറിയിപ്പുള്ളത്. സംസ്ഥാനത്തെ അണക്കെട്ടുകളിലെ ജലനിരപ്പ് കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. കുറ്റിയാടി, പെരിങ്ങല്‍കുത്ത് ഡാമുകള്‍ തുറന്നു. ഇടുക്കിയില്‍ 30 ശതമാനം, പമ്ബ 50 ശതമാനം, കക്കി, 25 ശതമാനം, ഷോളയാര്‍ ഇടമലയാര്‍ 50 ശതമാനം, ബാണാസുര സാഗര്‍ 78 ശതമാനം എന്നിങ്ങനെയാണ് ജലനിരപ്പ് ഉള്ളത്. ഇതില്‍ ബാണാസുര ഉടന്‍ തന്നെ തുറക്കേണ്ടി വന്നേക്കും. കൃത്യമായ മുന്നറിയിപ്പ് ഉണ്ടാകും.

കനത്ത മഴയെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ കോണ്ടൂര്‍ കനാല്‍ തകര്‍ന്നു. അതിന്റെ ഭാ​ഗമായി ചാലക്കുടി പുഴയിലേക്ക് കൂടുതല്‍ വെള്ളമെത്തും. പെരിയാര്‍ നിറഞ്ഞൊഴുകുകയാണ്. ഇതേത്തുടര്‍ന്ന് ആലുവ, കാലടി ഭാഗങ്ങളില്‍ താഴ്ന്ന സ്ഥലങ്ങള്‍ വെള്ളത്തിനടിയിലാണ്. രക്ഷാപ്രവര്‍ത്തനത്തിനായി എന്‍ഡിആര്‍എഫിന്റെ 13 ടീമുകള്‍ സംസ്ഥാനത്തെത്തിയിട്ടുണ്ട. എഞ്ചിനീയറിങ് ടാസ്ക്ഫോഴ്സിന്റെ മൂന്ന് ടീമുകള്‍ ഉടനെത്തും. മൂന്ന് കോളം സൈന്യം ഇപ്പോള്‍ തന്നെ രക്ഷാപ്രവര്‍ത്തനത്തിനുണ്ട്. മദ്രാസ് റെജിമെന്റ് ഉടന്‍ പാലക്കാടെത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അപകടസാധ്യതയുള്ള സ്ഥലത്തുനിന്നും ആളുകള്‍ നിര്‍ബന്ധമായി മാറണം. മലയോര വിനോദസഞ്ചാരം ാെഴിവാക്കണം. ആളുകല്‍ രക്ഷാപ്രവര്‍ത്തകരുമായി സഹകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കൊച്ചി നെടുമ്ബാശ്ശേരി വിമാനത്താവളം അടച്ച സാഹചര്യത്തില്‍ വിമാനങ്ങള്‍ തിരുവനന്തപുരത്ത് ഇറങ്ങാന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. യാത്രക്കാരുടെ സൗകര്യത്തിനായി കെഎസ്‌ആര്‍ടിസികള്‍ സര്‍വീസ് നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മഴക്കെടുതി രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് വിളിക്കുന്നതിന് സംസ്ഥാന വ്യാപകമായി 1070 എന്ന ഹോട്ട്‌ലൈന്‍ നമ്ബര്‍ സജ്ജമാക്കിയിട്ടുണ്ട്. 1077 എന്ന നമ്ബറില്‍ എല്ലാ ജില്ലകളിലും വിളിക്കാം. സെക്രട്ടേറിയറ്റിന് പുറത്തെ കണ്‍ട്രോള്‍ റൂമിന്റെ നമ്ബര്‍ 2331639, 2333198, സെക്രട്ടേറിയറ്റിലെ കണ്‍ട്രോള്‍ റൂം നമ്ബര്‍ 2329227, 2518356 എന്നിവയാണ്. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ നാളത്തെ വള്ളംകളി മാറ്റിവെച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (12 minutes ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (49 minutes ago)

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍  (1 hour ago)

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍  (1 hour ago)

ചാക്കിൽ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; കൊന്നത് ഭാര്യയെയും കുട്ടിയെയുമല്ലെന്ന് പ്രതി; രണ്ട് മാസത്തെ പരിചയത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെകൂടെ ജോലിക്കായി വന്നത്ൽ എന്നാൽ സംഭവിച്  (3 hours ago)

ഇടുക്കിയില്‍ ലഹരിക്കടിമയായ മകനെ പിതാവ് തലയ്ക്കടിച്ചു കൊന്നു  (3 hours ago)

പവര്‍ കട്ടിന്റെ സമയം ജനങ്ങളെ അറിയിക്കാനുള്ള മാന്യത കാണിക്കണമെന്ന് കെ സുരേന്ദ്രന്‍  (3 hours ago)

16 കാരന് അധ്യാപകന്റെ ക്രൂര മര്‍ദ്ദനം  (3 hours ago)

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് മുന്‍ എംപിക്ക് എട്ടുവര്‍ഷം ജയില്‍ ശിക്ഷ  (3 hours ago)

സംസ്ഥാനത്ത് അറിയിപ്പില്ലാത്ത പവർ കട്ട്;  (4 hours ago)

V D SATHEESHAN നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ  (4 hours ago)

തമിഴ്നാട്ടിലേക്ക് കൂടുതൽ വ്യവസായ നിക്ഷേപങ്ങൾ എത്തിക്കുന്നതിനുള്ള സാധ്യതകൾ തേടി മുഖ്യമന്ത്രി സി. ജോസഫ് വിജയ് നാളെ ലണ്ടനിലേക്ക്...  (4 hours ago)

തലസ്ഥാനത്ത് വ്യാപക പരിശോധന  (4 hours ago)

RAIN ALERT അസാധാരണമായ കാലാവസ്ഥ  (5 hours ago)

IRAN - US ഇറാന് അമേരിക്കയുടെ ഇരട്ടി പ്രഹരം  (5 hours ago)

Malayali Vartha Recommends