കണ്ണൂരില്‍ അഗ്‌നിശമനസേന പോലും പിന്മാറിയ ദൗത്യമേറ്റെടുത്ത് രക്ഷയുടെ കൈ നീട്ടി വീണ്ടും മത്സ്യത്തൊഴിലാളികള്‍; ദിവസങ്ങളായി ഭക്ഷണം പോലുമില്ലാതെ കെട്ടിടത്തില്‍ കുടുങ്ങി കിടന്ന അന്യ സംസ്ഥാന തൊഴിലാളികളെ രക്ഷപ്പെടുത്തി

വീണ്ടുമൊരു മഴക്കെടുതിയെ കേരളം അഭിമുഖീകരിക്കുമ്പോള്‍ വീണ്ടും രക്ഷകരായി മത്സ്യത്തൊഴിലാളികള്‍ എത്തി. അഗ്‌നിശമനസേന പോലും പിന്മാറിയ ദൗത്യമാണ് കണ്ണൂരില്‍ കേരളത്തിന്റെ സൈന്യം ഏറ്റെടുത്ത് വിജയിപ്പിച്ചത്. കണ്ണൂരിലെ ശ്രീകണ്ഠാപുരത്തായിരുന്നു സംഭവം. മൂന്ന് ദിവസമായി ഭക്ഷണം പോലുമില്ലാതെ കെട്ടിടത്തില്‍ കുടുങ്ങി കിടന്ന അന്യ സംസ്ഥാന തൊഴിലാളികളെയാണ് മത്സ്യത്തൊഴിലാളികള്‍ എത്തി രക്ഷിച്ചത്. ശക്തമായ ഒഴുക്ക് കാരണം കഴിഞ്ഞ ദിവസങ്ങളില്‍ ഫയര്‍ഫോഴ്‌സ് ഉപേക്ഷിച്ച ദൗത്യമായിരുന്നു ഇത്.
കഴിഞ്ഞ വര്‍ഷത്തെ പ്രളയക്കെടുതിയിലെ രക്ഷാപ്രവത്തനങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ വഹിച്ച പങ്ക് പകരം വെക്കാനാവാത്തതായിരുന്നു. അവസരോചിതമായ ഇടപെടല്‍ കൊണ്ട് എണ്ണമറ്റ ജീവനുകളാണ് അവര്‍ രക്ഷിച്ചെടുത്തത്.
https://www.facebook.com/Malayalivartha

























