Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

കനത്തമഴയില്‍ ദുരന്തഭൂമിയായി മാറിയ കവളപ്പാറയില്‍ നിന്ന് വരുന്നത് ഹൃദയം നുറുങ്ങുന്ന കാഴ്ചകൾ; രക്ഷാപ്രവര്‍ത്തകരെ കാത്ത് നില്‍ക്കാതെ സ്വന്തം വീടിന്റെ അവശിഷ്ടങ്ങള്‍ പൊട്ടിച്ച് മാറ്റി മകളെ തിരയുന്ന അച്ഛൻ നെഞ്ചുപിളർക്കുന്ന കാഴ്ചയായി- സൈന്യം എത്തിയിട്ടും രക്ഷാപ്രവര്‍ത്തനം എങ്ങനെ തുടങ്ങണമെന്ന് പോലും അറിയാന്‍ കഴിയാത്ത ദുരവസ്ഥയിൽ കവളപ്പാറ

11 AUGUST 2019 11:23 AM IST
മലയാളി വാര്‍ത്ത

കനത്തമഴയില്‍ ദുരന്തഭൂമിയായി മാറിയ കവളപ്പാറയില്‍ നിന്ന് വരുന്നത് ഹൃദയം നുറുങ്ങുന്ന കാഴ്ചകളാണ്. 54 പേരാണ് ഇപ്പോഴും അവിടെ മണ്ണിനടിയിലുള്ളതെന്നാണ് കണക്ക് അതില്‍ 20 പേര്‍ കുട്ടികളാണ്. ദുരന്തം നടന്ന് മൂന്ന് ദിവസം കഴിയുമ്പോള്‍ കണ്ടെത്തിയത് 9 മൃതദേഹങ്ങള്‍ മാത്രമാണ്. രക്ഷാപ്രവര്‍ത്തകരെ കാത്ത് നില്‍ക്കാതെ സ്വന്തം വീടിന്റെ അവശിഷ്ടങ്ങള്‍ പൊട്ടിച്ച് മാറ്റി തിരച്ചില്‍ നടത്തുകയാണ് ചിലര്‍. കവളപ്പാറ സ്വദേശി വിക്ടര്‍ ഇന്നലെ രാത്രി മുഴുവന്‍ തന്റെ വീടിന്റെ അവശിഷ്ടങ്ങള്‍ മുറിച്ച് മാറ്റി തന്റെ മകളെ തിരയുകയായിരുന്നു. രാവിലെ രക്ഷാപ്രവര്‍ത്തനം പുനരാരംഭിക്കാന്‍ എത്തിയ നാട്ടുകാര്‍ കാണുന്നത് കോണ്‍ക്രീറ്റ് പൊട്ടിക്കുന്ന വിക്ടറിനെയാണ്. ദുരന്തം നടക്കുമ്പോള്‍ വിക്ടര്‍ വീടിന് പുറത്തായിരുന്നു. വഴികളെല്ലാം തടസപ്പെട്ടിരുന്നതിനാല്‍ വീട്ടിലെത്താന്‍ വൈകിയ വിക്ടര്‍ തിരിച്ചെത്തുമ്പോഴേക്ക് ദുരന്തം സംഭവിച്ചു കഴിഞ്ഞിരുന്നു.

ദുരന്തഭൂമിയുടെ അങ്ങേയറ്റത്താണ് വിക്ടറിന്റെ വീടുണ്ടായിരുന്നത്. ഉരുള്‍പൊട്ടി മുത്തപ്പന്‍ മല ഒലിച്ചിറങ്ങി ആദ്യമെത്തിയത് വിക്ടറിന്റെ വീട്ടിലേക്കാണ്. സ്ഥലത്ത് ആദ്യമെത്തിയവര്‍ വിക്ടറിന്റെ അനിയന്റെ കുഞ്ഞിനെ പുറത്തെടുത്തിരുന്നു. ഒരു കോണ്‍ക്രീറ്റ് സ്ലാബിനടിയില്‍ വികട്‌റിന്റെ അനിയന്റെ കുട്ടിയും വിക്ടറിന്റെ മകളും കെട്ടിപിടിച്ചു കിടക്കുകയായിരുന്നുവെന്നാണ് അവര്‍ പറയുന്നത്. ഒരാളെ പുറത്തെടുത്തപ്പോഴേക്കും വീണ്ടും മണ്ണിടിഞ്ഞ് വന്നതോടെ കോണ്‍ക്രീറ്റ് സ്ലാബ് അമര്‍ന്നു പോയി. വിക്ടറിന്റെ മകള്‍ അതിനകത്തായി. വഴികളെല്ലാം തടസപ്പെട്ടിരുന്നതിനാല്‍ വീട്ടിലെത്താന്‍ വൈകിയ വിക്ടര്‍ തിരിച്ചെത്തുമ്പോഴേക്ക് ദുരന്തം സംഭവിച്ചു കഴിഞ്ഞിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ ജോലി തുടങ്ങുന്നത് കാത്ത് നില്‍ക്കാന്‍ വിക്ടറെന്ന അച്ഛന് കഴിയുന്നില്ല. കനത്ത മഴയും മണ്ണിടിച്ചില്‍ മുന്നറിയിപ്പുമെല്ലാം അവഗണിച്ച് സ്വന്തം നിലയ്ക്ക് കോണ്‍ക്രീറ്റ് പൊട്ടിച്ച് കുട്ടിയെ പുറത്തെത്തിക്കാനുള്ള ശ്രമത്തിലാണ് വിക്ടര്‍.

