ഇനിയും തമ്പാനൂരിൽ വെള്ളപൊക്കമുണ്ടാകും; 'ഓപ്പറേഷന്‍ അനന്ത' പദ്ധതിയ്ക്ക് ചുക്കാന്‍ പിടിച്ച ബിജു പ്രഭാകര്‍ ഐ.എ.എസ് കാരണം പ്രവചിക്കുന്നു...

'ഓപ്പറേഷന്‍ അനന്ത' പദ്ധതിയ്ക്ക് ചുക്കാന്‍ പിടിച്ചത് അന്നത്തെ തിരുവനന്തപുരം കളക്‌ടറായിരുന്ന ബിജു പ്രഭാകര്‍ ഐ.എ.എസ് ആയിരുന്നു. തലസ്ഥാനത്തെ വെള്ളക്കെട്ടിന് ഭാഗികമായെങ്കിലും പരിഹാരമാവുകയായിരുന്നു ഇത്. ഓടകളെല്ലാം നവീകരിച്ച് വെള്ളമൊഴുകാന്‍ വഴിയൊരുക്കിയ ഓപ്പറേഷന്‍ അനന്ത ആരംഭിച്ചത് 2015ല്‍ ആയിരുന്നു. തമ്പാനൂരും കിഴക്കേകോട്ടയും അടക്കം 30 കിലോമീറ്റര്‍ ദൂരത്തെ ഓടകള്‍ ശുചിയാക്കാനും കഴിഞ്ഞു. രണ്ട് വര്‍ഷം മുമ്പ് ഒന്നാം ഘട്ടം പൂര്‍ത്തിയായെങ്കിലും അതിന് ശേഷം നാളിതുവരെയായിട്ടും ഓപ്പറേഷന്‍ അനന്തയ്‌ക്ക് പുതുജീവന്‍ ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഏറിയാല്‍ രണ്ടു കൊല്ലത്തിനകം തമ്ബാനൂര്‍ പഴയപടിയാകുമെന്ന് പറയുകയാണ് ഓപ്പറേഷന്‍ അനന്തയുടെ നെടുംതൂണായിരുന്ന ബിജു പ്രഭാകര്‍ ഐ.എ.എസ്. അതിന് വ്യക്തമായ കാരണവും അദ്ദേഹം തന്റെ വെബ്‌സൈറ്റില്‍ പങ്കുവയ്‌ക്കുന്നുണ്ട്.
കുറിപ്പ് വായിക്കാം-
'തിരുവനന്തപുരത്തു ഓരോ മഴക്കാലം വരുമ്ബോഴും ചിലരെങ്കിലും എന്റെ പേര് ഓര്‍ക്കുന്നത് കാണുമ്ബോള്‍ സന്തോഷം തോന്നും. എന്നാല്‍ ഇതിന്റെ പിന്നില്‍ വലിയൊരു ടീം പ്രവര്‍ത്തിച്ചിരുന്നു. യാതൊരു ഉത്തരവുകളുടെയും പിന്‍ബലമില്ലാതെ തന്നെ അവര്‍ എന്നെയും ചീഫ് സെക്രട്ടറി ആയിരുന്ന ജിജി തോംസണ്‍ സാറിനെയും വിശ്വസിച്ചു ഏതാണ്ട് 26 കിലോമീറ്റര്‍ നീണ്ടു കിടക്കുന്ന ഓടക്കു മുകളിലുള്ള അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ മുന്‍ കൈ എടുതതുകൊണ്ടു മാത്രമാണ് ഇന്ന് കാണുന്ന വെള്ളപ്പൊക്കം ഒഴിവാക്കാന്‍ സാധിച്ചത്. അവരില്‍ ചിലരുടെ ഫോട്ടോ ഇവിടെ പ്രസിദ്ധീകരിക്കട്ടെ. ( ഫോട്ടോ ലിങ്കില്‍ കാണാം)
