പമ്പയും അച്ചന്‍കോവിലാറും കരകവിഞ്ഞതോടെ ചെങ്ങന്നൂരിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറാൻ തുടങ്ങി; നദീതീരത്ത് താമസിക്കുന്നവര്‍ എത്രയും പെട്ടെന്ന് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറണമെന്ന് നിർദ്ദേശം നൽകി അധികൃതര്‍

ചെങ്ങന്നൂരിലെ താഴ്ന്ന പ്രദേശങ്ങൾ പമ്പയും അച്ചന്‍കോവിലാറും കരകവിഞ്ഞതോടെ വെള്ളം കയറാൻ തുടങ്ങി. കഴിഞ്ഞ പ്രളയം ദുരിതം വിതച്ച പാണ്ടനാട്, തിരുവന്‍വണ്ടൂര്‍, ബുധനൂര്‍ തുടങ്ങിയ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളം കയറിയ സ്ഥിതിയാണ്. പമ്പ, അച്ചന്‍കോവില്‍ നദികളുടെ തീരത്ത് താമസിക്കുന്നവര്‍ എത്രയും പെട്ടെന്ന് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ചെങ്ങന്നൂര്‍ നിയോജക മണ്ഡലത്തില്‍ മാത്രം 24 ദുരിതാശ്വാസ ക്യാമ്പുകളാണ് ആരംഭിച്ചിരിക്കുന്നത്. ഒഴിഞ്ഞുപോകാന്‍ നിര്‍ദേശം നല്‍കിയിട്ടും പ്രളയബാധിതമേഖലകളില്‍ നിന്ന് മാറാന്‍ തയാറാകാത്തവരെ ബലംപ്രയോഗിച്ച് ഒഴിപ്പിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. രാത്രിയില്‍ വെള്ളം കൂടുതല്‍ ഒഴുകിയെത്തിയാല്‍ യുദ്ധകലാടിസ്ഥാനത്തില്‍ ആളുകളെ ഒഴിപ്പിക്കാനാണ് നിര്‍ദേശം.
രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി വാഹനങ്ങളും ബോട്ടുകളും ക്രമീകരിച്ചിട്ടുണ്ടെന്ന് സജി ചെറിയാന്‍ എംഎല്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി എന്‍ഡിആര്‍എഫ്, ഐടിബിപി സേനാംഗങ്ങള്‍ ചെങ്ങന്നൂരില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.
https://www.facebook.com/Malayalivartha

























