പത്തനാപുരത്ത് യുഡിഎഫിന് വേണ്ടി വോട്ട് ചോദിച്ച് മരിയ ഉമ്മന്‍

കൊല്ലം പത്തനാപുരത്ത് യുഡിഎഫിന് വേണ്ടി വോട്ട് ചോദിച്ച് ഉമ്മന്‍ ചാണ്ടിയുടെ മകള്‍ മരിയാ ഉമ്മന്‍. സോളര്‍ വിവാദത്തിലെ പ്രതിയുടെ കത്തില്‍ പേജുകള്‍ കൂട്ടിച്ചേര്‍ത്തതിനു പിന്നില്‍ മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ ആണെന്ന ആരോപണം നിലനില്‍ക്കെയാണ് മാറിയ ഉമ്മന്‍ ഗണേഷ് കുമാറിന്റെ മണ്ഡലത്തില്‍ എത്തിയത്.
കെപിസിസി ജനറല്‍ സെക്രട്ടറിയായ ജ്യോതികുമാര്‍ ചാമക്കാലയാണ് പത്തനാപുരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി നില്‍ക്കുന്നത്. ജ്യോതികുമാറിന് വേണ്ടിയാണ് രാവിലെ മണ്ഡലത്തിലെത്തിയ മരിയ, വീട് വീടാന്തരം കയറിയിറങ്ങി വോട്ട് ചോദിച്ചത്. കൂടാതെ പ്രതികാരം എന്ന വാക്ക് അപ്പയുടെ നിഘണ്ടുവില്‍ ഇല്ലായിരുന്നുവെന്നും കല്ലെറിഞ്ഞവനോട് പോലും ക്ഷമിച്ച പാരമ്പര്യമാണ് ഉമ്മന്‍ ചാണ്ടിക്കുള്ളതെന്നും മകള്‍ മരിയ ഉമ്മന്‍ പറഞു.
https://www.facebook.com/Malayalivartha























