Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

പ്രത്യേക അടയാളങ്ങളോടെ ആരും ക്യാമ്പിലെത്തേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; പ്രളയത്തിൽ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാനായി പൊതുജനങ്ങള്‍ കാണിക്കുന്ന സന്നദ്ധത ഏറെ അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും മന്ത്രി

11 AUGUST 2019 02:37 PM IST
മലയാളി വാര്‍ത്ത

കേരളം നേരിടുന്ന പ്രളയത്തിൽ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാനായി പൊതുജനങ്ങള്‍ കാണിക്കുന്ന സന്നദ്ധത ഏറെ അഭിനന്ദനം അര്‍ഹിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ സഹായിക്കാൻ താൽപര്യമുള്ള ചിലർ പ്രത്യേക അടയാളങ്ങളോടെ എത്തുന്നുണ്ട്. അങ്ങനെ ക്യാമ്പിനുള്ളിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. എല്ലാ ക്യാമ്പുകളിലേക്കും ആവശ്യത്തിനുള്ള സാധനങ്ങൾ നൽകാന്‍ ജനം തയ്യാറാവകണം. അനാവശ്യ സാധനങ്ങൾ എത്തിക്കുന്നത് ഒഴിവാക്കണം. സാധനങ്ങൾ ശേഖരിക്കുന്നവർ ജില്ലാ കളക്ടർമാരുമായി ബന്ധപ്പെടണം. ക്യാമ്പിനുള്ളിൽ പോയി ആരെയും കാണരുത്, ചുമതലപ്പെടുത്തിയവർ മാത്രമാകണം ക്യാമ്പിൽ പ്രവേശിക്കേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ദുരുതാശ്വാസ നിധിയെപ്പറ്റിയുള്ള വ്യാജപ്രചരണത്തിനെതിരെയും വാർത്താസമ്മേളനത്തിൽ അദ്ദേഹം പ്രതികരിച്ചു. ദുരിതാശ്വാസ നിധിയിലെ പണം ഉപയോഗിക്കുന്നത് ദുരിതാശ്വാസത്തിന് വേണ്ടി മാത്രമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ' മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നമുക്ക് ഭീമമായ തുകയാണ് ലഭിച്ചത്. അതില്‍ അസൂയയുള്ളവരും കാണുമായിരിക്കും. ദുരിതാശ്വാസ നിധിക്കെതിരായ വ്യാജ പ്രചരണങ്ങള്‍ നാടിനോട് ചെയ്യുന്ന ഹീനപ്രവര്‍ത്തിയാണ് വ്യാജപ്രചാരണങ്ങള്‍ തടയാന്‍ കൂട്ടായ ശ്രമം വേണം'.-മുഖ്യമന്ത്രി പറഞ്ഞു.

മഴ കുറഞ്ഞിട്ടുണ്ട്. ആശ്വാസം തോന്നുന്നു. കാലവർഷം നേരിടുന്നതിനു ജനങ്ങളാകെ രംഗത്തിറങ്ങിയിട്ടുണ്ട്. കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിൽ റെഡ് അലർട്ട് നിലവിലുണ്ട്. ഇതു ഗൗരവമായി തന്നെ എടുക്കണം. ഒന്നു രണ്ട് ദിവസം കൂടി ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നാണു പ്രവചനം. ഈ ദിവസങ്ങളിൽകൂടി നല്ല ജാഗ്രത പുലർത്തേണ്ടതുണ്ട്. മലയോര മേഖലകളിലാണു പ്രധാന ദുരന്തങ്ങള്‍ ഉണ്ടായത്. ഞായറാഴ്ച രാവിലെ 9 മണി വരെ 60 മരണങ്ങൾ സ്ഥിരീകരിച്ചു. 1551 ദുരിതാശ്വാസ ക്യാംപുകളിലായി 65548 കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഷോളയാര്‍ ഡാം തുറന്നാല്‍ ചാലക്കുടി പുഴയോരത്ത് ജാഗ്രത വേണം.

മണ്ണിനടിയിൽ‌പെട്ടവരെ പുറത്തെടുക്കുന്നതിനു മഴ തടസ്സമാകുന്നു. മേപ്പാടിയിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. മലപ്പുറം, വയനാട് ജില്ലകളിലെ രക്ഷാപ്രവർത്തനത്തിനു വ്യോമസേനയും പങ്കെടുക്കുന്നു. ബാണാസുരസാഗർ തുറന്നതോടെ ശ്രദ്ധേയമായ മറ്റൊരു ഇടപെടൽ നടത്താനായി. 1 ദിവസം കൊണ്ട് നദിക്കരയിലെ 11,000ൽ പരം ആളുകളെ മാറ്റിപ്പാർപ്പിച്ചു. വയനാട്ടിൽ ഇന്നത്തെ കാലാവസ്ഥ ആശ്വാസകരമാണ്. മലയോരങ്ങളിൽ ശക്തമായ മഴ തുടരാനാണു സാധ്യത. സാധനങ്ങൾ സമാഹരിച്ച് ഏതെങ്കിലും ക്യാംപിൽ എത്തിക്കുന്നതിനു പകരം ജില്ലകളിലെ കലക്ടിങ് സെന്ററുകളിൽ എത്തിച്ചാൽ മതി. വിഷമമനുഭവിക്കുന്ന ആളുകളെ സഹായിക്കാൻ സാധാരണ ജനങ്ങളും സംഘടനകളും കാണിക്കുന്ന താൽപര്യം അഭിനന്ദനാർഹമാണ്. ഇത് ആവശ്യത്തിന് അനുസരിച്ച് ഉപയോഗിക്കാൻ സാധിക്കണം. ക്യാംപിൽ ആളുകളെ കാണാൻ പോകുന്നവർ ചിട്ട പാലിക്കണം. ക്യാംപിന് അകത്തു പ്രവേശിച്ചു മറ്റുള്ളവര്‍ കാണരുത്. പ്രത്യേക ചുമതലയില്ലാത്ത ആരും ക്യാംപിനകത്തേക്കു പ്രവേശിക്കേണ്ടതില്ല– മുഖ്യമന്ത്രി വ്യക്തമാക്കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (4 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (4 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (5 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (5 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (7 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (7 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (7 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (7 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (7 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (8 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (8 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (9 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (9 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (9 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (9 hours ago)

Malayali Vartha Recommends