ഇവരെ കൂടാതെ വളരെ അധികം പേര്‍ ഓപ്പറേഷന്‍ അനന്തക്കു വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതില്‍ എന്റെ ഒപ്പം രാപകല്‍ പ്രവര്‍ത്തിച്ച സബ് കലക്ടര്‍ ഡോ.കാര്‍ത്തികേയന്‍ കഅട, ഓപ്പറേഷന്‍ അനന്ത നടക്കുമ്ബോള്‍ അപകടമുണ്ടായി തല പൊട്ടിയ തിരുവനന്തപുരം തഹസില്‍ദാര്‍ ശ്രീ.ശശികുമാര്‍ തുടങ്ങി പല കാര്യങ്ങള്‍ക്കായി നേതൃത്വം നല്‍കിയ പല ഉദ്യോഗസ്ഥരും കോണ്ട്രാക്ടര്മാരും തൊഴിലാളികളും ഉണ്ട് - അവരുടെ ഫോട്ടോ ഇതില്‍ ഇല്ല . ഇവരെല്ലാമാണ് ഓപ്പറേഷന്‍ അനന്ത സമയബന്ധിതമായി നടപ്പാക്കിയ ഒരു വലിയ സംരംഭമാക്കി തിരുവനന്തപുരം സിറ്റിയിലെ വെള്ളക്കെട്ട് ഒഴിവാക്കിയത് .
ജിജി തോംസണ് എന്ന ഒരു ചീഫ് സെക്രട്ടറി ഞങ്ങള്‍ക്കെല്ലാം, നല്‍കിയ പിന്തുണയാണ് ഇതെല്ലാം സാധ്യമാക്കിയത്. യാതൊരു ബഡ്ജറ്റോ പ്ലാനോ ഒന്നും ഇല്ലാതെയാണ് ഓപ്പറേഷന്‍ അനന്ത തുടങ്ങിയത്. തമ്ബാനൂരില്‍ എങ്ങനെ വെള്ള പൊക്കം ഉണ്ടാകുന്നു എന്ന ഒരു വീഡിയോ തയാറാക്കി ചീഫ് സെക്രട്ടറി മന്ത്രിസഭയില്‍ കാണിക്കുകയും മന്ത്രി സഭ പണികള്‍ കാലാവര്ഷത്തിനു മുന്‍പ് തുടങ്ങാന്‍ നല്‍കിയ അനുമതിയും മാത്രമാണ് തുടക്കത്തില്‍ ഉണ്ടായിരുന്നത്. ആരംഭ ഘട്ടത്തില്‍ ഏതാണ്ടെല്ലാ ദിവസവും പ്ലാനുകളും എസ്റ്റിമേറ്റുകളും പരിശോധിക്കുകയും ഞങ്ങള്‍ നല്‍കിയ പ്രൊപ്പോസലുകള്‍ ചീഫ് സെക്രട്ടറിയുടെ തലത്തില്‍ യോഗം വിളിച്ചു ധനകാര്യം, പ്ലാനിംഗ് തുടങ്ങിയ വകുപ്പുകളെ ഏകോപിപ്പിച്ചു ഉത്തരവാക്കി അദ്ദേഹം ഇറക്കി.
