Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

ഖനനം പൊതുമേഖലയിലാക്കുമെന്ന വാഗ്ദാനം അട്ടിമറിച്ചു... സംസ്ഥാനത്ത് ഇടയ്ക്കിടെയുണ്ടാകുന്ന പ്രകൃതി ക്ഷോഭങ്ങള്‍ക്ക് കാരണം അനിയന്ത്രിതമായ ഖനന പ്രവര്‍ത്തനങ്ങളെന്ന് റിപ്പോര്‍ട്ട്

12 AUGUST 2019 09:28 AM IST
മലയാളി വാര്‍ത്ത

പ്രകൃതി ക്ഷോഭങ്ങളും മനുഷ്യ നിര്‍മ്മിതമെന്ന്. സംസ്ഥാനത്ത് ഇടയ്ക്കിടെയുണ്ടാകുന്ന പ്രകൃതി ക്ഷോഭങ്ങള്‍ക്ക് കാരണം അനിയന്ത്രിതമായ ഖനന പ്രവര്‍ത്തനങ്ങളെന്ന് റിപ്പോര്‍ട്ട്. 2015ല്‍ പ്രകടനപത്രികയില്‍ എല്‍ഡിഎഫ് പറഞ്ഞിരുന്നത് ആറുമാസത്തിനകം സ്വകാര്യമേഖലയിലെ ഖനനം നിരോധിക്കുമെന്നാണ്. കഴിഞ്ഞ പ്രളയം പഠിപ്പിച്ച പാഠനമെങ്കിലും ഉള്‍ക്കൊണ്ട് സര്‍ക്കാര്‍ വേണ്ട നടപടി സ്വീകരിക്കണമായിരുന്നു എന്നാല്‍ ഖനന നിയന്ത്രണത്തിനു മൈനിങ് വകുപ്പ് തയാറായിരുന്നില്ല.

കഴിഞ്ഞ പ്രളയകാലത്തുണ്ടായ ഉരുള്‍പൊട്ടലിനു ശേഷവും ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് യാതൊരു വിധത്തിലുമുള്ള നിയന്ത്രണങ്ങളും കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ല. ഇത്തവണത്തെ ഉരുള്‍പ്പൊട്ടലുകള്‍ക്കുള്ള കാരണവും പിണറായി സര്‍ക്കാര്‍ വേണ്ട നടപടി സ്വീകരിക്കാത്തതാണെന്നും റിപ്പോര്‍ട്ടുണ്ട്. പൊതുമേഖല ഖനന മേഖലയിലേക്കു തിരിഞ്ഞുനോക്കിയില്ല. ഇതിനു പുറമേ, ദൂരപരിധിയില്‍ പോലും ഇളവുനല്‍കി ക്വാറിമാഫിയയെ പ്രോത്സാഹിപ്പിച്ചു. പരിസ്ഥിതി ആഘാതപഠനമില്ലാതെ ഖനനാനുമതി നല്‍കരുതെന്ന സുപ്രീം കോടതി വിധിപോലും മറികടന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി.

കൃഷിയോഗ്യമല്ലാത്ത ഭൂമി കൃഷിയോഗ്യമാക്കാനും വാസയോഗ്യമല്ലാത്ത സ്ഥലം താമസയോഗ്യമാക്കാനും ഖനനം നടത്താമെന്നാണ് സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കിയത്. ഇതനുസരിച്ച് ഒരു വില്ലേജ് ഓഫീസറും കൃഷി ഓഫീസറും അനുകൂല സര്‍ട്ടിഫിക്കറ്റു നല്‍കിയാല്‍ ഏതുസ്ഥലവും വാസയോഗ്യമല്ലെന്നും കൃഷിയോഗ്യമല്ലെന്നും കണക്കാക്കാം. ഇതോടെ ഖനനാനുമതിയായി. ഇതില്‍ വിവാദമുണ്ടാകുമെന്നു ഭയന്ന് സംസ്ഥാന സര്‍ക്കാര്‍ ക്വാറികളുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിലുള്ള കേസില്‍ കേരള സര്‍ക്കാര്‍ നല്‍കാന്‍പോകുന്ന അപ്പീലിന്മേല്‍ കോടതിവിധിക്ക് വിധേയമായിരിക്കും ഈ ഉത്തരവെന്ന് ഒരു വാചകം എഴുതിച്ചേര്‍ത്തു. ഇതോടെ വിധിവരുംവരെ ഖനനം നിര്‍ബാധം തുടരാമെന്ന പച്ചക്കൊടിയാണ് സര്‍ക്കാര്‍ കാണിച്ചതെന്ന് പരിസ്ഥിതി ഏകോപനസമിതി കണ്‍വീനര്‍ ജോണ്‍ പെരുവന്താനം വ്യക്തമാക്കി. വെള്ളിയാഴ്ച മലപ്പുറത്തെ കവളപ്പാറയില്‍ തുടര്‍ച്ചയായി ഉരുള്‍പൊട്ടലുണ്ടായതോടെയാണ് ഖനനത്തിനു സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തുന്നത്. എന്നാല്‍ ഇത്തരമൊരു തീരുമാനത്തിന് ഇപ്പോള്‍ ഒരുപാട് ജീവനുകള്‍ ബലി നല്‍കേണ്ടി വന്നു.

ഖനനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന വാഗ്ദാനം പാലിക്കാതെ, ഇത് പുര്‍ണ്ണമായും പൊതുമേഖലയില്‍ ആക്കുമെന്ന യമണ്ടന്‍ പ്രഖ്യാപനമാണ് ഇടത് പക്ഷം നടത്തിയത്. എല്ലാം ജനത്തിന്റെ കണ്ണില്‍ പൊടിയിടാന്‍ മാത്രം. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരിശീലനത്തിനിടെ ചൈനീസ് നിര്‍മിത ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു  (1 hour ago)

പശുമോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു  (1 hour ago)

ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്  (1 hour ago)

റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി  (1 hour ago)

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍.മോഹനന്‍ അന്തരിച്ചു  (2 hours ago)

പെയിന്റ് ബക്കറ്റിനുള്ളിലൊളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍  (2 hours ago)

വീണയ്ക്ക് ലഭിച്ചത് സേവനത്തിന് നല്‍കിയ പ്രതിഫലം, പണം ലഭിക്കുമ്പോള്‍ റിയാസ് ഭര്‍ത്താവല്ലെന്ന് ആഞ്ഞടിച്ച് പിണറായി  (2 hours ago)

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (3 hours ago)

മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപികയും രണ്‍വീറും  (3 hours ago)

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (3 hours ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (4 hours ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (5 hours ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (6 hours ago)

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍  (6 hours ago)

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍  (7 hours ago)

Malayali Vartha Recommends