നാട് വീണ്ടും പ്രളയത്തേയും പേമാരിയേയും ഒറ്റക്കെട്ടായി നിന്ന് പ്രതിരോധിക്കാന്‍ ശ്രമിക്കുന്ന ഈ വേളയില്‍ കേരളത്തെ ഭിന്നിപ്പിക്കുന്ന രീതിയിലുള്ള നിരുത്തരവാദപരമായ പോസ്റ്റുകളാണ് വ്യാജ അക്കൗണ്ടില്‍ നിന്നും ഉണ്ടാകുന്നത്- വെളിപ്പെടുത്തലുമായി പാര്‍വതി തിരുവോത്ത്

തന്റെ പേരില്‍ വ്യാജ പ്രൊഫൈലില്‍ തെറ്റിധാരണ ജനിപ്പിക്കുന്ന പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നുവെന്ന സത്യം വെളിപ്പെടുത്തി നടി പാര്‍വതി തിരുവോത്ത് രംഗത്ത്. വ്യാജ അക്കൗണ്ടില്‍ നിന്നും തെറ്റിധാരണ ജനിപ്പിക്കുന്നതും ആളുകള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കുന്നതുമായ പോസ്റ്റുകള്‍ വരുന്നതായി ശ്രദ്ധയില്‍ പെട്ടതായും അത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്നും നടി ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു. വ്യാജ അക്കൗണ്ട് ഉണ്ടാക്കിയ വ്യക്തിയോട് വിശദീകരണം ചോദിച്ചെങ്കിലും മറുപടിയുണ്ടായില്ലെന്ന് താരം പറയുന്നു.
നാട് വീണ്ടും പ്രളയത്തേയും പേമാരിയേയും ഒറ്റക്കെട്ടായി നിന്ന് പ്രതിരോധിക്കാന്‍ ശ്രമിക്കുന്ന ഈ വേളയില്‍ കേരളത്തെ ഭിന്നിപ്പിക്കുന്ന രീതിയിലുള്ള നിരുത്തരവാദപരമായ പോസ്റ്റുകളാണ് വ്യാജ അക്കൗണ്ടില്‍ നിന്നും ഉണ്ടാകുന്നത്. അത്തരം വ്യാജ സന്ദേശങ്ങളും വാര്‍ത്തകളും പ്രചരിപ്പിക്കരുതെന്നും സോഷ്യല്‍ മീഡിയയെ നല്ല രീതിയില്‍ ഉപയോഗിച്ചു രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കണമെന്നും ഒരുമിച്ച് നില്‍ക്കേണ്ട സമയമാണിതെന്നും പാര്‍വതി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
പാര്‍വതിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
നമ്മുടെ നാട് വീണ്ടും ഒരു മഹാമാരിയെയും പ്രളയത്തെയും ഒറ്റക്കെട്ടായി നിന്ന് അതിജീവിക്കാന്‍ ശ്രമിക്കുകയാണ്. ഇതിനിടയിലാണ് എന്റേത് എന്ന പേരില്‍ ഒരു വ്യാജ പ്രൊഫൈല്‍ ഈ അവസരത്തില്‍ തെറ്റിധാരണ ജനിപ്പിക്കുന്നതും ആളുകള്‍ക്കിടയില്‍ ഭിന്നതയും ദൂരങ്ങളും സൃഷ്ടിക്കുന്നതുമായ പോസ്റ്റുകള്‍ ഇടുന്നത് ശ്രദ്ധയില്‍ പെട്ടത്. ഇതറിഞ്ഞയുടനെ പ്രസ്തുത പേജുമായി ഞങ്ങള്‍ ബന്ധപ്പെട്ടെങ്കിലും മറുപടിയൊന്നും ലഭച്ചില്ല. കേരളത്തെ തന്നെ ഭിന്നിപ്പിക്കുന്ന തരത്തിലുള്ള നിരുത്തരവാദപരമായ പോസ്റ്റുകള്‍ കണ്ടതിനാലാണ് ഇങ്ങനെ ഒരു കുറിപ്പ്. നമുക്ക് ദയവായി തെറ്റായതും വ്യാജമായതും ആയ സന്ദേശങ്ങളും വാര്‍ത്തകളും പ്രചരിപ്പിക്കാതെ ഇരിക്കാം. സോഷ്യല്‍ മീഡിയയെ നല്ല രീതിയില്‍ ഉപയോഗിച്ചു രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കാം. അതിജീവിക്കാം ഒരിക്കല്‍ കൂടി. ഒരുമിച്ച് ! ഇതായിരുന്നു താരത്തിന്റെ കുറിപ്പ്.
അതേ സമയം സംസ്ഥാനത്തെ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 68 ആയി. കവളപ്പാറ ദുരന്തത്തില്‍ മരിച്ചവരുടെആകെ എണ്ണം 11 ആയി. ഇന്ന് ഒരാളുടെ തദേഹം കൂടി കണ്ടെത്തി. ഉരുള്‍പൊട്ടലില്‍ കാണാതായ മുഴുവന്‍ പേരെയും കണ്ടെത്തുന്നത് വരെ തെരച്ചില്‍ തുടരുമെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചു. ദുരന്തമുണ്ടായി നാല് ദിവസം കഴിഞ്ഞാണ് കലക്ടര്‍ കവളപ്പാറയില്‍ സന്ദര്‍ശനത്തിനെത്തിയത്. മഴ കുറഞ്ഞ സാഹചര്യത്തില്‍ കവളപ്പാറയില്‍ തെരച്ചില്‍ ശക്തമാക്കാനാണ് തീരുമാനം. സൈന്യവും എന്‍.ഡി.എആര്‍.എഫും നാട്ടുകാര്‍ക്കൊപ്പം തെരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്. അത്യാധുനിക സകാര്യങ്ങള്‍ ഇന്ന് ദുരന്തമേഖലയിലേക്ക് എത്തിച്ചിട്ടുണ്ടെന്ന് കലക്ടര്‍ പറഞ്ഞു . ദുരന്തമുണ്ടായിട്ടും കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ സംഭവസ്ഥലം സന്ദര്‍ശിക്കാത്തതില്‍ പോത്തുകല്ല് പഞ്ചായത്ത് പ്രസിഡന്‍റ് അടക്കം വിമര്‍ശനം ഉന്നയിച്ചിരുന്നു .
https://www.facebook.com/Malayalivartha

























