വയനാടിന് കൈ താങ്ങായി രാഹുൽ ഗാന്ധി എത്തി ; ഉരുള്‍പൊട്ടലുണ്ടായ പ്രദേശം സന്ദർശിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല

വയനാട് എം പി രാഹുല്‍ ഗാന്ധി കേരളത്തിലെത്തി.രാഹുൽ ഗാന്ധിയുടെ മണ്ഡലമായ വായനാടിൽ വലിയ പ്രളയ ദുരന്തമാണ് ഉണ്ടായിരുന്നത്. ആ കാര്യങ്ങൾ നേരിട്ടറിയുന്നതിനും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിനുമായിട്ടാണ് വയനാട് എം പി എത്തിയിരിക്കുന്നത്. രാഹുൽ 2.30ഓടെ കെ സി വേണുഗോപാലിനൊപ്പം പ്രത്യേക വിമാനത്തില്‍ കരിപ്പൂർ വിമാന താവളത്തിലാണ് എത്തിയത്. കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ രാഹുലിനെ സ്വീകരിക്കാൻ ഉണ്ടായിരുന്നു. വിമാനത്താവളത്തില്‍ നിന്നും നേരെ ഉരുള്‍പൊട്ടലുണ്ടായ നിലമ്പൂരിലെ കവളപ്പാറയില്‍ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലേക്കാണ് അദ്ദേഹം പോയത്. ശേഷം മമ്ബാട് എം ഇ എസ് കോളജിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിക്കാനാണ് സാധ്യത. രാത്രി 7.30ന് മലപ്പുറം കലക്ടറുടെ നേതൃത്വത്തില്‍ നടക്കുന്ന അവലോകന യോഗം ചേരുന്നുണ്ട്. യോഗത്തില്‍ രാഹുല്‍ സംബന്ധിക്കും. കോഴിക്കോട് ഗസ്റ്റ് ഹൗസിലാണ് തങ്ങുക. നാളെയാണ് അദ്ദേഹം വയനാട്ടിലേക്ക് തിരിക്കുന്നത്. ഇവിടത്തെ ദുരിതാശ്വാസ ക്യാമ്പിലും രാഹുല്‍ സന്ദര്‍ശിക്കും. അദ്ദേഹം ഉരുള്‍പൊട്ടലുണ്ടായ പ്രദേശം സന്ദർശിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
മഴക്കെടുതി ഏറ്റവും അധികം ബാധിച്ച മലപ്പുറം, വയനാട് ജില്ലകള്‍ സന്ദര്‍ശിക്കും .അദ്ദേഹം വയനാട് സന്ദര്‍ശിക്കാന്‍ തയ്യാറാണെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. സുരക്ഷാ പ്രശ്നങ്ങൾ ഉള്ളതിനാൽ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുമെന്നു കരുതി രാഹുലിൻറെ സന്ദര്‍ശനം മാറ്റി വയ്ക്കണമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞിരുന്നു. ഇസെഡ് കാറ്റഗറി സുരക്ഷയുള്ള രാഹുല്‍ ഗാന്ധി ഇപ്പോള്‍ ദുരിതബാധിത മേഖലകളിലേക്ക് എത്തുന്നത് പ്രതികൂലമായി ബാധിക്കുമെന്നാണ് ജില്ലാ ഭരണകൂടം പറഞ്ഞിരുന്നത്. എങ്കിലും രാഹുലിന്റെ സന്ദര്‍ശനത്തില്‍ മാറ്റമുണ്ടായില്ല. അധികൃതരുടെ അനുവാദം കിട്ടിയതോടെയാണ് ഇന്ന് രാവിലെ വയനാട്ടിലേക്കു തിരിക്കാന്‍ അദ്ദേഹം തീരുമാനിച്ചത്.രാഹുല്‍ ഗാന്ധി ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണു അറിയിച്ചിരുന്നത്. 9, 10, 11, 12 തീയതികളില്‍ വയനാട് എത്തുമെന്ന് രാഹുല്‍ ഗാന്ധി നേരത്തെ അറിയിച്ചതാണ്. പിന്നീട് ലോക്‌സഭയിലെ തിരക്കുകള്‍ കാരണം തീരുമാനം വൈകി. എന്നാല്‍, മഴക്കെടുതിക്ക് മുന്‍പാണ് വയനാട്ടില്‍ എത്തുമെന്ന കാര്യം രാഹുല്‍ ഗാന്ധി അറിയിച്ചതെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha

