ചീഫ് സെക്രട്ടറി യുടെ എക്സിക്യൂട്ടീവ് അസിസ്റ്റന്റ് ആയ ഡോ.വാസുകി ഐ.എ.എസ് ഉടന്‍ ഉത്തരവ് /മിനുറ്റ്സ്സ് തയ്യാറാക്കി പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഒരു കാര്യം ഓര്‍മ്മപ്പെടുത്തട്ടെ. ഒന്നു രണ്ടു വര്‍ഷത്തിനുള്ളില്‍ ഇനിയും തമ്ബാനൂരില്‍ വെള്ളപ്പൊക്കം ഉണ്ടാകും.ഇപ്പോഴത്തെത്തു താല്‍കാലിക പരിഹാരം മാത്രമാണ്. അതിനു കാരണം ഇതാണ്. ഈ ചിത്രം നോക്കുക. (ചിത്രം ലിങ്കില്‍ കാണാം)
ഇന്ത്യന്‍ കോഫി ഹൗസ്ല്‍ നിന്നും ആരംഭിക്കുന്നതും റയില്‍വേ പാളത്തിന്റെ അടിയില്‍ കൂടി പോകുന്നതുമായ 140 മീറ്റര്‍ നീളം ഉള്ള വലിയ ഓടയില്‍ ഏകദേശം 2 .5 മീറ്റര്‍ പൊക്കവും 1 .5 മീറ്റര്‍ സമചതുരമായി രണ്ടു പയില്‍ ഫൗണ്ടേഷന്‍ നില്‍ക്കുന്നുണ്ട്. ഇതില്‍ മണ്ണടിഞ്ഞിട്ടാണ് തമ്ബാനൂരില്‍ വെള്ളപ്പൊക്കം ഉണ്ടാകുന്നത് . മണ്ണു മുഴുവനായും ഓപ്പറേഷന്‍ അനന്തയില്‍ മാറ്റിയിരുന്നു. ഈ കഴിഞ്ഞ 3 വര്ഷം കൊണ്ട് ഇതില്‍ വളരെ അധികം മണ്ണ് അടിഞ്ഞിട്ടുണ്ടാകും. ഏറിയാല്‍ രണ്ടു കൊല്ലത്തിനകം തമ്ബാനൂര്‍ പഴയപടിയാകും.
ഏകദേശം 700 ലോഡ് മണ്ണും മറ്റു വേസ്റ്റും ആണ് ഈ 140 മീറ്റര്‍ ഓടയില്‍ നിന്നും അനന്ത ടീം നീക്കയത്. മറ്റാരും മുന്നോട്ടു വരാതിരുന്നപ്പോള്‍ അന്ന് ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ആയ ശ്രീ.മജു ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ ഉള്ള എന്‍ജിനീയര്‍മാരും വിനോദ് എന്ന വളരെ കാര്യക്ഷമതയുള്ള ഒരു കോണ്‍ട്രാക്ടറും ആണ് ഇത് സാധ്യമാക്കിയത്. ഈ ഓട വൃത്തിയാക്കിയതുകൊണ്ടു മാത്രമാണ് തമ്ബാനൂരില്‍ നിന്നും വെള്ളം ഇപ്പുറത്തു ഒഴുകി എത്തുന്നത് . ഈ കക്കൂസ് മാലിന്യം അടങ്ങിയ അഴുക്കു വെള്ളത്തില്‍ കിടക്കുന്ന വിനോദിന്റെ തൊഴിലാളികളെ (ഫോട്ടോ നോക്കുക ) എത്ര നമിച്ചാലും പോരാ. ഇവരോക്കെയാണ് റിയല്‍ ഫീറോസ്. ഇവരെയൊക്കെ നാം ഓര്‍ത്തേ മതിയാകൂ.
റെയില്‍വേ സ്റ്റേഷന് അടിയില്‍ കൂടി പോകുന്ന ഓടയില്‍ നിന്നും മാറ്റിയ മണ്ണും വേസ്റ്റും കൊണ്ടുപോകാന്‍ ഇടമില്ലാതെ ദിവസങ്ങള്‍ കിടന്നു. റെയില്‍വേ സ്റ്റേഷന് അടിയില്‍ കൂടി പോകുന്ന ഓടയില്‍ നിന്നും മണ്ണും വേസ്റ്റും ഹിറ്റാച്ചി കൊണ്ടു മാറ്റുന്നു. ഈ ഹിറ്റാച്ചിയില്‍ ഓടയിലൂടെ ഇന്ത്യന്‍ കോഫി ഹൗസ് വരെ പോയി പരിശോധിക്കുമെന്നു ഞങ്ങള്‍ പറഞ്ഞിരുന്നെകിലും ട്രെയിനിന്റെ കക്കൂസില്‍ നിന്ന് ദേഹത്ത് അഴുക്കു വെള്ളം വീഴാന്‍ സാധ്യത ഉള്ളതിനാല്‍ ആ ശ്രമം ഉപേക്ഷിച്ചു.
