Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

കഴിഞ്ഞ പ്രളയത്തിന്റെ ഓര്‍മ ഇപ്പോഴും മാഞ്ഞിട്ടില്ലാ... ഭാര്യയെയും മകനെയും മകളെയും കൂട്ടി വീടുവിട്ടിറങ്ങി ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം ഐഎം വിജയൻ

11 AUGUST 2019 04:10 PM IST
മലയാളി വാര്‍ത്ത

കേരളത്തിൽ ദുരിതപെയ്ത്ത് ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. ഇത്രയും കാലം സ്വന്തമാക്കിയതെല്ലാം പ്രളയത്തിന് വിട്ടുകൊടുത്താണ് മിക്കവരും അവനവന്റെ വീട്ടില്‍ നിന്നും ഇറങ്ങുന്നത്. ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം ഐഎം വിജയനും സ്വന്തം വീട് വിട്ട് ഇറങ്ങേണ്ടി വന്നു. കഴിഞ്ഞ പ്രളയത്തിന്റെ ഓര്‍മ ഇപ്പോഴും മാഞ്ഞിട്ടില്ലാത്തതിനാല്‍ ഭാര്യയെയും മകനെയും മകളെയും കൂട്ടി അത്യാവശ്യം സാധനങ്ങള്‍ കയ്യിലെടുത്ത് അപ്പോള്‍ തന്നെ വീടു പൂട്ടിയിറങ്ങിയെന്ന് അദ്ദേഹം പറയുന്നു.

ഐഎം വിജയന്റെ വാക്കുകളിലേക്ക് ;-

വെള്ളിയാഴ്ച അവധിയിലായിരുന്നതു കൊണ്ട് ഞാന്‍ ചേറൂരിലെ വീട്ടില്‍ തന്നെ ഉണ്ടായിരുന്നു. മഴ നിന്നുപെയ്തുകൊണ്ടിരിക്കെ ഉച്ചയോടെയാണു വീട്ടിനുള്ളിലേക്കും വെള്ളം കയറിവന്നത്. കഴിഞ്ഞ പ്രളയത്തിന്റെ ഓര്‍മ ഇപ്പോഴും മാഞ്ഞിട്ടില്ലാത്തതിനാല്‍ ഭാര്യയെയും മകനെയും മകളെയും കൂട്ടി അത്യാവശ്യം സാധനങ്ങള്‍ കയ്യിലെടുത്ത് അപ്പോള്‍ തന്നെ വീടു പൂട്ടിയിറങ്ങി. കഴിഞ്ഞവര്‍ഷം വീടിന്റെ മുക്കാല്‍ ഭാഗത്തോളം വെള്ളം പൊങ്ങിയിരുന്നു. അന്നും വെള്ളം പൊങ്ങിത്തുടങ്ങിയപ്പോള്‍ തന്നെ പൊലീസ് ക്വാര്‍ട്ടേഴ്‌സിലേക്കു താമസം മാറ്റിയിരുന്നു.

തിരിച്ചെത്തിയപ്പോള്‍ വീട്ടിനുള്ളിലൊരു മുട്ടന്‍ പാമ്പ് . പാമ്പുപിടുത്തക്കാരനെ വരുത്തിയാണ് അതിനെ പിടിച്ചത്. ചെളിയും മാലിന്യങ്ങളുമെല്ലാം നീക്കാന്‍ എത്രയോ പണിപ്പെടേണ്ടിവന്നു. ഇത്തവണയും നിര്‍ത്താതെ മഴ പെയ്യുന്നതു കണ്ടെങ്കിലും വെള്ളപ്പൊക്കം പ്രതീക്ഷിച്ചതേയില്ല. അതുകൊണ്ടു തന്നെ വീട്ടുസാധനങ്ങളെല്ലാം അവിടെ തന്നെ വച്ചിട്ടാണ് ഇറങ്ങിയത്. വെള്ളം പൊങ്ങാന്‍ തുടങ്ങിയപ്പോള്‍ തന്നെ വണ്ടി മാറ്റിയിട്ടതു രക്ഷയായി. മകന്റെ കൂട്ടുകാരന്‍ ജോയലിന്റെ കൈപിടിച്ചു ഞാന്‍ പുറത്തേക്കിറങ്ങുന്നതിന്റെ ചിത്രമാണ് ഇത്. വീട്ടിലേക്ക് മടങ്ങാന്‍ ഇനി എത്ര നാള്‍? അറിയില്ല- ഐഎം വിജയൻ പറയുന്നു.

അതേ സമയം കേരളത്തിലെ മറ്റ് ജില്ലകളെ അപേക്ഷിച്ച്‌ തൃശൂരില്‍ മഴക്കെടുതിയില്‍ വ്യാപക നാശം റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. രണ്ട് മരണങ്ങളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കെഎസ്‌ഇബി എന്‍ജിനീയര്‍ കെ ബൈജു, കാരിക്കുറ്റി രാമകൃഷ്ണന്‍ എന്നിവരാണ് മരിച്ചത്. തൃശൂര്‍ ജില്ലയില്‍ ചാലക്കുടിപ്പുഴയിലുള്‍പ്പെടെ ജലനിരപ്പ് ഉയര്‍ന്നതോടെ ഈ പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. അതേ സമയം കൊല്ലം, തൃശൂർ ജില്ലകളിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇരു ജില്ലകളിലെ ചില പ്രദേശങ്ങളിൽ മഴ പെയ്യുമെന്നാണ് പ്രവചനം. മണിക്കൂറിൽ നാൽപ്പത് മുതൽ അമ്പത് കിലോമീറ്ററിൽ കാറ്റ് വീശാനാണ് സാധ്യത.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരിശീലനത്തിനിടെ ചൈനീസ് നിര്‍മിത ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു  (20 minutes ago)

പശുമോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു  (28 minutes ago)

ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്  (42 minutes ago)

റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി  (47 minutes ago)

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍.മോഹനന്‍ അന്തരിച്ചു  (1 hour ago)

പെയിന്റ് ബക്കറ്റിനുള്ളിലൊളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍  (1 hour ago)

വീണയ്ക്ക് ലഭിച്ചത് സേവനത്തിന് നല്‍കിയ പ്രതിഫലം, പണം ലഭിക്കുമ്പോള്‍ റിയാസ് ഭര്‍ത്താവല്ലെന്ന് ആഞ്ഞടിച്ച് പിണറായി  (1 hour ago)

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (2 hours ago)

മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപികയും രണ്‍വീറും  (2 hours ago)

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (2 hours ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (3 hours ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (4 hours ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (5 hours ago)

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍  (5 hours ago)

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍  (6 hours ago)

Malayali Vartha Recommends