Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

പുത്തുമലയില്‍ കനത്തമഴയ്ക്കിടെ ഉണ്ടായ ഉരുള്‍പൊട്ടലില്‍ പിതാവും ബന്ധുക്കളും വീടും നഷ്ടപ്പെട്ട തീരാനോവില്‍ വെന്തുരുകി പ്രവാസി യുവാവ്; ആദ്യത്തെ മടക്കയാത്ര തന്നെ ദുരന്തമുഖത്തേക്കെന്നോർക്കുമ്പോൾ റാഫിയുടെ നെഞ്ചുപിടയുകയാണ്!!

11 AUGUST 2019 09:53 AM IST
മലയാളി വാര്‍ത്ത

ശനിയാഴ്ച വൈകുന്നേരം ദമാമില്‍ നിന്ന് നാലു മണിക്കുള്ള ഒമാന്‍ എയറിലാണ് റാഫി യാത്ര തിരിച്ചത്. ഞായര്‍ പുലര്‍ച്ചെ നാലു മണിക്ക് കോഴിക്കോട് വിമാനത്താവളത്തില്‍ ഇറങ്ങും. അവിടെ നിന്ന് രാമനാട്ടുകരയിലുള്ള ഉമ്മയെയും കൂട്ടി സ്വദേശത്തേക്ക് തിരിക്കും. വ്യാഴാഴ്ച രാത്രി 10 മണിക്കാണ് പുത്തുമലയില്‍ ഉരുള്‍ പൊട്ടല്‍ ഉണ്ടായത്. ചോല മലയില്‍ നിന്ന് ഉരുള്‍ പൊട്ടിയിറങ്ങി ഒരു പ്രദേശമൊന്നാകെ ഒലിച്ച്‌ പോവുകയായിരുന്നു. വയനാട്ടിലെ മേപ്പാടി പുത്തുമലയില്‍ കനത്തമഴയ്ക്കിടെ ഉണ്ടായ ഉരുള്‍പൊട്ടലില്‍ പിതാവും ബന്ധുക്കളും വീടും നഷ്ടപ്പെട്ട തീരാനോവില്‍ വെന്തുരുകി പ്രവാസിയായ റാഫി. ഒടുവില്‍ സുമനസുകളുടെ സഹായത്തോടെ റാഫി നാട്ടിലേക്ക് തിരിച്ചു. സൗദിയിലെ അല്‍ഖോബാറില്‍ കഴിയുന്ന മുഹമ്മദ് റാഫി കെഎംസിസി പ്രവര്‍ത്തകരുടെ സഹായത്തോടെ നാട്ടിലേയ്ക്ക് തിരിച്ചു. തന്റെ പിതാവിനെയും വലിയുമ്മയെയും അമ്മാവനെയും അവരുടെ മകനെയും നഷ്ടപ്പെട്ട വാര്‍ത്ത ഇനിയും ഈ യുവാവിന് ഉള്‍ക്കൊള്ളാനായിട്ടില്ല. വെള്ളിയാഴ്ച വാര്‍ത്തയറിഞ്ഞത് മുതല്‍ തകര്‍ന്ന അവസ്ഥയിലായിരുന്നു റാഫി. നാട്ടില്‍ നിന്ന് സുഹൃത്തുക്കള്‍ വിളിച്ചാണ് റാഫിയോട് തന്റെ ഉറ്റവരുടെ വിയോഗവാര്‍ത്ത അറിയിച്ചത്.