കാണാതായവരെ എല്ലാം കണ്ടെത്തും വരെ രക്ഷാ പ്രവര്‍ത്തനം തുടരണമെന്നാണ് നാട്ടുകാരുടെ ഇപ്പോഴത്തെ ആവശ്യം. സൈന്യം ഇറങ്ങിയെങ്കിലും അത്രമേല്‍ ഇല്ലാതായിപ്പോയ ഒരിടത്തു നിന്ന് എങ്ങനെ രക്ഷാപ്രവര്‍ത്തനം തുടങ്ങണമെന്നുപോലും അറിയാന്‍ കഴിയാത്ത ദുരവസ്ഥയാണ് ഇപ്പോഴും കവളപ്പാറയില്‍ . മദ്രാസ് റെജിമെന്റിന്റെ 30 അംഗ ടീം കവളപ്പാറയില്‍ തെരച്ചിലിന് എത്തിയിട്ടുണ്ട്. ഇവര്‍ പ്രഥാമിക തെരച്ചില്‍ പൂര്‍ത്തിയാക്കി കൂടുതല്‍ നടപടികളിലേക്ക് കടന്നെന്നാണ് വിവരം. പ്രദേശവാസികളില്‍ ചിലര്‍ അവരുടെ ബന്ധുക്കളെ തേടി ഇടിഞ്ഞ കുന്നിന്റെ പലഭാഗങ്ങളിലായി തെരച്ചില്‍ നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടെ തെരച്ചിലിനിടെ വീണ്ടും ഉരുള്‍പൊട്ടലുകള്‍ ഉണ്ടായത് ആശങ്ക സൃഷ്ടിച്ചിരുന്നു. കൂടുതല്‍ തെരച്ചിലിന് ഇത് വിഘാതമാവുകയും ചെയ്തിരുന്നു.

ശക്തമായ മഴയും മണ്ണിടിച്ചിലും ഇന്നലെ രാവിലെ കവളപ്പാറയിലെ രക്ഷാപ്രവര്‍ത്തനം തടസ്സപ്പെടുത്തിയിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനിടെ വീണ്ടും ഉരുള്‍പൊട്ടിയത് ഭീതി പടര്‍ത്തിയെങ്കിലും ആര്‍ക്കും അപായമില്ലാതിരുന്നത് ആശ്വാസമായി. ഇതിനെ തുടര്‍ന്ന് ഇന്നലെ വൈകീട്ടോടെ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെക്കുകയായിരുന്നു. ഇന്ന് മലപ്പുറം, നിലമ്ബൂര്‍ ഭാഗത്ത് രാവിലെ മഴക്ക് ശമനമുണ്ടാകുമെന്ന കാലാവസ്ഥ റിപ്പോര്‍ട്ടുകള്‍ ഉള്ളതിനാല്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീണയ്ക്ക് ലഭിച്ചത് സേവനത്തിന് നല്‍കിയ പ്രതിഫലം, പണം ലഭിക്കുമ്പോള്‍ റിയാസ് ഭര്‍ത്താവല്ലെന്ന് ആഞ്ഞടിച്ച് പിണറായി  (35 minutes ago)

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (49 minutes ago)

മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപികയും രണ്‍വീറും  (56 minutes ago)

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (1 hour ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (2 hours ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (3 hours ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (4 hours ago)

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍  (4 hours ago)

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍  (4 hours ago)

ചാക്കിൽ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; കൊന്നത് ഭാര്യയെയും കുട്ടിയെയുമല്ലെന്ന് പ്രതി; രണ്ട് മാസത്തെ പരിചയത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെകൂടെ ജോലിക്കായി വന്നത്ൽ എന്നാൽ സംഭവിച്  (6 hours ago)

ഇടുക്കിയില്‍ ലഹരിക്കടിമയായ മകനെ പിതാവ് തലയ്ക്കടിച്ചു കൊന്നു  (6 hours ago)

പവര്‍ കട്ടിന്റെ സമയം ജനങ്ങളെ അറിയിക്കാനുള്ള മാന്യത കാണിക്കണമെന്ന് കെ സുരേന്ദ്രന്‍  (6 hours ago)

16 കാരന് അധ്യാപകന്റെ ക്രൂര മര്‍ദ്ദനം  (6 hours ago)

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് മുന്‍ എംപിക്ക് എട്ടുവര്‍ഷം ജയില്‍ ശിക്ഷ  (7 hours ago)

സംസ്ഥാനത്ത് അറിയിപ്പില്ലാത്ത പവർ കട്ട്;  (8 hours ago)

Malayali Vartha Recommends