കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി

കേരളം ദുരിതമഴയെ അതിജീവിക്കാന്‍ നടത്തുന്ന ശ്രമങ്ങളെ പിന്തുണച്ച് ഇലിസ് സര്‍ക്കോണ. കേരളത്തിന് പിന്തുണ അറിയിച്ച്, തിരുവനന്തപുരത്ത് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരിയായ ഇലിസ് മുഖ്യമന്ത്രിക്ക് സന്ദേശം അയച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഫെയ്‌സ്ബുക്കിലൂടെ വിവരം പങ്കുവച്ചത്.
ഇപ്പോഴത്തെ ദുരന്തത്തെ മറികടക്കാനുള്ള കരുത്ത് ഉണ്ടാകട്ടെ എന്ന ആശംസിച്ച ഇലിസ ദുരിതാശ്വാസ നിധിയിലേക്ക് ഒരു തുകയും പങ്കുവച്ചുവെന്നു പിണറായി വിജയന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
സമാനതകള്‍ ഇല്ലാത്തതാണ് ഈ അനുഭവം. ഈ ദുരന്തകാലത്ത് നമുക്കൊപ്പം നില്‍ക്കാന്‍ തോന്നുന്ന ഇലിസയുടെ മനസ് വലുതാണ്. ഇലിസയുടെ സന്ദേശം മലയാളികള്‍ക്കാകെ ആത്മവിശ്വാസം നല്‍കും. ആ നല്ല മനസിന് സംസ്ഥാനത്തിന്റെ ആദരവെന്നും മുഖ്യമന്ത്രി കുറിച്ചു.
https://www.facebook.com/Malayalivartha