സുഹൈല്‍, അജ്മല്‍, സലീം എന്നിവര്‍ റാഫിയുടെ സഹോദരങ്ങളാണ്. ഇവര്‍ വിവിധ സ്ഥലങ്ങളില്‍ ജോലിയും പഠനവുമായി മാറി താമസിക്കുന്നതിനാല്‍ ദുരന്തത്തില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. പിതാവ് എടക്കണ്ടത്തില്‍ അയ്യൂബ്(48) വലിയുമ്മ, നബീസ(60), ഉമ്മയുടെ സഹോദരന്‍ ഖാലിദ് (48), അദ്ദേഹത്തിന്റെ മകന്‍ ജുനൈദ് (19) എന്നിവരാണ് മരിച്ചത്. തിരിച്ചുചെല്ലുമ്ബോള്‍ പുഞ്ചിരിയോടെ വരവേല്‍ക്കാന്‍ തന്റെ പിതാവും താന്‍ വളര്‍ന്ന വീടും വലിയുമ്മയും ഒന്നും ഇല്ലെന്ന് ഓര്‍ക്കുമ്ബോള്‍ നെഞ്ചുപിടയുകയാണ് ഈ യുവാവിന്റെ. അന്ന് പുത്തുമലയില്‍ മണ്ണിടിഞ്ഞപ്പോള്‍ റാഫിയുടെ ഉമ്മ രാമനാട്ടുകരയിലെ സഹോദരന്റെ വീട്ടില്‍ പോയതിനാല്‍ ഭാഗ്യം കൊണ്ട് രക്ഷപ്പെടുകയായിരുന്നു. പ്രായമായ വലിയുമ്മയുടെ മൃതദേഹം ഇനിയും കണ്ടെടുക്കാനായിട്ടില്ല. പിതാവടക്കം മറ്റു മൂന്നു പേരെയും പുറത്തെടുത്ത് മറവ് ചെയ്ത വിവരം ലഭിച്ചതായി റാഫി പറയുന്നു. മൂന്നു വര്‍ഷം മുമ്ബാണ് റാഫി അല്‍ ഖോബാറില്‍ ജോലിക്കെത്തിയത്. ചില കാരണങ്ങളാല്‍ ഇതുവരെ നാട്ടില്‍ പോകാനായിട്ടില്ല. ഇഖാമ കാലാവധി തീര്‍ന്ന് വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും സമ്മാനങ്ങളുമായി പോകാനിരുന്നതാണ്. എന്നാല്‍ തന്റെ ആദ്യത്തെ മടക്കയാത്ര തന്നെ ദുരന്തമുഖത്തേക്കാണ് എന്നത് റാഫിക്ക് താങ്ങാവുന്നതിനും അപ്പുറമാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെയിന്റ് ബക്കറ്റിനുള്ളിലൊളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍  (27 minutes ago)

വീണയ്ക്ക് ലഭിച്ചത് സേവനത്തിന് നല്‍കിയ പ്രതിഫലം, പണം ലഭിക്കുമ്പോള്‍ റിയാസ് ഭര്‍ത്താവല്ലെന്ന് ആഞ്ഞടിച്ച് പിണറായി  (46 minutes ago)

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (1 hour ago)

മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപികയും രണ്‍വീറും  (1 hour ago)

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (1 hour ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (2 hours ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (3 hours ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (4 hours ago)

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍  (4 hours ago)

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍  (5 hours ago)

ചാക്കിൽ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; കൊന്നത് ഭാര്യയെയും കുട്ടിയെയുമല്ലെന്ന് പ്രതി; രണ്ട് മാസത്തെ പരിചയത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെകൂടെ ജോലിക്കായി വന്നത്ൽ എന്നാൽ സംഭവിച്  (6 hours ago)

ഇടുക്കിയില്‍ ലഹരിക്കടിമയായ മകനെ പിതാവ് തലയ്ക്കടിച്ചു കൊന്നു  (6 hours ago)

പവര്‍ കട്ടിന്റെ സമയം ജനങ്ങളെ അറിയിക്കാനുള്ള മാന്യത കാണിക്കണമെന്ന് കെ സുരേന്ദ്രന്‍  (6 hours ago)

16 കാരന് അധ്യാപകന്റെ ക്രൂര മര്‍ദ്ദനം  (7 hours ago)

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് മുന്‍ എംപിക്ക് എട്ടുവര്‍ഷം ജയില്‍ ശിക്ഷ  (7 hours ago)

Malayali Vartha Recommends