ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഓട്ടോ ഡ്രൈവര്‍ പിടിയില്‍

പരീക്ഷയ്ക്ക് കൊണ്ടുപോകുന്നതിനിടെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയെ ലൈംഗീകാതിക്രമം നടത്തിയ കേസില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ പിടിയില്‍. കോഴിക്കോട് മായനാട് സ്വദേശി മേലെകൊണ്ടാവില്‍ വീട്ടില്‍ മുഹമ്മദ് നൂറിനെയാണ് (45) ചേവായൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ ആണ് സംഭവം നടന്നത്. സ്‌കൂളില്‍ പരീക്ഷ ആയതിനാല്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയെ സ്‌കൂളില്‍ കൊണ്ട് പോകാനുള്ള ചുമതല വീട്ടുകാര്‍ ഇയാള്‍ക്ക് ആയിരുന്നു നല്‍കിയത്.
സംഭവദിവസം സ്‌കൂളില്‍ പരീക്ഷക്ക് കൊണ്ടുപോകുന്നതിനിടയില്‍ ആളൊഴിഞ്ഞ റോഡിലേക്ക് കൊണ്ടുപോയ ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗീകാതിക്രമം നടത്തുകയായിരുന്നു. വീട്ടില്‍ എത്തിയ പെണ്‍കുട്ടി സംഭവം ഉടന്‍ തന്നെ മാതാപിതാക്കളോട് പറയുകയായിരുന്നു. വീട്ടുകാരുടെ പരാതിയില്‍ ചേവായൂര്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് പ്രതിയെ പള്ളിത്താഴത്ത് വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha























