പോലീസ് ക്ലിയറൻസ് നൽകിയില്ല; സിപിഐ എറണാകുളം ജില്ലാ സെക്രട്ടറിക്ക് പാസ്‌പോര്‍ട്ട് നിഷേധിച്ചു; എറണാകുളത്തെ പോര് തുടരുന്നു

എറണാകുളം സിപിഐ ജില്ലാ സെക്രട്ടറിയും പോലീസും തമ്മിലെ പോര് തുടരുന്നു.പോലീസ് ക്ലിയറന്‍സ് ഇല്ലാത്തതിനാല്‍ സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജുവിന് പാസ്‌പോര്‍ട്ട് നിഷേധിച്ചു. അടുത്തമാസം എട്ടാം തിയതി ഡമാസ്‌കസില്‍ നടക്കുന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് പി. രാജു പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചത്. നിലവിലെ പാസ്‌പോര്‍ട്ടിന്റെ കാലാവധി കഴിഞ്ഞതിനാല്‍ അത് പുതുക്കുന്നതിന് വേണ്ടിയാണ് പി.രാജു അപേക്ഷ നല്‍കിയത്.
എന്നാൽ പോലീസ് ക്ലിയറൻസ് ലഭിച്ചില്ല. തുടർന്ന് പാസ്പ്പോർട്ട് നിഷേധിക്കുകയായിരുന്നു. നേരത്തെ കൊച്ചി റേഞ്ച് ഐജിയുടെ ഓഫീസിലേക്ക് സിപിഐ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചതിനെ തുടർന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്കടക്കം പരിക്കേറ്റിരുന്നു.സംഭവത്തിൽ പി. രാജു, എല്‍ദോ എബ്രഹാം എംഎല്‍എ എന്നിവരടക്കമുള്ള സിപിഐ നേതാക്കള്‍ക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തിരുന്നു.ഇതിന്റെ പശ്ചാത്തലത്തിലാണ് പാസ്‌പോര്‍ട്ട് അപേക്ഷയില്‍ പോലീസ് ക്ലിയറന്‍സ് നല്‍കാത്തതെന്നാണ് വിലയിരുത്തൽ. ഇതോടെ പി .രാജുവിന് പാസ്പ്പോർട്ട് കൈപ്പറ്റാൻ പറ്റാത്ത സാഹചര്യമാണുള്ളത്.
കോൺഫെറൻസിൽ പങ്കെടുക്കുന്നതിനായി ടിക്കറ്റടക്കം താന്‍ വാങ്ങിയെന്നും പോലീസ് ക്ലിയറന്‍സ് നല്‍കാന്‍ ഇടപെടണമെന്നും കാട്ടി പി. രാജു ഇപ്പോൾ ഹൈക്കോടതിയെസമീപിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha






