2016 ഫെബ്രുവരിയില്‍ റിട്ടയര്‍ ചെയ്യുന്നതിനാല്‍ തുടങ്ങിയ പണികള്‍ പൂര്‍ത്തീകരിച്ചിട്ടു മതി കിഴക്കേകോട്ട മുതല്‍ ഉപ്പിലമൂട് പാലം വരെയുള്ള വീതികൂട്ടല്‍ എന്ന് ജിജി തോംസണ്‍ സര്‍ ഞങ്ങളോട് ആവശ്യപ്പെട്ടു. കിഴക്കേകോട്ടയിലെ പാതിരാ കട്ടില്‍ (അനധികൃതമായി വില്‍ക്കുന്ന) സ്ഥലത്തെ കള്‍വേര്‍ട്ട് പൊളിച്ചു പൈപ്പുകള്‍ മാറ്റിയില്ലെങ്കില്‍ ഈ ചെയ്ത ജോലികള്‍ കൊണ്ട് പ്രയോജനം ഇല്ലാതാകും എന്ന ഘട്ടം വന്നു. അങ്ങനെയാണ് പുത്തരിക്കണ്ടം മൈതാനിക്കു കുറുകെ ഒരു ഓവര്‍ഫ്ളോ ഡക്‌ട് നിര്‍മ്മിക്കാം എന്ന ആശയം ഉടലെടുത്തത്. എന്നാല്‍ മേയര്‍ ആയ അഡ്വ. ചന്ദ്രിക സമ്മതിച്ചിട്ടും ഏതാനും ചിലര്‍ ആ നീക്കത്തെ എതിര്‍ത്തു . ഒരു നേതാവ് കിഴക്കേ കോട്ടയില്‍ നിരാഹാരം കിടന്നു. അങ്ങനെ ഒരു സ്‌റ്റെയില്‍മേറ്റില്‍ ഇരിക്കുമ്ബോഴാണ് 2015 നവമ്ബറില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഇലക്ഷനു ശേഷം ജില്ലാ കളക്ടര്‍ക്കു കോര്പറേഷന്‍ അഡ്മിന്‍സിട്രേറ്ററുടെ ചുമതല ലഭിക്കുന്നത്.
ഇത് തന്നെ അവസരം എന്ന് കണക്കാക്കി ഉടന്‍തന്നെ ഒരു ഉത്തരവും ഇല്ലാതെ പുത്തരികണ്ടതിനു കുറുകെ 2 m X 2 m വിസ്തൃതിയില്‍ ഓവര്‍ഫ്ളോ ഡക്‌ട് പണി ആരംഭിച്ചു. സെന്‍ട്രല്‍ തീയേറ്ററിന് സമീപം ആമയിഴഞ്ചാന്‍ തോടിന്റെ അടിത്തട്ടില്‍ നിന്നും ഏതാണ്ട് 2 മീറ്റര്‍ പൊക്കത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന 4 മീറ്റര്‍ വായ് വിസ്താരം ഉള്ളതാണു ഈ ഓവര്‍ഫ്ളോ ഡക്‌ട്. വെള്ളം ഉയരുമ്ബോള്‍ മാത്രം ഇതില്‍ കൂടി ആയി ഓവര്‍ഫ്ളോ ആയി മലിന ജലം തെക്കിനികര കനാലിലേക്ക് ഒഴുകുന്നു. റെക്കോര്‍ഡ് സമയത്തിനുള്ളില്‍ ഡിസൈന്‍ ചെയ്തു , പുത്തരിക്കണ്ടത്തിന്റെ കുറുകെ (ചാല റോഡില്‍ വഖഫ് ബോര്‍ഡ് കെട്ടിടത്തിന് മുന്നിലൂടെ, പദ്മനാഭ തീയേറ്ററിന് പിറകിലൂടെ, അട്ടകുളങ്ങര സെന്‍ട്രല്‍ സ്‌കൂള്‍ ക്യാമ്ബസിലൂടെ) റെക്കോര്‍ഡ് സമയത്തിനുള്ളില്‍ ഒരു പുതിയ ഓട തന്നെ നിര്‍മ്മിച്ചത് കൊണ്ടു മാത്രമാണ് ഈസ്റ്റ് ഫോര്‍ട്ടില്‍ ഇപ്പോള്‍ വെള്ളം കയറാത്തത് .
