Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

മോദിയുടെ മനസറിഞ്ഞ്... മോദിയുടെ ആളായി കാശ്മീരിലെ ജനങ്ങളുടെ ഇടയില്‍ നേരിട്ട് ഇറങ്ങിച്ചെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ്; അനന്ത് നാഗിലെ കര്‍ഷകരോടും ആടുമാട് വ്യാപാരികളോടുമൊക്കെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ നേരിട്ടിടപഴകുന്നത് ഇതാദ്യം; കാശ്മീര്‍ മാറുന്നതിന്റെ സുചനകള്‍ തെളിയുന്നു

11 AUGUST 2019 11:29 AM IST
മലയാളി വാര്‍ത്ത

പ്രധാനമന്ത്രി നരേന്ദ്രമോദി സ്വപ്നം കണ്ട കാശ്മീര്‍ യാഥാര്‍ത്ഥ്യമാകുന്നതിന്റെ സൂചനകള്‍ കണ്ടു തുടങ്ങിയിരിക്കുകയാണ്. മോദിയുടെ മനസറിഞ്ഞ് കാശ്മീരിന്റെ ജനഹൃദയങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് കൂടിയായ അജിത് ഡോവല്‍. കണ്‍മുമ്പില്‍ നില്‍ക്കുന്ന ആളെ കണ്ട് അവര്‍ ഞെട്ടിപ്പോയി. ഇത് ആരാണെന്ന് വല്ല അറിവുമുണ്ടോ..? ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവിനോടാണ് നിങ്ങള്‍ സംസാരിക്കുന്നത്... ഇതറഞ്ഞ് ഞെട്ടിയ കാലിക്കച്ചവടക്കാരനെ ആശ്വസിപ്പിച്ചതാകട്ടെ അജിത് ഡോവലും. അയാള്‍ക്ക് കയ്യും കൊടുത്താണ് ഡോവല്‍ അവിടെ നിന്നും വിടപറഞ്ഞത്. 

ഈദിനു തൊട്ടുമുമ്പുള്ള ദിനങ്ങളില്‍ ദക്ഷിണ കശ്മീരിലെ അനന്ത് നാഗ് സന്ദര്‍ശിച്ച് ജനങ്ങളോട് അടുത്തിടപഴകി കാശ്മീരിന്റെ മനസ് തിരിച്ചറിയുകയായിരുന്നു അജിത് ഡോവല്‍. അനന്ത് നാഗിലെ കര്‍ഷകരോടും ആടുമാട് വ്യാപാരികളോടുമൊക്കെ ഡോവല്‍ ക്ഷേമാന്വേഷണങ്ങള്‍ നടത്തി. വ്യാപാരികളോട് അദ്ദേഹം ആടുമാടുകളുടെ വില്പന വിലയും, ശരാശരി തൂക്കവും, തീറ്റക്രമങ്ങളും ഒക്കെ വിശദമായി ചോദിച്ചറിഞ്ഞു. 

അവിടെ കൂടിനിന്നവരില്‍ മിക്കവര്‍ക്കും ഇത് അജിത് ഡോവലാണെന്നോ, അദ്ദേഹം ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവാണെന്നോ ഒന്നും അറിയില്ലായിരുന്നു. അക്കൂട്ടത്തില്‍ ഒരു കച്ചവടക്കാരന്‍ തന്റെ പുതിയ രണ്ടു ആട്ടിന്‍കുട്ടികളെ താന്‍ വാങ്ങിയത് കാര്‍ഗിലിലെ ദ്രാസില്‍ നിന്നുമാണ് എന്ന വിശേഷം ഡോവലുമായി പങ്കുവെച്ചു. എന്നിട്ടയാള്‍ അദ്ദേഹത്തോട് ചോദിച്ചു, ദ്രാസ് എന്ന് കേട്ടിട്ടുണ്ടോ? അത് എവിടെയാണെന്ന് അറിയുമോ എന്നാണ്. 

ഡോവല്‍ മറുപടി പറയാന്‍ തുടങ്ങും മുമ്പുതന്നെ അനന്ത്‌നാഗിലെ ഡെപ്യൂട്ടി കമ്മീഷണര്‍ ഖാലിദ് ജഹാംഗീര്‍ ഇടപെട്ടു പറഞ്ഞത് 'ഇത് ആരാണെന്ന് വല്ല അറിവുമുണ്ടോ? ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവിനോടാണ് നിങ്ങള്‍ സംസാരിക്കുന്നത്...' പരുങ്ങിപ്പോയ ആ കച്ചവടക്കാരനെയാണ് ഡോവല്‍ ആശ്വസിപ്പിച്ചത്. 

