മോദി ലെവല്‍ വേറെ... കാശ്മീര്‍ പുന:സംഘടനിയിലൂടെ പുതിയ കാശ്മീര്‍ സൃഷ്ടിച്ച് സമാധാനം ഉറപ്പുവരുത്തുന്നതില്‍ വേവലാതിപ്പെട്ട് പാക്കികള്‍ സഹായാഭ്യര്‍ത്ഥനയുമായി ഓടി നടക്കുന്നു; പാകിസ്ഥാന്‍ പത്രങ്ങള്‍ പോലും കാല് മാറിയതോടെ ചൈനയുടെ കാലുപിടിച്ച് വിദേശകാര്യമന്ത്രി ഷാ മഹമൂദ് ഖ്വറേഷി

കാശ്മീരില്‍ സമാധാനം കൈയ്യെത്തും ദൂരത്തായതോടെ പാക്കികളുടെ ഉറക്കം കെടുകയാണ്. എങ്ങനേയും ലോക രാഷ്ടങ്ങളെ കൊണ്ട് ഇടപെടുത്തിക്കാന്‍ പാകിസ്ഥാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പാകിസ്ഥാന് വേണ്ട പിന്തുണ നല്‍കുന്നില്ല. റഷ്യ പോലും ഇന്ത്യയ്ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഈയവസരത്തില്‍ ചൈനയെ എങ്ങനേയും കൂട്ടാന്‍ ശ്രമിക്കുകയാണ് പാകിസ്ഥാന്‍.
കശ്മീര്‍ പുന: സംഘടനാ വിഷയത്തില്‍ ചൈനയുടെ പൂര്‍ണ്ണ പിന്തുണ അവകാശപ്പെട്ടുകൊണ്ടാണ് പാക്കിസ്ഥാന്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതിയില്‍ പാക് അധിനിവേശ കശ്മീര്‍ വിഷയത്തില്‍ ചൈനയുടെ പിന്തുണയുണ്ടെന്ന് ബീജിംഗ് സന്ദര്‍ശിച്ച പാക് വിദേശകാര്യമന്ത്രി ഷാ മഹമൂദ് ഖ്വറേഷി പറഞ്ഞു. വെള്ളിയാഴ്ചയാണ് ഖ്വറേഷി ചൈന സന്ദര്‍ശിച്ചത്.
കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞത് അന്താരാഷ്ട ഉടമ്പടികള്‍ക്ക് വിരുദ്ധമാണെന്ന ഞങ്ങളുടെ നിലപാട് ബോധ്യപ്പെടുത്താനാണ് ഞാന്‍ ചൈന സന്ദര്‍ശിച്ചത്.വിഷയം യുഎന്നില്‍ വയ്ക്കാന്‍ ചൈന സമ്പൂര്‍ണ്ണ പിന്തുണയും അറിയിച്ചിട്ടുണ്ട്, ചൈനാ സന്ദര്‍ശനത്തിന്‍ ശേഷ് തിരിച്ചെത്തിയ പാക് വിദേശകാര്യമന്ത്രി ഖുറേഷി അറിയിച്ചു. ഇതിനായി ന്യൂയോര്‍ക്കിലെ ചൈനയുടെ പ്രതിനിധി അമേരിക്കയിലെ പാക്കിസ്ഥാന്‍ സ്ഥാനപതിമാരുമായി നിരന്തരം ബന്ധപ്പെടാനും തീരുമാനിച്ചിട്ടുണ്ട്,ഖുറേഷി പറഞ്ഞു. യുഎന്‍ സെക്രട്ടറി ജനറലിനെ കാണുന്നതിനായി ഇരുരാജ്യങ്ങളില്‍ നിന്നും പ്രതിനിധികളെ നിശ്ചയിച്ചതായി ഖുറേഷി മാധ്യമങ്ങളോട് പറഞ്ഞു.