മുമ്ബ് ആമയിഴഞ്ചാന്‍ തോട് കര കവിഞ്ഞാണ് ഈസ്റ്റ് ഫോര്‍ട്ടില്‍ വെള്ളം ഒഴുകി എത്തിയിരുന്നത്. അത് ഇപ്പോള്‍ ഒഴിവായി.വെള്ളം പൊങ്ങിയാല്‍ മാത്രം ഓവര്‍ഫ്ളോ ചെയ്യുന്ന തരത്തിലാണ് അത് ഡിസൈന്‍ ചെയ്തത്. ഇതാണ് കിഴക്കേ കോട്ടയില്‍ വെള്ളം കെട്ടാതെ നോക്കുന്ന ഒരു പ്രധാന ഓട. യാതൊരു എസ്റ്റിമേറ്റും അനുമതിയുമില്ലാതെ തുടങ്ങിയ പുത്തരികണ്ടത്തെ പണിക്കു എല്ലാ സാധൂകരണവും ഉത്തരവുകളും പുറത്തിറക്കിയിട്ടാണ് ജിജി തോംസണ്‍ സര്‍ റിട്ടയര്‍ ചെയ്തത്.
വാല്‍ക്കഷണം : കോര്‍പറേഷന്റെ ചാര്‍ജ് കേവലം പത്തു ദിവസത്തേക്ക് കിട്ടുന്നതിന് ഏതാനും ദിവസം മുന്‍പ് സെക്രട്ടേറിയറ്റില്‍ പടി കയറുമ്ബോള്‍ തെന്നി എന്റെ കാലില്‍ ഒരു പൊട്ടലുണ്ടായി. പ്ലാസ്റ്റര്‍ ഇട്ട കാലുമായി രണ്ടു പേര്‍ താങ്ങി പിടിച്ചാണ് ഞാന്‍ എല്ലാ ദിവസവും കോര്പറേഷന്‍ മേയറുടെ ചേംബറില്‍ ജോലിക്കു എത്തിയത്. ഒരു പക്ഷെ, ക്യാമ്ബ് ഓഫീസില്‍ ഇരുന്നോ കളക്ടറുടെ ചേംബറില്‍ ഇരുന്നോ കോര്പറേഷന്‍ കാര്യങ്ങള്‍ നോക്കാമായിരുന്നു. കളക്ടര്‍ എന്ന നിലയില്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും മൂന്ന് പ്രധാന കാര്യങ്ങള്‍ ചെയ്യാന്‍ കോര്‍പറേഷനിലെ ചിലര്‍ക്ക് താല്പര്യമില്ലായിരുന്നു.
അത് ഈ ചുരുങ്ങിയ 10 ദിവസം കൊണ്ട് നടപ്പാക്കാന്‍ കോര്പറേഷന്‍ മേയറുടെ കസേരയില്‍ ഇരിക്കേണ്ടത് ആവശ്യമായിരുന്നു . അത് മൂന്നും കോര്‍പറേഷനിലെ ജീവനക്കാരുടെ പൂര്‍ണ സഹകരണത്തോടെ നടപ്പാക്കുകയും ചെയ്തു : ഒന്ന് പുത്തരികണ്ടതിനു കുറുകെ ഉള്ള overflow duct . രണ്ടു , പുളിമൂട് മുതല്‍ കിഴക്കേ കോട്ട വരെ പാര്‍ക്കിംഗ് ഫീ ഏര്‍പ്പെടുത്തി ട്രാഫിക്കിനു അടുക്കും ചിട്ടയും വരുത്തി. മൂന്നാമത്തെ കാര്യം എല്ലാവര്ക്കും അറിയാമെങ്കിലും റിട്ടയര്‍ ചെയ്തിട്ട് പറയാം.
https://www.facebook.com/Malayalivartha