തേക്കടിയിലെ ഹോംസ്‌റ്റേയില്‍ ഫാനിൽ കെട്ടിത്തൂങ്ങി മരിച്ച നിലയിൽ രണ്ട് സ്ത്രീകളുടെയും, കട്ടിലിൽ കിടക്കുന്ന നിലയിൽ പുരുഷന്റെയും മൃതദേഹവും കണ്ടെത്തി

സ്വകാര്യ ഹോംസ്‌റ്റേയില്‍ മൂന്നു പേരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശിയായ പ്രമോദ് പ്രകാശനും (40) തമിഴ്‌നാട് കാഞ്ചീപുരം സ്വദേശിനിയായ ജീവ അശോകും (39) പ്രായം ചെന്ന മറ്റൊരു സ്ത്രീയുമാണ് തേക്കടിയിലെ സ്വകാര്യ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് പേരുടെ മൃതശരീരം ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയിലും ഒരാളുടെ മൃതദേഹം കട്ടില്‍ കിടക്കുന്ന രീതിയിലുമാണ് കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
രണ്ട് മാസമായി ഇവര്‍ ഇവിടെ താമസിക്കുകയായിരുന്നു. തമിഴ്‌നാട്ടില്‍ വസ്തു സംബന്ധമായ കാര്യങ്ങളാക്കാണ് താമസമാക്കിയത്. ഇവിടെ വീടെടുത്ത് താമസിക്കാന്‍ പദ്ധതിയിട്ടിരുന്നതെന്നാണ് ഹോട്ടല്‍ അധികൃതരോട് ഇവര്‍ പറഞ്ഞിരുന്നത്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ച് പോസ്റ്റുമോര്‍ട്ടം നടത്തും, എന്നാല്‍ എന്താണ് മരണത്തിന് കാരണം എന്ന് വ്യക്തമല്ല.
https://www.facebook.com/Malayalivartha

