കേന്ദ്രം ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ അന്നുതൊട്ട് അജിത് ഡോവല്‍ കശ്മീരില്‍ ക്യാമ്പുചെയ്തുവരികയാണ്. മാധ്യമങ്ങളിലൂടെ പുറത്തുവന്ന അനന്തനാഗിലെ ഡോവലിന്റെ സന്ദര്‍ശനങ്ങളുടെ ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 

റോഡരികില്‍ വണ്ടി നിര്‍ത്തി അവിടെ കണ്ട ഒരു കുട്ടിയോടായി, ഡോവല്‍ ചോദിച്ചു 'സ്‌കൂളൊക്കെ അടച്ചിരിക്കുകയാണോ? അതെ...യെന്ന് കുട്ടി പറഞ്ഞു. ആദ്യമായിട്ടാണ് ഒരു ദേശീയ സുരക്ഷാ ഉപദേഷ്ടാവ് കശ്മീര്‍ താഴ് വരയിലെ ജനങ്ങളോട് നേരിട്ട് സംവദിക്കാന്‍ തെരുവിലേക്കിറങ്ങുന്നത്. 

തുടര്‍ന്നുള്ള വീഡിയോകളില്‍ തീര്‍ത്തും സാധാരണസ്ഥിതി പുനഃസ്ഥാപിക്കപ്പെട്ട തെരുവുകളും അങ്ങാടികളും മറ്റും കാണിക്കുന്നുണ്ട്. തുറന്നുപ്രവര്‍ത്തിക്കുന്ന ഒരു എടിഎമ്മിനു മുന്നില്‍ ക്യൂ നില്‍ക്കുന്ന ജനങ്ങളെയും, ആശുപത്രിക്കുമുന്നിലും മാര്‍ക്കറ്റുകളിലും ഒക്കെ തങ്ങളുടെ ആവശ്യങ്ങള്‍ക്കായി വന്നിരിക്കുന്ന പൊതുജനങ്ങളെയും ഒക്കെ ഈ വീഡിയോകളില്‍ കാണിക്കുന്നുണ്ട്. പശ്ചാത്തലത്തില്‍ കേള്‍ക്കുന്ന വിവരണങ്ങളിലും അതുതന്നെയാണ് ആവര്‍ത്തിക്കുന്നതും, കശ്മീരില്‍ എല്ലാം നോര്‍മലാണ്, എല്ലാവരും സന്തോഷത്തിലാണ്... പാകിസ്ഥാനുകാര്‍ പ്രചരിക്കുന്നതില്‍ ഒരു സത്യവുമില്ലെന്ന് തെളിയിക്കുന്നതാണ് ഇതെല്ലാം. കാശ്മീരിനെ സമാധാനത്തിന്റെ സുന്ദരഭൂമിയാക്കുമെന്നുള്ള മോദിയുടെ ആഗ്രഹം അങ്ങനെ ശിരസാ വഹിക്കുകയാണ് അജിത് ഡോവല്‍. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീണയ്ക്ക് ലഭിച്ചത് സേവനത്തിന് നല്‍കിയ പ്രതിഫലം, പണം ലഭിക്കുമ്പോള്‍ റിയാസ് ഭര്‍ത്താവല്ലെന്ന് ആഞ്ഞടിച്ച് പിണറായി  (35 minutes ago)

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (49 minutes ago)

മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപികയും രണ്‍വീറും  (56 minutes ago)

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (1 hour ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (2 hours ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (3 hours ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (4 hours ago)

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍  (4 hours ago)

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍  (4 hours ago)

ചാക്കിൽ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; കൊന്നത് ഭാര്യയെയും കുട്ടിയെയുമല്ലെന്ന് പ്രതി; രണ്ട് മാസത്തെ പരിചയത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെകൂടെ ജോലിക്കായി വന്നത്ൽ എന്നാൽ സംഭവിച്  (6 hours ago)

ഇടുക്കിയില്‍ ലഹരിക്കടിമയായ മകനെ പിതാവ് തലയ്ക്കടിച്ചു കൊന്നു  (6 hours ago)

പവര്‍ കട്ടിന്റെ സമയം ജനങ്ങളെ അറിയിക്കാനുള്ള മാന്യത കാണിക്കണമെന്ന് കെ സുരേന്ദ്രന്‍  (6 hours ago)

16 കാരന് അധ്യാപകന്റെ ക്രൂര മര്‍ദ്ദനം  (6 hours ago)

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് മുന്‍ എംപിക്ക് എട്ടുവര്‍ഷം ജയില്‍ ശിക്ഷ  (7 hours ago)

സംസ്ഥാനത്ത് അറിയിപ്പില്ലാത്ത പവർ കട്ട്;  (8 hours ago)

Malayali Vartha Recommends