ആശ്വാസ വാർത്ത ; കേരളത്തിൽ മഴയുടെ ശക്തി കുറയുന്നു

സംസ്ഥാനത്ത് തിമിർത്തു പെയ്ത പെയ്ത മഴയുടെ തീവ്രത കുറയുന്നു.മഴ കുറയുന്നു എന്നത് ആശ്വാസകരമായ വാർത്തയാണ്.മഴ കുറയുന്നെങ്കിലും മഴയെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ വലുതാണ്. രണ്ടു ദിവസം കൂടി ജാഗ്രത തുടരും. വടക്കന്‍ ജില്ലകളിലുള്‍പെടെ വെയില്‍ കാണാൻ തുടങ്ങിയത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തത്തിലാക്കുവാൻ സഹായകമാണ്. എന്നാൽ 2.25 ലക്ഷത്തിലധികം ആളുകള്‍ ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുകയാണ്.പുഴകളിലെ ജലനിരപ്പ് കുറഞ്ഞു തുടങ്ങിയിട്ടുണ്ട്. വെള്ളക്കെട്ട് കുറഞ്ഞ സ്ഥലങ്ങളിൽ വീടുള്ള ആളുകള്‍ ആ വീടുകളിലേക്ക് പോയിത്തുടങ്ങി.
എന്നാൽ പാലക്കാട് ജില്ലയില്‍ നേരിയ മഴ തുടരുന്നു. കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരുന്നു. മലപ്പുറം, വയനാട് ജില്ലകളിലെ രക്ഷാപ്രവര്‍ത്തനത്തിനായി വ്യോമസേന ഇറങ്ങി. മഴ കുറഞ്ഞ സാഹചര്യത്തില്‍ അണക്കെട്ടുകളുടെ ഷട്ടറുകള്‍ താഴ്ത്തി തുടങ്ങി. വയനാട് പുത്തുമലയിലും മലപ്പുറം കവളപ്പാറയിലും വന്‍ ദുരന്തത്തിലടക്കം മഴക്കെടുതികളില്‍ മരിച്ചവരുടെ എണ്ണം 70 ആയി. കവളപ്പാറയില്‍ ഇതുവരെ 12 മൃതദേഹങ്ങള്‍ കണ്ടെത്തി.
https://www.facebook.com/Malayalivartha

























