Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

കനത്ത മഴയില്‍ തോടിന് കുറുകെയുള്ള പാലം തകര്‍ന്നു... മലപ്പുറം പുഞ്ചക്കൊല്ലി വനത്തില്‍ 250ലധികം ആദിവാസികള്‍ കുടുങ്ങിക്കിടക്കുന്നു...

12 AUGUST 2019 10:26 AM IST
മലയാളി വാര്‍ത്ത

മലപ്പുറം വഴിക്കടവിലെ പുഞ്ചക്കൊല്ലി വനത്തില്‍ 250ലധികം ആദിവാസികള്‍ കുടുങ്ങിക്കിടക്കുന്നതായി വിവരം . പുഞ്ചക്കൊല്ലി, അളയ്ക്കല്‍ കോളനികളിലായുള്ള കാട്ടുനായ്ക്ക വിഭാഗത്തില്‍പ്പെട്ടവരാണ് വനത്തില്‍ ഒറ്റപ്പെട്ടുകിടക്കുന്നത് .
പുഞ്ചക്കൊല്ലിയില്‍ നിന്ന് വഴിക്കടവിലേക്ക് എത്തണമെങ്കില്‍ ഒരു തോട് കടക്കണമായിരുന്നു . എന്നാല്‍ , കനത്ത മഴയില്‍ തോടിന് കുറുകെയുള്ള പാലം തകര്‍ന്നതോടെ കുടുംബങ്ങള്‍ ഒറ്റപ്പെട്ടു . 102 കുടുംബങ്ങളാണ് കോളനികളില്‍ കുടുങ്ങിക്കിടക്കുന്നത്.
മഴ കനക്കുന്നതിന് മുമ്പ് തന്നെ ഉദ്യോഗസ്ഥര്‍ കോളനിയിലെത്തി ഇവരോട് മാറാന്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ മാറാന്‍ കൂട്ടാക്കിയില്ല. കാട്ടുനായ്ക്ക വിഭാഗത്തില്‍പ്പെടുന്ന ഇവര്‍ പുറം ലോകവുമായി അധികം ബന്ധമില്ലാത്തവരാണ് . അരിയും പയറും വാങ്ങുന്നതടക്കമുള്ള അത്യാവശ്യ ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രമാണ് ഇവര്‍ പുറത്തേക്ക് ഇറങ്ങുന്നത് .
കനത്ത മഴയില്‍ തോട് പുഴ പോലെ ഒഴുകാന്‍ തുടങ്ങുകയും പാലം തകരുകയും ചെയ്തത് ഇവര്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. വടം കെട്ടി ഇവരെ പുറത്തെത്തിക്കാനടക്കം അഗ്‌നിശമനസേനാംഗങ്ങളും ദുരന്തനിവാരണ സേനയും തയ്യാറാണെങ്കിലും ആദിവാസികള്‍ സഹകരിക്കുന്നില്ല എന്നതാണ് പ്രശ്‌നം . നിലവില്‍ കയറു കെട്ടി ഭക്ഷണ സാമഗ്രികള്‍ കോളനിയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്.  

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരിശീലനത്തിനിടെ ചൈനീസ് നിര്‍മിത ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു  (1 hour ago)

പശുമോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു  (1 hour ago)

ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്  (1 hour ago)

റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി  (1 hour ago)

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍.മോഹനന്‍ അന്തരിച്ചു  (2 hours ago)

പെയിന്റ് ബക്കറ്റിനുള്ളിലൊളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍  (2 hours ago)

വീണയ്ക്ക് ലഭിച്ചത് സേവനത്തിന് നല്‍കിയ പ്രതിഫലം, പണം ലഭിക്കുമ്പോള്‍ റിയാസ് ഭര്‍ത്താവല്ലെന്ന് ആഞ്ഞടിച്ച് പിണറായി  (2 hours ago)

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (2 hours ago)

മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപികയും രണ്‍വീറും  (3 hours ago)

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (3 hours ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (4 hours ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (5 hours ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (6 hours ago)

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍  (6 hours ago)

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍  (7 hours ago)

Malayali Vartha Recommends