ഭാരതത്തിന്റെ നിലപാടിനെതിരെ പാക്കിസ്ഥാന്റെ ആവശ്യങ്ങളോട് ലോകരാഷ്ട്രങ്ങള്‍ പ്രത്യേകിച്ച് അമേരിക്ക,റഷ്യ എന്നിവര്‍ മുഖംതിരിച്ചിരുന്ന പശ്ചാത്തലത്തില്‍ ചൈനയുടെ നീക്കം കരുതലോടെയാണ്. ഭാരത അതിര്‍ത്തിയിലെ സിങ്‌സിയാങ് മേഖലയെ പരാമര്‍ശിച്ച ഭാരതനടപടി ചൈനയെ ചൊടിപ്പിച്ചിരുന്നു. ഇരുരാജ്യങ്ങളും ഭാരതത്തിന്റെ ആഭ്യന്തരപ്രശ്‌നത്തില്‍ ഇടപെടരുതെന്ന് അമിത്ഷാ സഭയിലെ പ്രസംഗത്തില്‍ പരാമര്‍ശിച്ചിരുന്നു.
അതേസമയം കശ്മീരിന്റെ പുന: സംഘടനയിലും 370ാം വകുപ്പ് റദ്ദാക്കിയതിലും റഷ്യന്‍ ഭരണകൂടം സര്‍വ്വവിധ പിന്തുണയുമറിയിച്ചു. ഭാരതം ഭരണഘടനാപരമായ ചട്ടവട്ടങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ടാണ് കാര്യങ്ങള്‍ ചെയ്തിരിക്കുന്നതെന്ന് ബോധ്യപ്പെട്ടതായി റഷ്യ വ്യക്തമാക്കി.
ഇന്ത്യയും പാകിസ്ഥാനും വിഷയങ്ങള്‍ കൂടുതല്‍ വഷളാക്കില്ലെന്നാണ് കരുതുന്നതെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി മാധ്യമങ്ങള്‍ക്ക് നല്‍കിയ മറുപടിയില്‍ പറഞ്ഞു.
ഞങ്ങള്‍ നിലവിലുണ്ടായ സാഹചര്യങ്ങളേയും മാറ്റങ്ങളെയും നന്നായി വിശകലനം ചെയ്തു.ജമ്മുകശ്മീര്‍ വിഷയത്തില്‍ രണ്ടു മേഖലകളാക്കി തിരിച്ച നടപടി ഭാരതത്തിന്റെ ഭരണഘടനയ്ക്കുള്ളില്‍ നിന്നുകൊണ്ടാണെന്നും ബോധ്യപ്പെട്ടു. മേഖലയില്‍ അന്തരീക്ഷം കലുഷിതമാകും വിധം ഇരുരാജ്യങ്ങളും പ്രകോപനപരമായ നടപടികളിലേയ്ക്ക് നീങ്ങില്ല എന്നാണ് കരുതുന്നതെന്ന് റഷ്യന്‍ വിദേശകാര്യമാന്ത്രാലയ വക്താവ് പറഞ്ഞു.
അതേസമയം കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കാശ്മീരിന്റെ പുതിയ ലഫ്റ്റനനന്റ് ഗവര്‍ണര്‍ സ്ഥാനത്തേക്ക് കെ.വിജയ് കുമാര്‍ ഐ.പി.എസിനെ നിയമിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നതായി സൂചനയുണ്ട്. ഐ.പി.എസ് ഓഫീസര്‍മാരായ വിജയ് കുമാറിനെയും ദിനേശ്വര്‍ ശര്‍മ്മയെയുമാണ് കേന്ദ്ര സര്‍ക്കാര്‍ പ്രധാനമായും ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. പ്രത്യേക ഓപ്പറേഷനിലൂടെ ചന്ദനകൊള്ളക്കാരന്‍ വീരപ്പനെ വധിച്ച സംഘത്തെ നയിച്ച് പേരെടുത്ത ഐ.പി.എസ് ഓഫീസറാണ് വിജയ് കുമാര്‍. നക്‌സല്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളും വിജയ് കുമാര്‍ നടത്തിയിട്ടുണ്ട്. ഇങ്ങനെ കാശ്മീരിനെ പുതിയ കാശ്മീരായി നോക്കാന്‍ ശ്രമിക്കുകയാണ് ഇന്ത്യ.
https://www.facebook.com/Malayalivartha

























