Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

ജോലിസ്ഥലത്തെ പ്രണയം അസ്ഥിക്ക് പിടിച്ചതോടെ ഭര്‍ത്താവുമായി അകന്ന് കഴിഞ്ഞ യുവതിയെയും കൊണ്ട് കളമശേരിയില്‍ വീട് വാടകയ്‌ക്കെടുത്ത് താമസിച്ചു; യുവതി ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ മതം മാറിയാല്‍ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് നിര്‍ബന്ധിത ഗര്‍ഭഛിദ്രം നടത്തി.. പിന്നാലെ യുവതിയുടെ ആത്മഹത്യ ശ്രമം!! കാസർകോട്ട് ജിബിനെ തപ്പി പോലീസ്

16 AUGUST 2019 09:46 AM IST
മലയാളി വാര്‍ത്ത

എറണാകുളം എടപ്പാള്‍ ടോള്‍ ബൂത്തിന് സമീപത്തെ ഒരു പ്രമുഖ തുണിക്കടയില്‍ ബില്ലിംഗ് സെക്ഷനില്‍ ജോലിക്കാരിയായിരുന്നു യുവതി. ഇതേ തുണിക്കടയില്‍ ജോലിക്കാരനായ ചിറ്റാരിക്കാല്‍ പുത്തരിയങ്കല്ല് നെല്ലിക്കുന്നേല്‍ ജിബിന്‍ അഗസ്റ്റിനെ (22)യാണ് പോലീസ് തിരയുന്നത്. തൃശൂര്‍ കൂര്‍ക്കഞ്ചേരി സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് എറണാകുളം പനങ്ങോട് പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. 2019 ജനുവരിയിലാണ് യുവതി തുണിക്കടയില്‍ ജോലിക്കെത്തിയത്. ഇവിടെ സെയില്‍സ്മാനായി ജോലി ചെയ്തുവന്ന ജിബിനുമായി യുവതി അടുക്കുകയും അവധി ദിവസങ്ങളില്‍ വിവാഹ വാഗ്ദാനം നല്‍കി ഒപ്പം കൂട്ടിക്കൊണ്ടുപോയി ഒരു വില്ലയില്‍വെച്ച്‌ രണ്ടുതവണ പീഡിപ്പിച്ചതായാണ് യുവതിയുടെ മൊഴിയില്‍ പറയുന്നത്.

പിന്നീട് സംഭവം തുണിക്കടയില്‍ അറിഞ്ഞതോടെ ഇവിടെനിന്നും ഇരുവരും പിരിഞ്ഞുപോവുകയും ഒരു സുഹൃത്തിന്റെ വീട്ടില്‍ താമസിക്കുകയുമായിരുന്നു. ഭാര്യാഭര്‍ത്താക്കന്മാരെപ്പോലെയാണ് ഇരുവരും കഴിഞ്ഞത്. ഇതിനിടയിലാണ് യുവതി ഗര്ഭിണിയായത്. യുവതിയുടെ വിവാഹം നേരത്തെ നടന്നിരുന്നു. ഭര്‍ത്താവുമായി പ്രശ്നങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് വിവാഹം ബന്ധം വേര്‍പെടുത്തുകയായിരുന്നു. ആദ്യത്തെ ബന്ധത്തില്‍ മൂന്ന് വയസ്സുള്ള മകനും രണ്ട് വയസ്സുള്ള മകളുമുണ്ട്.നിര്‍ധന കുടുംബത്തിലെ അംഗമായതിനാല്‍ മക്കളെ പിതാവിനൊപ്പം നിര്‍ത്തുകയായിരുന്നുവെന്നും യുവതി പറയുന്നു.

ആശുപത്രിയില്‍നിന്നും ഡിസ്ചാര്‍ജ് ചെയ്ത് ഇടപ്പള്ളിയിലെ ക്രിസ്ത്യന്‍ പള്ളിക്ക് സമീപം യുവതിയെ കൂട്ടിക്കൊണ്ടുപോവുകയും മെഴുകുതിരി കത്തിച്ച്‌ പ്രാര്‍ഥിക്കണമെന്ന് പറയുകയും ചെയ്തു. വൈകീട്ട് 5.30 മണിയോടെ ഇവിടെ പ്രാര്‍ഥനക്ക് ഇരുത്തി പോയ ജിബിനെ 7.30 മണിയായിട്ടും തിരിച്ചുവരാതായതോടെ പോലീസെത്തിയിരുന്നു. ഇതിനിടയില്‍ യുവാവ് തിരിച്ചെത്തുകയും എ ടി എമ്മില്‍നിന്ന് പണമെടുക്കാന്‍ പോയതാണെന്ന് പറഞ്ഞ് തലയൂരുകയുമായിരുന്നു. പിന്നീട് ഒരുദിവസം ലോഡ്ജില്‍ മുറിയെടുത്ത് താമസിപ്പിച്ചു. വിവാഹം കഴിക്കണമെങ്കില്‍ ഗര്‍ഭഛിദ്രം നടത്തണമെന്ന് നിര്‍ബന്ധിച്ചതോടെ തൃശൂര്‍ അശ്വിനി നഴ്സിംഗ് ഹോമില്‍വെച്ച്‌ ഗര്‍ഭഛിദ്രം നടത്തുകയായിരുന്നു. പിന്നീട് യുവതിയെ ഡിസ്ചാര്‍ജ് ചെയ്ത് ഒരു വീട്ടില്‍ താമസിപ്പിച്ച്‌ യുവാവ് മുങ്ങി. ഇവിടെവെച്ച്‌ 20 പാരസെറ്റമോള്‍ ഒന്നിച്ച്‌ കഴിച്ച യുവതിയെ അവശനിലയില്‍ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഏഴ് ദിവസമാണ് യുവതി മെഡിക്കല്‍ കോളജില്‍ കഴിഞ്ഞത്. മൂന്ന് ദിവസം കോമാ സ്റ്റേജില്‍ ഐ സിയുവിലായിരുന്നു. യുവതി ഗര്‍ഭഛിദ്രം നടത്തിയെന്ന വിവരമറിഞ്ഞതോടെ ജിബിന്റെ വീട്ടുകാരും പ്രതികരിക്കാതായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരിശീലനത്തിനിടെ ചൈനീസ് നിര്‍മിത ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു  (7 hours ago)

പശുമോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു  (7 hours ago)

ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്  (7 hours ago)

റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി  (7 hours ago)

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍.മോഹനന്‍ അന്തരിച്ചു  (7 hours ago)

പെയിന്റ് ബക്കറ്റിനുള്ളിലൊളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍  (8 hours ago)

വീണയ്ക്ക് ലഭിച്ചത് സേവനത്തിന് നല്‍കിയ പ്രതിഫലം, പണം ലഭിക്കുമ്പോള്‍ റിയാസ് ഭര്‍ത്താവല്ലെന്ന് ആഞ്ഞടിച്ച് പിണറായി  (8 hours ago)

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (8 hours ago)

മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപികയും രണ്‍വീറും  (8 hours ago)

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (9 hours ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (10 hours ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (11 hours ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (12 hours ago)

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍  (12 hours ago)

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍  (12 hours ago)

Malayali Vartha Recommends