ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന സ്ത്രീകൾക്ക് അടിവസ്ത്രം വേണമെന്ന ആവശ്യവുമായി പോസ്റ്റിട്ടു; പിന്നാലെ പോലീസ് അറസ്റ്റ് ചെയ്തു; സംഭവം ഇങ്ങനെ

പ്രളയം സംബന്ധിച്ച് ഫേസ് ബുക്കിലൂടെ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന സ്ത്രീകളെ അപമാനിക്കുന്ന തരത്തിലാണ് ഫേസ്ബുക് പോസ്റ്റ് ഇട്ടത്. ഇരവിപേരൂര്‍ കരിമുളയ്ക്കല്‍ സ്വദേശി രഘുവിനെയാണ് പൊലീസ് പിടികൂടിയത്. ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന സ്ത്രീകളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് തിരുവല്ല സി ഐ സന്തോഷ് കുമാർ ഇയാളെ അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകിട്ട് 3 മണിയോടെയാണ് ഇയാള്‍ ഫേസ്ബുക്കിൽ സ്ത്രീ വിരുദ്ധമായ തരത്തിലുള്ള പോസ്റ്റിട്ടത്. ഇത് കണ്ട സ്ത്രീകൾ രാത്രി 8 മണിയോടെ പൊലീസില്‍ അറിയിച്ചു. 9 മണിയോടെ ഇയാളെ അറസ്റ്റു ചെയ്യുകയും ചെയ്തു. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
ഇരുവള്ളപ്ര സെന്റ് തോമസ് എച്ച്‌എസ്‌എസില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലെ സ്ത്രീകള്‍ക്ക് വേഗത്തിൽ അടിവസ്ത്രങ്ങള്‍ എത്തിക്കമെന്നായിരുന്നു സതീഷ്‌കുമാറിന്റെ ഫേസ് ബുക്ക് പോസ്റ്റ്. ഇത് കണ്ട ഇരവിപേരൂര്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റും വാര്‍ഡ് മെമ്പറുമായ അജിത പൊലീസില്‍ പരാതി നല്‍കി. ക്യാമ്പില്‍ നിന്ന് അങ്ങനെ ആരും ഒരു ആവശ്യവും ഉന്നയിച്ചിരുന്നില്ലെന്നും ഇത് തെറ്റായ സന്ദേശമായിരുന്നുവെന്നാണ് അജിത പരാതിപ്പെടുന്നത്. സ്ത്രീകള്‍ക്ക് വസ്ത്രങ്ങള്‍ വേണമെന്നു പറയുന്നതിന് പകരം അടിവസ്ത്രങ്ങള്‍ വേണമെന്നു പറഞ്ഞത് മനഃപൂര്‍വം, ക്യാമ്പിലുള്ള സ്ത്രീകളെ അപമാനിക്കുന്നതിന് വേണ്ടിയാണെന്നും അജിത പരാതിയില്‍ പറയുന്നു.എന്നാൽ താന്‍ നല്ല ഉദ്ദേശ്യത്തോടെയാണ് പോസ്റ്റിട്ടത് എന്നാണ് പ്രതി പറഞ്ഞത്. 119(ബി), 120 (ഓ) വകുപ്പുകള്‍ പ്രകാരമാണ് കേസ്. രാത്രി തന്നെ ജാമ്യത്തില്‍ വിട്ടയച്ചു. പ്രളയം, ദുരിതാശ്വാസ ക്യാമ്പുകള്‍ എന്നിവ സംബന്ധിച്ച് വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവരെ അറസ്റ്റ് ചെയ്യാന്‍ മുഖ്യമന്ത്രി ഡിജിപിക്ക് നിര്‍ദേശം കൊടുത്തിരുന്നു. ഇതു പ്രകാരം ഡിജിപി സര്‍ക്കുലര്‍ ഇറക്കുകയും ചെയ്തിരുന്നു. വ്യാജ പ്രചാരണം സംബന്ധിച്ച പത്തനംതിട്ട ജില്ലയിലെ ആദ്യ അറസ്റ്റാണിത്.
https://www.facebook.com/Malayalivartha

























