Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

സോണിയാജീ വാജീ... ആര്‍ക്കും പ്രതീക്ഷകള്‍ക്കിട നല്‍കാതെ കോണ്‍ഗ്രസിനെ കുടുംബത്തോടൊപ്പം ചേര്‍ത്തുനിര്‍ത്തി സോണിയ ഗാന്ധി; ഗാന്ധി കുടുംബത്തിന് പുറത്തു നിന്നും ഒരാളെ നിര്‍ത്താനായി രാജിവച്ച രാഹുല്‍ ഗാന്ധിയെ സോണിയാ ഗാന്ധി സേഫാക്കി; രാഹുല്‍ ക്ഷുഭിതനായി ഇറങ്ങിപ്പായതായി റിപ്പോര്‍ട്ട്

11 AUGUST 2019 02:20 PM IST
മലയാളി വാര്‍ത്ത

യുവ തുര്‍ക്കികളെ രംഗത്തിറക്കി കോണ്‍ഗ്രസിന് പുതിയ മുഖം നല്‍കുമെന്ന് പറഞ്ഞാണ് തെരഞ്ഞെടുപ്പ് പരാജയം കണക്കിലെടുത്ത് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ പദവി രാജി വച്ചത്. അതേസമയം ഊര്‍ജസ്വലനായ പല നേതാക്കളേയും ഈ പദവിയിലെത്തിക്കാന്‍ ശ്രമവും നടന്നു. എന്നാല്‍ എല്ലാ ശ്രമങ്ങള്‍ക്കും വിരാമമിട്ടുകൊണ്ട് മോനില്‍ നിന്നും അമ്മ ഈ പദവി ഏറ്റെടുത്തിരിക്കുകയാണ്. കാരണം മറ്റാര്‍ക്കെങ്കിലും അധ്യക്ഷ പദവി നല്‍കിയാല്‍ അവര്‍ മികച്ച പ്രവര്‍ത്തനം നടത്തിയാല്‍ രാഹുല്‍ ഗാന്ധിയുടെ തിരിച്ച് വരവ് അസാധ്യമായിരിക്കും. അങ്ങനെ മോനെ സേഫാക്കാനാണ് സോണിയ സ്വയം നേതൃപദവി ഏറ്റെടുത്തത്. 

അങ്ങനെ സോണിയ ഗാന്ധി കോണ്‍ഗ്രസിന്റെ ഇടക്കാല പ്രസിഡന്റായിരിക്കുകയാണ്. കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ തുടരാന്‍ താത്പര്യമില്ലെന്ന് രാഹുല്‍ഗാന്ധി ആറിയിച്ചതോടെയാണ് സോണിയ ഗാന്ധിക്ക് വീണ്ടും നറുക്ക് വീണത്. ഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലാണ് ഈ തീരുമാനം. ഒടുവില്‍ രാഹുലിന്റെ രാജി പ്രവര്‍ത്തക സമിതി അംഗീകരിച്ചു.

പ്രവര്‍ത്തക സമിതിയിലെ പൊതുവികാരം തള്ളിയാണ് രാഹുല്‍ രാജി നിലപാട് ആവര്‍ത്തിച്ചത്. തുടര്‍ന്ന് അഞ്ച് മേഖലകള്‍ തിരിച്ച് ചര്‍ച്ചകള്‍ നടന്നു. എന്നാല്‍ വിശാല ചര്‍ച്ചയില്‍ നിന്നും സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും വിട്ടുനിന്നു. ചര്‍ച്ചകളുടെ ഭാഗമാകാന്‍ നെഹ്രു കുടുംബത്തില്‍ നിന്നും ആകെ പങ്കെടുത്തത് ഉത്തര്‍പ്രദേശ് ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി മാത്രമായിരുന്നു.

അതേസമയം അധ്യക്ഷനെ കണ്ടെത്താന്‍ വൈകിയതോടെ രാഹുല്‍ അതൃപ്തി പ്രകടിപ്പിച്ച് ക്ഷുഭിതനായി യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയതായും വിവരങ്ങളുണ്ട്. പ്രവര്‍ത്തക സമിതി യോഗത്തിനുശേഷം സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലാണ് തീരുമാനങ്ങള്‍ വിശദീകരിച്ചത്.

അതേസമയം സോണിയ ഗാന്ധിയെ കോണ്‍ഗ്രസിന്റെ ഇടക്കാല അധ്യക്ഷയായി തെരഞ്ഞെടുത്തില്‍ സന്തോഷം പങ്കുവെച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. വളരെയേറെ ആഹഌദിക്കുന്ന നിമിഷമെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. ഇന്ത്യയിലെ കോണ്‍ഗ്രസിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിക്കാന്‍ ഈ തീരുമാനത്തിലൂടെ കഴിഞ്ഞു. 

കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത് സോണിയ ഗാന്ധിയുടെ പേരുവന്നതോടെ പുതിയ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാനുള്ള കരുത്ത് ഇന്ത്യയിലെ പ്രവര്‍ത്തകര്‍ക്ക് ലഭിച്ചിരിക്കുകയാണ്. ഇന്ത്യയിലെ രാഷ്ട്രീയ ചരിത്രത്തില്‍ നെഹ്‌റു കുടുംബത്തിന്റെ ത്യാഗത്തിന് വലിയ വിലയുണ്ട്. സോണിയ ഗാന്ധി പ്രസിഡന്റ് ആവുന്നത് കോണ്‍ഗ്രസിനെ കൂടുതല്‍ ശക്തിപ്പെടുത്തുക മാത്രമേ ചെയ്യുകയുള്ളുവെന്നും ചെന്നിത്തല പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷപദവി ഒഴിയുകയാണെന്നു രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിട്ട് 2 മാസം പിന്നിട്ടിട്ടും പുതിയ അധ്യക്ഷനെ കണ്ടെത്താതെ വന്നതോടെ ശശി തരൂര്‍ രംഗത്തെത്തിയിരുന്നു. നേതൃത്വത്തെക്കുറിച്ചുള്ള അവ്യക്തത കോണ്‍ഗ്രസിന് ക്ഷതമേല്‍പിക്കുന്നുണ്ടെന്നാണ് തരൂര്‍ പറഞ്ഞത്. യുവനേതാവിനെ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് അഭിപ്രായപ്പെട്ട തരൂര്‍ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കാന്‍ മുന്നോട്ടു വരുമെന്ന പ്രതീക്ഷയും പ്രകടിപ്പിച്ചു. ഇതിനെതിരെ കോണ്‍ഗ്രസില്‍ നിന്നും വലിയ വിമര്‍ശനവും ഉണ്ടായത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (4 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (4 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (5 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (5 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (7 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (7 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (7 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (7 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (7 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (8 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (8 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (9 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (9 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (9 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (9 hours ago)

Malayali Vartha Recommends