Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

എല്ലാം ശരിയായിരുന്നോ? കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ ശേഷം മികച്ച വികസനം വാഗ്ദാനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന കാശ്മീരി ജനങ്ങളുടെ പിന്തുണ; കേന്ദ്ര സര്‍ക്കാര്‍ നടപടി കാശ്മീരി പെണ്‍കുട്ടികളും അംഗീകരിക്കുന്നുവെന്ന് കാശ്മീരി പെണ്‍കുട്ടികള്‍

11 AUGUST 2019 02:16 PM IST
മലയാളി വാര്‍ത്ത

കാശ്മീരിന് പ്രത്യേക പദവി റദ്ദാക്കിയ സംഭവത്തില്‍ നല്ല പ്രതികരണമാണ് വന്ന് കൊണ്ടിരിക്കുന്നത്. പണ്ട് നാട്ടുരാജാവ് ഉണ്ടാക്കിയ ഉടമ്പടി ഇപ്പോഴും തുടരുന്നതാണ് കാശ്മീരിന്റെ വികസനത്തിന് തടസമെന്ന് കാശ്മീരി ജനതയും മനസിലാക്കുകയാണ്. ഇതിനോടൊപ്പം കേന്ദ്രത്തിന്റെ മികച്ച പാക്കേജുകളുടെ ഉറപ്പും കാശ്മീരിന് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.

അതിനിടെ കേന്ദ്ര സര്‍ക്കാര്‍ നടപടി കാശ്മീരി പെണ്‍കുട്ടികളും അംഗീകരിക്കുന്നുവെന്ന അവകാശവാദവുമായി ബിജെപി ജനറല്‍ സെക്രട്ടറി രാം മാധവ് രംഗത്തെത്തിയിരിക്കുകയാണ്. നടപടിയെ പിന്തുണച്ച് കൊണ്ട് പെണ്‍കുട്ടി പറയുന്ന വീഡിയോ പങ്കുവെച്ച് കൊണ്ടായിരുന്നു രാം മാധവിന്റെ ട്വീറ്റ്.

മോഡി സര്‍ക്കാരിന്റെ ഈ തീരുമാനം വളരെ നല്ലതാണെന്നും പെണ്‍കുട്ടി വീഡിയോയില്‍ പറയുന്നുണ്ട്. വീഡിയോ വളരെ പെട്ടെന്ന് തന്നെ ട്വിറ്ററിലൂടെ പ്രചരിക്കുകയും ചെയ്തു. തലയില്‍ ഷോള്‍ ഇട്ട് 'അസ് ലാമു അലൈക്കും' എന്ന് പറഞ്ഞുകൊണ്ടാണ് യുവതി വീഡിയോയില്‍ സംസാരം ആരംഭിച്ചത്. മോഡി സര്‍ക്കാറിന്റെ ഈ തീരുമാനം കൊണ്ട് കാശ്മീരിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ആകുമെന്നും പെണ്‍കുട്ടി വീഡിയോയില്‍ പറയുന്നു.

അതുപോലെ തന്നെ നല്ല വിദ്യാഭ്യാസ കേന്ദ്രങ്ങളും ജോലി സാധ്യതകളും ഇതിലൂടെ കാശ്മീരില്‍ ഉണ്ടാകുമെന്നും പെണ്‍കുട്ടി പറയുന്നുണ്ട്. എന്നാല്‍ വീഡിയോ വ്യാജമെന്ന് പറഞ്ഞ് സോഷ്യല്‍മീഡിയയും രംഗത്തെത്തി. ഈ പെണ്‍കുട്ടി കാശ്മീരി മുസ്ലിം യുവതി അല്ലെന്നും വ്യാജയാണെന്നുമാണ് പലരും അഭിപ്രായപ്പെടുന്നത്. സുഹാനി യാന മിര്‍ച്ചന്ദാന എന്നാണ് പെണ്‍കുട്ടിയുടെ പേര് എന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കാശ്മീരിലെ സോനാമര്‍ഗ് സ്വദേശിയാണെന്നും ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

അതേസമയം ജമ്മു കശ്മീരില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയോടെ ഫോണ്‍ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഭാഗികമായി പുനഃസ്ഥാപിച്ചു. വെള്ളിയാഴ്ച പ്രാര്‍ഥനയില്‍ പങ്കെടുക്കേണ്ടതിനാല്‍ പൊതുജനങ്ങളുടെ സഞ്ചാരത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണത്തിലും ഇളവു വരുത്തിയിട്ടുണ്ട്.

ജമ്മു കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് അഞ്ചുദിവസം മുമ്ബാണ്‌നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നത്.

ആയിരക്കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ജമ്മു കശ്മീരില്‍ നിയോഗിച്ചിട്ടുള്ളത്. വീടിന്റെ പരിസരപ്രദേശങ്ങളില്‍ ആളുകള്‍ക്ക് പ്രാര്‍ഥന നടത്താവുന്നതാണെന്നും അതിനു വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്നും സംസ്ഥാന പോലീസ് മേധാവി ദില്‍ബാഗ് സിങ്പറഞ്ഞു.

ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക് വ്യാഴാഴ്ച സംസ്ഥാനത്തെ നിലവിലെ സാഹചര്യം വിലയിരുത്തിയിരുന്നു. വെള്ളിയാഴ്ച പ്രാര്‍ഥനകള്‍ക്കും അടുത്തയാഴ്ചത്തെ ഈദ് ആഘോഷങ്ങള്‍ക്കും വേണ്ടി നിയന്ത്രണങ്ങളില്‍ ഇളവു വരുത്തുമെന്നും അറിയിച്ചിരുന്നു.

ജമ്മു കശ്മീരിലെ അഞ്ച് ജില്ലകളിലെ നിരോധനാജ്ഞ ശനിയാഴ്ച പിന്‍വലിച്ചു. പ്രത്യേകപദവി റദ്ദാക്കിയ തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് നിരോധനാജ്ഞയും നിശാനിയമവുമുള്‍പ്പെടെ വിവിധ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുകയായിരുന്നു.

കത്വ, സാംബ, ഉദംപുര്‍ ജില്ലകളിലെ അവസ്ഥ സാധാരണഗതിയില്‍ ആയതിനാലാണ് നിരോധാജ്ഞ പിന്‍വലിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. നിരോധനാജ്ഞ നീക്കിയ അഞ്ച് ജില്ലകളിലും സ്‌കൂളുകളും കോളേജുകളും തുറന്നു. ഇവിടത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ശനിയാഴ്ച കൂടുതല്‍ പേര്‍ ജോലിക്ക് എത്തിയിരുന്നു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (4 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (4 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (5 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (5 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (7 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (7 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (7 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (7 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (7 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (8 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (8 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (9 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (9 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (9 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (9 hours ago)

Malayali Vartha Recommends